ഇന്ന് ചിങ്ങം ഒന്ന്, കാര്‍ഷിക സമൃദ്ധിക്കായി ഒരുമിക്കാം, കര്‍ഷകര്‍ക്കൊപ്പമെന്ന് മുഖ്യമന്ത്രി
കോഴിക്കോട്: ഇന്ന് ചിങ്ങം ഒന്ന്. മലയാള നാട് ഇന്ന് കര്‍ഷക ദിനം കൂടി ആഘോഷിക്കുന്നുണ്ട്. വറുതിയുടെയും ഇല്ലായ്മകളുടെയും കാലമുണ്ടായിരുന്നു മുമ്പ് കേരളത്തിന്. അവിടെ നിന്ന് കാര്‍ഷിക സമൃദ്ധിയിലേക്ക് കേരളം നടന്ന് നീങ്ങുന്ന ദിവസം കൂടിയാണിന്ന്. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന ഈ ഘട്ടത്തില്‍ കേരളം അതിജീവിക്കുമെന്ന പ്രാര്‍ത്ഥകളോടെയാണ് മലയാളികള്‍ പുതുവത്സരത്തിലേക്ക് പോകാനൊരുങ്ങുന്നത്. മലയാളികള്‍ക്ക് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി.

ചിങ്ങം ഒന്ന് കര്‍ഷകദിനമാണ്. ജനതയുടെ ഭൂരിഭാഗവും കൃഷിയിലും കാര്‍ഷികവൃത്തികളിലും ഏര്‍പ്പെട്ട് ജീവിക്കുന്ന നമ്മുടെ നാട്ടില്‍ ഈ ദിനത്തിന് അതീവ പ്രാധാന്യമുണ്ട്. പ്രാകൃതമായ ജീവിതാവസ്ഥകളില്‍ നിന്നും ആധുനികതയിലേയ്ക്കുള്ള മനുഷ്യന്റെ വളര്‍ച്ചയില്‍ വഴിത്തിരിവായി മാറിയത് കൃഷിയുടെ ആവിര്‍ഭാവമാണ്. അന്നവും, ഭാഷയും, സംസ്‌കാരവും കൃഷിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ തന്നെ നമ്മുടെ കാര്‍ഷിക പാരമ്പര്യത്തില്‍ അഭിമാനം കൊള്ളാനും കാര്‍ഷിക മേഖലയുടെ പുരോഗതിയ്ക്കായി പുതിയ ചിന്തകള്‍ പങ്കുവയ്ക്കാനുമൊക്കെയുള്ള ദിനമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുതുപുത്തന്‍ ലുക്കില്‍ അപര്‍ണ ബാലമുരളി; വൈറലായി പുതിയ ഫോട്ടോഷൂട്ട്
നവഉദാരവല്‍ക്കരണ നയങ്ങളുടെ ആരംഭം മുതല്‍ നമ്മുടെ കാര്‍ഷിക മേഖല വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. അന്താരാഷ്ട്ര വാണിജ്യകരാറുകളും കോര്‍പറേറ്റ് അനുകൂല കാര്‍ഷിക നയങ്ങളും കര്‍ഷകരെ ദോഷകരമായി ബാധിച്ചു. അനേകലക്ഷം കര്‍ഷകര്‍ സാമ്പത്തിക പ്രയാസങ്ങള്‍ കാരണം ആത്മഹത്യ ചെയ്യുന്ന അവസ്ഥ വന്നു. അതിജീവനത്തിനായി അവര്‍ രാജ്യതലസ്ഥാനത്ത് ആരംഭിച്ച സമരം ഇന്നും തുടരുകയാണ്.
ഇത്തരമൊരു സ്ഥിതി കര്‍ഷകദിനത്തിന്റെ പ്രധാന്യം ഇരട്ടിപ്പിക്കുകയാണ്. കര്‍ഷകരുടെ അവകാശപ്പോരാട്ടങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് ദൃഢനിശ്ചയം ചെയ്യേണ്ടതുണ്ട്. അതോടൊപ്പം അവര്‍ക്കനുകൂലമായ സംസ്ഥാന സര്‍ക്കാര്‍ നയങ്ങളെ പിന്തുണയ്ക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യാനും നാം ശ്രമിക്കണം. കര്‍ഷകരുടെ പുരോഗതിയ്ക്കും കാര്‍ഷിക സമൃദ്ധിയ്ക്കും വേണ്ടി നമുക്കൊരുമിച്ചു നില്‍ക്കാം. കേരളത്തിന്റെ കാര്‍ഷിക അഭിവൃദ്ധിക്കായി കൈകോര്‍ക്കാം.എല്ലാ കര്‍ഷകര്‍ക്കും അഭിവാദ്യങ്ങളെന്നും മുഖ്യമന്ത്രി കുറിച്ചു.
Recommended Video
കാര്‍ഷിക സംസ്‌കാരത്തിന്റെയും പൊന്നോണം കൊണ്ടാടുന്നതിന്റെയും ഗൃഹാതുര സ്മരണകള്‍ ഓരോ മലയാളിയുടെയും മനസ്സിലേക്ക് കൊണ്ടുവരാന്‍ ചിങ്ങമാസത്തിന് സാധിക്കും. കേരളത്തില്‍ ചിങ്ങം ഒന്ന് കര്‍ഷക ദിനം കൂടിയാണ്. കഴിഞ്ഞ രണ്ട് വര്‍ഷവും പ്രളയം ഉണ്ടാക്കിയ ഭീകരാവസ്ഥയ്ക്ക് നടുവിലായിരുന്നു ചിങ്ങപ്പുലരി. കഴിഞ്ഞ വര്‍ഷമാകട്ടെ കോവിഡിന്റെ നടുവിലും. മുറ്റത്തെ ഊഞ്ഞാലും പൂക്കളവുമെല്ലാം ഈ മഹാമാരി കാലത്തെ പ്രതീക്ഷയാണ്. ക്ഷേത്രങ്ങളില്‍ ഇല്ലം നിറ നടക്കുന്ന കാലം കൂടിയാണിത്. സമൃദ്ധി വീടുകളില്‍ നിറയുന്നതിന്റെ സൂചനയാണിത്. ഈ സമൃദ്ധി ഇത്തവണയും കേരളക്കരയ്ക്കുണ്ടാവുമെന്ന് ഓരോ മലയാളിയും സ്വപ്‌നം കാണുന്നുണ്ട്.












Click it and Unblock the Notifications