വറുതിയില്ലാത്ത ഓണം എല്ലാവര്ക്കും ഉറപ്പാക്കി, പ്രത്യാശയാണ് ഓണം, ആശംസയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളക്കരയ്ക്കും എല്ലാ മലയാളികള്‍ക്കും ഓണാശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നമുക്ക് മുന്നിലുള്ള പ്രതിസന്ധികള്‍ മറികടന്ന് ഈ കാലത്തെ അതിജീവിക്കാന്‍ വേണ്ട പ്രത്യാശയും ഊര്‍ജവുമാണ് ഓരോ തവണയും ഓണം മനുഷ്യ മനസ്സുകളില്‍ പകരുന്നതെന്ന് മുഖ്യമന്ത്രി ആശംസയില്‍ പറഞ്ഞു. അതേസമയം വലിയൊരു മഹാമാരിയുടെ നടുവിലാണ് നമ്മള്. എന്നാല്‍ പ്രതിസന്ധികളിലും വറുതിയില്ലാതെ പോകാന്‍ മലയാളികള്‍ക്ക് സാധിച്ചു. അതിനുള്ള സഹായ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട ചെറുകിട മേഖലയ്ക്കായി 5650 കോടി രൂപയുടെ പ്രത്യേക സാമ്പത്തികാശ്വാസ പാക്കേജാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. 90 ലക്ഷം ഗുണഭോക്താക്കള്‍ക്ക് ഓണം സ്പെഷ്യല്‍ ഭക്ഷ്യക്കിറ്റ് വിതരണത്തിന് 526 കോടിയാണ് ചെലവെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതുവസ്ത്രം ധരിച്ചും പൂക്കളം തീര്‍ത്തും സദ്യയൊരുക്കിയും ലോകത്തെമ്പാടുമുള്ള മലയാളികള്‍ ഓണത്തെ വരവേല്‍ക്കുകയാണ്. ഈ ഓണക്കാലവും ഐക്യത്തോടെ നമ്മളെ ചേര്‍ത്ത് നിര്‍ത്തട്ടെ. സമത്വവും സമാധാനവും സാഹോദര്യവും ഉയര്‍ത്തിപ്പിടിച്ച് നല്ല നാളേക്കായി നമുക്കൊരുമിച്ച് മുന്നേറാമെന്നും മുഖ്യമന്ത്രി ആശംസയില്‍ പറഞ്ഞു.
അതേസമയം 48.5 ലക്ഷത്തില്‍ അധികം പേര്‍ക്ക് 3100 രൂപ വീതം ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലെ ക്ഷേമപെന്‍ഷനുകള്‍ ഒരുമിച്ച് വിതരണം ചെയ്തുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന്റെ ചെലവ് 1487.87 കോടി രൂപയാണെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷേമനിധി അംഗങ്ങള്‍ക്ക് ആയിരം രൂപ വീതം പ്രത്യേക ധനസഹായമായി നല്കി. പട്ടിക വര്‍ഗ വിഭാഗത്തില്‍ വരുന്ന 60 വയസ്സ് കഴിഞ്ഞവര്‍ക്ക് ഓണസമ്മാനമായി ആയിരം രൂപ നല്കാന് 5.76 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിച്ചതായും പിണറായി പറഞ്ഞു. ഇതോടൊപ്പം 25 ലക്ഷത്തിലധികം സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ഭക്ഷ്യക്കിറ്റ് വിതരണവും നടന്നു.
ഈ ഓണവും സന്തോഷത്തോടെ സുരക്ഷാ മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ച്ച ചെയ്യാതെ ആഘോഷിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ തന്നെ ഓണക്കാലത്ത് ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. രോഗം വരാത്ത 50 ശതമാനം പേര് കേരളത്തിലുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു മുഖ്യമന്ത്രി അന്ന് നിര്‍ദേശങ്ങള്‍ നല്‍കിയത്. കുടുംബങ്ങളില്‍ വെച്ച് ഓണാഘോഷങ്ങള്‍ നടക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. അതേസമയം മലയാളികള്‍ പുറത്തേക്ക് ഇറങ്ങാനില്ലെങ്കിലും കൊവിഡ് കെങ്കേമമാക്കാന്‍ ഒരുങ്ങുകയാണ്. പൂവിപണി നേരത്തെ തന്നെ സജീവമായി കഴിഞ്ഞിരുന്നു. ഓണം നാളില്‍ നല്ല കച്ചവടം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു അവര്‍. തുടക്കത്തില്‍ കച്ചവടം കാര്യമായി വന്നില്ലെങ്കില്‍ പിന്നീട് വിപണി സജീവമായിരുന്നു.
അതേസമയം സര്‍ക്കാര്‍ ഭക്ഷ്യകിറ്റ് വാങ്ങാത്ത റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഓണം കഴിഞ്ഞും വാങ്ങാമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ നേരത്തെ അറിയിച്ചിരുന്നു. കിറ്റ് വാങ്ങുന്നവരുടെ എണ്ണം 70 ലക്ഷത്തില്‍ എത്തിയിട്ടുണ്ട്. സാധനങ്ങള്‍ എത്തിച്ചിട്ടില്ലെന്ന ആരോപണം വിവാദമുണ്ടാക്കാനാണെന്നും അദ്ദേഹം പറഞ്ഞു. കിറ്റ് വിതരണം പൂര്‍ത്തിയാക്കാത്തത് ഗുരുതര കൃത്യവിലോപമാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ലക്ഷകണക്കിന് പേര്‍ക്കാണ് കിറ്റ് ലഭിക്കാത്തത്. അവരെല്ലാം നിരാശരാണെന്നും ചെന്നിത്തല പറഞ്ഞു. ഇതിനിടെ തിരുവോണം പടിവാതില്ക്കല് നില്‍ക്കെ ചിപ്സ് വിപണിയും നേരത്തെ സജീവമായിരുന്നു. കോഴിക്കോട്ടെ കച്ചവടക്കാര്‍ വലിയ പ്രതീക്ഷയിലുമായിരുന്നു.
ഓണസദ്യക്കായുള്ള ശര്‍ക്കര ഉപ്പേരി, വറുത്തുപ്പേരി എന്നിവയാണ് കൂടുതല്‍ കോഴിക്കോട്ട് ഉണ്ടാക്കുന്നത്. തിരുവോണമാകുമ്പോഴേക്ക് വില്‍പ്പന കൂടാറുണ്ടെന്നും കോവിക്കോട്ടെ കച്ചവടക്കാര്‍ പറയുന്നു. അതേസമയം പല ജില്ലകളിലും സദ്യക്കായുള്ള ഓര്‍ഡറുകളും പൊടി പൊടിക്കുന്നുണ്ട്. വിവിധ തരം വിഭവങ്ങള്‍ അടങ്ങിയ സദ്യക്ക് നിരവധി ആവശ്യക്കാരുണ്ട്. ഫു്ഡ് ആപ്പുകളും ഇത്തരത്തില്‍ ഓര്‍ഡറുകള്‍ സ്വീകരിക്കുന്നുണ്ട്. ചിലര്‍ ഡിസ്കൗണ്ട് നിരക്കിലും സദ്യ എത്തിച്ച് നല്‍കുന്നുണ്ട്. വിളമ്പാനുള്ള ഇല അടക്കമാണ് സദ്യ എത്തിക്കുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications