കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൊമാറ്റോയുടെ ടീഷര്‍ട്ടും ഇട്ട് ഫുഡ് ഡെലിവര്‍ ചെയ്യാന്‍ പോകുന്ന ആളെ കണ്ട് ഞെട്ടി സോഷ്യല്‍മീഡിയ

Google Oneindia Malayalam News

മഴയായാലും വെയിലായാലും ഫുഡ് ഡെലിവര്‍ ചെയ്യാന്‍ പോകുന്ന ഡെലിവറി ബോയ്‌സ് ഇപ്പോള്‍ പതിവ് കാഴ്ചയാണ്..ഫുഡ് കൃത്യസമയത്തിനെത്തിക്കാന്‍ വിശ്രമമില്ലാതെ ഓടുന്ന സൊമാറ്റോയുടേയും സ്വിഗ്ഗിയുടേയും ഫുഡ് ഡെലിവറി ബോയ്‌സിനെ എത്രയോ പ്രാവശ്യം നമ്മള്‍ കണ്ടുകാണും.

മൂന്ന് വർഷമായി മൂന്ന് മാസത്തിൽ ഒരിക്കലെങ്കിലും ഫുഡ് ​ഡെലിവർ ചെയ്യാൻ പോകുന്ന ഈ വ്യക്തിയെക്കുറിച്ച് കേട്ട് സോഷ്യൽമീഡിയ ഞെട്ടിപ്പോയി.. സൊമാറ്റോയ്ക്ക് വേണ്ടി ചുവന്ന ടീ ഷർട്ടും ഇട്ട് ബൈക്കിൽ ഫുഡ് കൊടുക്കാൻ പോകുന്ന ഈ വ്യക്തി ആരാണെന്ന് അറിയാമോ
ഇൻഫോ എഡ്ജ് സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയർമാനുമായ സഞ്ജീവ് ബിഖ്ചന്ദാനി വെള്ളിയാഴ്ച ട്വീറ്റ് ചെയ്ത പോസ്റ്റിൽ നിന്ന് ഈ വാർത്ത പുറത്തറിയുന്നത്.

1

ബിഖ്ചന്ദാനി പറഞ്ഞതിപ്രകാരം സൊമാറ്റോ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (സിഇഒ) ദീപീന്ദർ ഗോയലുമായി അടുത്തിടെ നടത്തിയ ഒരു ആശയവിനിമയത്തിനിടെ,അദ്ദേഹം യൂണിഫോം ധരിക്കുകയും ബൈക്കിൽ മറ്റാരും ശ്രദ്ധിക്കപ്പെടാതെ ഓർഡറുകൾ നൽകുകയും ചെയ്യുന്നുവെന്നാണ് പറയുന്നത്. മൂന്ന് വർഷമായി ഇത് തുടർന്ന് വരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.. സൊമാറ്റോ സിഇഒയുടെ പ്രവൃത്തിയെ സോഷ്യൽമീഡിയ അഭിനന്ദിക്കുകയാണ്.

2

ദീപിന്ദറിന്റെ തീരുമാനം വളരെ നല്ല തീരുമാനം ആണെന്നാണ് സോഷ്യൽമീഡിയ പറയുന്നത്. ഉപഭോക്താക്കളെയും ബിസിനസ് പങ്കാളികളെയും മനസ്സിലാക്കാൻ സഹായിക്കുന്നു. ഒരു സാധാരണ ഉപഭോക്താവിനെപ്പോലെ ക്യൂവിൽ നിൽക്കുന്നതിൽ സന്തോഷമുണ്ട്, മുൻനിര ജീവനക്കാരോട് സംസാരിക്കുന്നു, പ്രശ്‌നങ്ങൾക്ക് പരിഹാരം തേടുന്നു, തത്സമയം ഉപഭോക്തൃ അവലോകനങ്ങൾ നടത്തുന്നു. സേവന സ്ഥാപനങ്ങൾക്കായി ചെയ്യേണ്ടത് യഥാർത്ഥ ഉൾക്കാഴ്ച ആണിത് ," എന്നാണ് ഒരാൾ പറഞ്ഞിരിക്കുന്നത്.

3

അതേസമയം ദീപീന്ദർ നേരത്തെ ഒരു തീരുമാനത്തിന്റെ പേരിൽ വിമർശിക്കപ്പെട്ടിരുന്നു. ഈ വർഷം ആദ്യം, 10 മിനിറ്റ് ഡെലിവറി പൈലറ്റിനായുള്ള തന്റെ പദ്ധതികൾ ഗോയൽ പ്രഖ്യാപിച്ചു. തുടർന്ന് വ്യാപകമായ വിമർശനമാണ് അദ്ദേഹത്തിന് എതിരെ ഉയർന്നുവന്നത്. ജീവനക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ സോഷ്യൽമീഡിയ ഉയർത്തി. എന്നാൽ താൻ എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കി ദീപരിന്ദർ ​ഗോയാൽ രം​ഗത്തുവന്നു.

4

വൈകിയെത്തുന്ന ഡെലിവറിക്ക് പിഴചുമത്താനോ പെട്ടെന്നുള്ള ഡെലിവറികൾക്ക് പ്രോത്സാഹനം നൽകാനോ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം ഒരു പ്രസ്താവനയിൽ വിശദീകരിച്ചു."ഭക്ഷണം വേഗത്തിൽ ഡെലിവറി ചെയ്യാൻ ഞങ്ങൾ ഡെലിവറി പങ്കാളികളിൽ സമ്മർദ്ദം ചെലുത്തുന്നില്ല. ഡെലിവറി പങ്കാളികളിൽ നിന്ന് ഡെലിവറി വൈകുന്നതിന് ഞങ്ങൾ പിഴ ഈടാക്കുന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Zomato CEO Deepinder Goyal, spends one day every three months on Zomato order delivery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X