Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈറല്‍ വീഡിയോ: വിവാഹത്തിന് അവസാന നിമിഷം ട്വിസ്റ്റ്, താലികെട്ടിന് മുമ്പ് വധു കരാറില്‍ ഒപ്പിടണം

ചെന്നൈ: ഇക്കാലത്ത് കല്യാണം കഴിക്കുക എന്നത് വലിയ കാര്യമൊന്നുമല്ല. എന്നാല്‍ കല്യാണത്തിലെ ഓരോ ചടങ്ങുകള്‍ നമ്മളെയെല്ലാം അമ്പരപ്പിക്കാന്‍ പോന്നതാണ്. തമിഴ്‌നാട്ടില്‍ അങ്ങനൊരു വിവാഹത്തില്‍ നടന്ന കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ബന്ധുക്കളെയെല്ലാം വിളിച്ച് വരുത്തി വലിയൊരു ചടങ്ങ് നടക്കുന്ന സമയത്താണ് ഈ സംഭവം നടന്നത്.

താലി കെട്ടാന്‍ വരന്‍ തയ്യാറെടുക്കുന്നതിനിടെ കുറച്ച് നേരത്തെ ആ ചടങ്ങ് ഒന്ന് തടസ്സപ്പെടുകയായിരുന്നു. ആദ്യം വധു അടക്കം എല്ലാവരും പതറിപ്പോയെങ്കിലും, പിന്നീടുള്ള കാര്യങ്ങള്‍ കേട്ടപ്പോള്‍ പൊട്ടിച്ചിരിക്ക് വഴിമാറുകയായിരുന്നു. വിശദമായ വിവരങ്ങളിലേക്ക്....

1

വിവാഹത്തിന് മുമ്പ് കരാറില്‍ ഒപ്പുവെക്കുന്നത് ഇപ്പോള്‍ ഒരു ഫാഷനാണ്. ചിലര്‍ അത് വളരെ ഗൗരവത്തോടെ ചെയ്യുന്നതാവും. മറ്റ് ചിലര്‍ അതൊരു തമാശക്ക് വേണ്ടി ചെയ്യുന്നതാവും. പല ആവശ്യങ്ങളും വിവാഹ വേളയില്‍ ഇത്തരം കരാറുകളില്‍ ഉള്‍പ്പെടുത്താറുണ്ട്. അത് വരനും വധുവും തമ്മിലുണ്ടാവുന്ന ഡീലിന്റെ ഭാഗമായിട്ടാണ് കരാര്‍ ഉണ്ടാക്കാറുള്ളത്. എന്നാല്‍ തമിഴ്‌നാട്ടില്‍ നടന്ന ഈ വിവാഹത്തിലെ കരാര്‍ കേട്ടാല്‍ ചിരിച്ച് പോകും. വരന്റെ ആവശ്യം പൊട്ടിച്ചിരിച്ച് കൊണ്ടാണ് വധു സമ്മതിച്ച് കൊടുത്തത്.

2

image courtesy: india today

സംഭവം തമിഴ്‌നാട്ടിലെ മധുരൈയിലാണ് നടന്നത്. തേനിയിലെ സ്വകാര്യ കോളേജിലെ പ്രൊഫസറാണ് ഹരിപ്രസാദ്. ഇയാളുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. പൂജ എന്ന യുവതിയുമായി ഞായറാഴ്ച്ചയായിരുന്നു വിവാഹം. എന്നാല്‍ വിവാഹത്തിന് താലികെട്ടാന്‍ ഇരിക്കെയാണ് ഹരിപ്രസാദ് ഒരു കാര്യം ചെയ്തത്. ഇയാളുടെ സുഹൃത്തുക്കള്‍ ഇരുപത് രൂപയുടെ സ്റ്റാമ്പ് പേപ്പറുമായി മണ്ഡപത്തിലെത്തുകയായിരുന്നു. തുടര്‍ന്ന് പൂജയോട് ഈ കരാറില്‍ ഒപ്പുവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എങ്കില്‍ മാത്രമേ വിവാഹം ചെയ്യൂ എന്നും ഹരിപ്രസാദ് വ്യക്തമാക്കി.

3

image courtesy: india today

ഇങ്ങനൊക്കെ കളിച്ചിട്ടും ഞങ്ങളെ ചെക്കന്‍ ടീമിലില്ല; സഞ്ജു സാംസണെ തഴഞ്ഞ് ഇന്ത്യ, ആരാധകര്‍ കലിപ്പില്‍

പൂജ ശരിക്കും അമ്പരന്ന് പോയിരുന്നു. എന്നാല്‍ കരാര്‍ വായിച്ച് വധു ചിരിച്ച് പോയി. ചിരി നിയന്ത്രിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലെത്തി പോയിരുന്നു കാര്യങ്ങള്‍. പിന്നാലെ തന്നെ യുവതി ഈ സ്റ്റാമ്പ് പേപ്പറിലെഴുതിയ കാര്യങ്ങള്‍ പൂജ ഉറക്കെ വായിക്കുകയും ചെയ്തു. ഹരിപ്രസാദ് നല്ലൊരു ക്രിക്കറ്റ് കളിക്കാരനാണ്. അത് സംബന്ധിച്ചുള്ള കാര്യങ്ങളാണ് ഈ കരാറിലുള്ളത്. ശനിയാഴ്ച്ചയും ഞായറാഴ്ച്ചയും ഹരിപ്രസാദിനെ ക്രിക്കറ്റ് കളിക്കാന്‍ അനുവദിക്കണമെന്നാണ് ഈ കരാറില്‍ പറയുന്നത്.

4

image courtesy: india today

ആരാധകരെ ശാന്തരാകുവിന്‍, അവാര്‍ഡൊക്കെ കിട്ടി ഹാപ്പി മൂഡിലാണ് പൂജ; വൈറലായി പുതിയ ചിത്രങ്ങള്‍

സൂപ്പര്‍ സ്റ്റാര്‍ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും മികച്ച താരമാണ് ഹരിപ്രസാദ്. വിവാഹത്തോടെ അത് നിന്നുപോകാതിരിക്കാനാണ് ഈ കരാര്‍. ഹരിപ്രസാദിന്റെ സുഹൃത്തുക്കള്‍ക്ക് വലിയ ആശ്വാസമായിരുന്നു പൂജ ഇതില്‍ ഒപ്പുവെക്കാമെന്ന് അറിയിച്ചത്. വലിയ ക്രിക്കറ്റ് ഭ്രാന്തന്‍ കൂടിയാണ് ഹരിപ്രസാദ്. ഈ ടീമിന്റെ ക്യാപ്റ്റനാണ് അദ്ദേഹം. ഹരിപ്രസാദ് കളിക്കാതിരുന്നാല്‍ ടീം ആകെ തകരും. വിവാഹത്തിന് ശേഷവും ഹരിപ്രസാദിന് കളിക്കാന്‍ അനുമതി നല്‍കുകയായിരുന്നു പൂജ.

5

ഹരിപ്രസാദിന് തടസ്സങ്ങളൊന്നും വരാതിരിക്കാന്‍ ഈ തമാശ നിറഞ്ഞ ഐഡിയ കൂട്ടുകാര്‍ തന്നെയാണ് ഉണ്ടാക്കിയത്. പൂജ ശരിക്കും ചിരിച്ച് പോയെന്ന് ഹരിപ്രസാദ് പറയുന്നു. എന്തായാലും കൂട്ടുകാരുടെ കരാറിനെ പൂജ കൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. കരാറില്‍ ഒപ്പിട്ട ശേഷം ഇതും വെച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു ഇവര്‍. ഈ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+