കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളിക്ക് ഓണമുണ്ണാൻ അരി ഉണ്ട് !! വിലയോർത്ത് പേടിയും വേണ്ട!!

ഓണത്തിനായി 5000 ടൺ അരി രണ്ട് ദിവസത്തിനകം ആന്ധ്രയിൽ നിന്നെത്തുമെന്ന് ഭക്ഷ്യ പെതു വിതരണ മന്ത്രി പി തിലോത്തമൻ അറിയിച്ചിരിക്കുകയാണ്.

  • By Gowthamy
Google Oneindia Malayalam News

ഓണാഘോഷങ്ങളിൽ മലയാളിക്ക് ഒഴിച്ചു കൂടാനാകാത്തതാണ് സദ്യ. വിഭവ സമൃദ്ധമായ സദ്യ ഇല്ലാതെ എന്ത് ആഘോഷമെന്നാണ് മലയാളി ചോദിക്കുന്നത്. സ്വന്തമായി കൃഷി ചെയ്ത അരിയും പച്ചക്കറിയുമൊക്കെ ഉപയോഗിച്ച് ഓണം ഉണ്ടിരുന്ന കാലം മലയാളിക്ക് ഉണ്ടായിരുന്നു. കാലം മാറിയപ്പോൾ മലയാളികൾക്ക് ഓണം ഉണ്ണാൻ അന്യ സംസ്ഥാനങ്ങൾ കനിയണം.

onam

എല്ലാ വർഷവും ഓണക്കാലത്ത് മലയാളിയെ ഭയപ്പെടുത്തുന്നതാണ് അരിവില. എന്നാൽ അരിവിലയെ കുറിച്ചുള്ള ആശങ്കകളില്ലാതെ ഈ വർഷം ഓണം ആ ഘോഷിക്കാൻ തയ്യാറെടുക്കാനാണ് സർക്കാർ പറയുന്നത്. ഓണത്തിനായി 5000 ടൺ അരി രണ്ട് ദിവസത്തിനകം ആന്ധ്രയിൽ നിന്നെത്തുമെന്ന് ഭക്ഷ്യ പെതു വിതരണ മന്ത്രി പി തിലോത്തമൻ അറിയിച്ചിരിക്കുകയാണ്.

അരിവിലയെ ഓർത്ത് പേടി വേണ്ടെന്നും മന്ത്രി പറയുന്നു. സബ്സിഡി നിരക്കിൽ ഈ അരി മാവേലി സ്റ്റോർ, റേഷൻ കടകൾ ഉൾപ്പെടെയുള്ള പൊതു വിതരണ സംവിധാനങ്ങളിലൂടെ ജനങ്ങളിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി 3500 ഔട്ട്ലെറ്റുകളാണ് സംസ്ഥാനത്താകെ ഓണത്തിനായി സർക്കാർ സജ്ജമാക്കുന്നത്. ആവശ്യത്തിനുള്ള അരി ശേഖരിച്ചിട്ടുണ്ടെന്നും അതിനാൽ അരിവില കൂടുമെന്ന പേടി വേണ്ടെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

English summary
rice for onam celebration.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X