6 വര്‍ഷത്തോളം കടുത്ത പ്രണയം; കാമുകനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ കാമുകി കണ്ടെത്തിയത് ഞെട്ടിക്കും!!
ദില്ലി: ദീര്‍ഘകാലം പ്രണയിച്ച് വിവാഹം കഴിക്കുന്നവര്‍ ഈ ലോകത്ത് തന്നെ ധാരാളമുണ്ട്. എന്നാല്‍ ഇക്കാലയളവില്‍ ആ പ്രണയം തകര്‍ന്ന് പോയാലോ? ചിന്തിക്കാന്‍ പോലുമാവുന്നില്ല അല്ലേ. കുറച്ച് കടുപ്പം തന്നെയാണ് അത്. പ്രത്യേകിച്ച് ഒരു വിവാഹത്തിന് തയ്യാറെടുത്ത് നില്‍ക്കുന്ന വേളയിലാവുമ്പോള്‍. അത്തരമൊരു സംഭവമാണ് ഇപ്പോള്‍ ഒരു യുവതിയുടെ ജീവിതത്തില്‍ സംഭവിച്ചിരിക്കുന്നത്.
ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് കാമുകനെ കുറിച്ചും പ്രണയത്തെ കുറിച്ചുമെല്ലാം പറയുന്നത്. എന്നാല്‍ അമ്പരപ്പിക്കുന്ന കാര്യങ്ങളാണ് ഇതിലുള്ളത്. കാമുകനെ കുറിച്ച് ശരിക്കും അന്വേഷിച്ച യുവതിയാണ് ഞെട്ടിപ്പോയത്. വിശദമായ വിവരങ്ങളിലേക്ക്...

ഒരു യുവതിയുടെ ഹൃദയം തന്നെ തകര്‍ന്ന സംഭവമാണ് അവര്‍ സോഷ്യല്‍ മീഡിയയായ റെഡിറ്റിലാണ് പങ്കുവെച്ചത്. ആറ് വര്‍ഷത്തോളം ഒരാളെ പ്രണയിച്ചതിനെ കുറിച്ചാണ് യുവതി വെളിപ്പെടുത്തിയത്. എന്നാല്‍ വിവാഹത്തിന് മുമ്പ് ഇവര്‍ ഒരുമിച്ചായിരുന്നു താമസം. ഇയാളെ കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിച്ചപ്പോഴാണ് ഞെട്ടിക്കുന്ന സത്യം പുറത്തുവന്നത്. ഇയാള്‍ തന്റെ സഹോദരനാണെന്ന് യുവതി വേദനയോടെ മനസ്സിലാക്കുകയായിരുന്നു. കേട്ടിട്ട് നിങ്ങളും ഞെട്ടിയില്ലേ. ദുല്‍ഖര്‍ സല്‍മാന്റെ സോളോ എന്ന ചിത്രത്തില്‍ ഇത്തരമൊരു കഥയുണ്ട് എന്നതും സത്യമാണ്.

തന്റെ കാമുകനെ കുറിച്ചുള്ള ഈ വിവരങ്ങള്‍ എങ്ങനെ യുവതി കിട്ടി എന്ന പലരും ചോദിക്കുന്നുണ്ട്. ഒരു ഡിഎന്‍എ ടെസ്റ്റിലൂടെയാണ് യുവതി അക്കാര്യമറിഞ്ഞത്. തന്റെ പങ്കാളിയെ ഒരു രക്ഷിതാക്കള്‍ ദത്തെടുത്ത് വളര്‍ത്തിയതാണ്. അതുകൊണ്ട് ഒരു രക്ഷിതാവാണ് ഇവര്‍ക്കുള്ളതെന്ന് അറിഞ്ഞില്ല. ഇരുവരും പ്രണയിച്ചത് തന്നെ ഇക്കാരണം കൊണ്ടാണ്. വളരെ മികച്ച ബന്ധമായിരുന്നു ഞങ്ങള്‍ തമ്മിലുണ്ടായിരുന്നത്. വളരെ തീക്ഷണമായിരുന്നു അത്. പരസ്പരം വളരെ വേഗം ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുമായിരുന്നു. പരസ്പരം ഞങ്ങള്‍ വളരെ വേഗത്തിലാണ് ആകര്‍ഷിക്കപ്പെട്ടത്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോ ലയണല്‍ മെസ്സിയോ 'ഗോട്ട്' മാഗ്നസ് കാള്‍സന്റെ മറുപടി വൈറല്‍
ഇങ്ങനൊരാളെ ഞാന്‍ മുമ്പ് കണ്ടിട്ടില്ലായിരുന്നു. ഇത്ര വേഗത്തില്‍ ആരോടും തനിക്ക് ആകര്‍ഷണവും അടുപ്പവും തോന്നിയിട്ടില്ലെന്നും യുവതി പറയുന്നു. എനിക്ക് മുപ്പത് വയസ്സുണ്ട്. തന്റെ സഹോദരന് 32 വയസ്സാണെന്നും യുവതി വെളിപ്പെടുത്തി. താനും സഹോദരനും ദത്തെടുത്ത് വളര്‍ത്തപ്പെട്ടതായിരുന്നു. അതുകൊണ്ടാണ് ഇങ്ങനൊരു ബന്ധം ഞങ്ങള്‍ തമ്മില്‍ അറിയാതെ പോയത്. എന്നാല്‍ ഇവരുടെ കുടുംബ പാരമ്പര്യം അറിയാനായി ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചതാണ് എല്ലാം മാറ്റിമറിച്ചത്. ഞങ്ങള്‍ എവിടെ നിന്ന് വരുന്നു. എന്താണ് ഞങ്ങളുടെ യഥാര്‍ത്ഥ അസ്തിത്വം എന്നിവ അറിയാനായിരുന്നു ശ്രമം.

എന്നാല്‍ ഞങ്ങള്‍ സഹോദരങ്ങളാണെന്ന് അതിലാണ് തിരിച്ചറിഞ്ഞത്. എന്റെ അര്‍ധ സഹോദരനല്ല അദ്ദേഹം. എന്റെ മാതാപിതാക്കളിലുണ്ടായ നേര്‍ സഹോദരനാണ് അദ്ദേഹം. ശരിക്കും ഞെട്ടിപ്പോയി. ഇക്കാര്യം ഞാന്‍ കാമുകനോട് പറഞ്ഞിട്ടില്ല. എന്തുകൊണ്ടാണ് തനിക്കും കാമുകനും ഒരുപോലുള്ള സ്വഭാവം വന്നതെന്ന് ഇതിലൂടെയാണ് മനസ്സിലായത്. എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലെന്നും യുവതി പറഞ്ഞു. ഒരു ദമ്പതിമാര്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഞങ്ങള്‍ ചെയ്തിട്ടുണ്ടെന്നും യുവതി പറഞ്ഞു.

എന്റെ കാമുകനായും സഹോദരനായും ഞാന്‍ അവനെ ഇഷ്ടപ്പെടുന്നു. ആറ് വര്‍ഷത്തോളം ഞങ്ങള്‍ ഒരുമിച്ചായിരുന്നു. ഞങ്ങള്‍ക്കൊരു വീടുണ്ട്. വളരെ സംതൃപ്തിയുള്ള ജീവിതമായിരുന്നു. ഈ ഡിഎന്‍എ ടെസ്റ്റ് തെറ്റാണെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. യഥാര്‍ഥ ടെസ്റ്റ് പൂര്‍ണ അര്‍ത്ഥത്തില്‍ ഉടനെ നടത്തും. പക്ഷേ ഞാന്‍ ശരിക്കും സമ്മര്‍ദത്തിലാണ്. എന്റെ ജീവിതത്തിലെ പ്രണയമായിട്ടാണ് ഞാന്‍ സഹോദരനെ ഇപ്പോഴും കാണുന്നതെന്നും യുവതി പറഞ്ഞു. എന്തായാലും ഈ പോസ്റ്റ് വൈറലായിരിക്കുകയാണ്. പലരും ഞെട്ടിപ്പോയെന്നാണ് കമന്റ് ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications