Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്കയിൽ കഴിവുറ്റ ഇന്ത്യൻ പ്രവാസി വനിതകളെ ആദരിച്ച് എഫ്ഐഎ; നടപടി വനിതാ ദിനത്തിനോട് അനുബന്ധിച്ച്

ന്യൂയോർക്ക്: എട്ടോളം വരുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഇന്ത്യൻ പ്രവാസികളെ പ്രതിനിധീകരിക്കുന്ന ഏറ്റവും വലിയ എൻജിഒകളിൽ ഒന്നായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ് മാർച്ച് 6-ന് ഇന്ത്യാ ഹൗസിൽ എട്ടാമത് അന്താരാഷ്ട്ര വനിതാ ദിനാചരണം സംഘടിപ്പിച്ചു.

ബിസിനസ്, മാധ്യമം, ധനകാര്യം, സാമൂഹിക സംരംഭകത്വം തുടങ്ങിയ വിവിധ മേഖലകളിൽ അമേരിക്കൻ സമൂഹത്തിന് പ്രചോദനമേകിയ ഇന്ത്യൻ പ്രവാസി വനിതാ നേതാക്കളെയാണ് ഈ വാർഷിക ചടങ്ങിൽ എഫ്ഐഎ ആദരിച്ചത്. വെല്ലുവിളികളെ അതിജീവിച്ച അവരുടെ അസാധാരണ നേട്ടങ്ങൾക്ക് അംഗീകാരം ലഭിച്ചു.

womens day 2026

പരിപാടിയുടെ അവതാരക റിദ്ധി പരീഖ് പട്ടേൽ ആയിരുന്നു. അന്തരിച്ച മുൻ പുരസ്‌കാര ജേതാവ് രാധാ സുബ്രഹ്മണ്യം അനുസ്‌മരണാർത്ഥം മൗനമാചരിച്ച് അവർ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. ജനുവരി 1-ന് ചുമതലയേറ്റ എഫ്ഐഎ പ്രസിഡന്റ് ശ്രീകാന്ത് അക്കപ്പള്ളി, വനിതാ ശാക്തീകരണത്തിന് സംഘടനയുടെ പിന്തുണ അറിയിച്ചു. സമൂഹത്തിൽ വനിതകൾ വരുത്തിയ മാറ്റങ്ങൾക്ക് നന്ദി പറഞ്ഞ അദ്ദേഹം, ചെയർമാൻ അങ്കുർ വൈദ്യ, ബോർഡ്, ട്രസ്‌റ്റിമാർ, എക്‌സിക്യൂട്ടീവ് കമ്മിറ്റി എന്നിവർക്ക് വേണ്ടി പുരസ്‌കാര ജേതാക്കളെ അഭിനന്ദിച്ചു.

പ്രസംഗാനന്തരം, എഫ്ഐഎ പ്രസിഡന്റ് ശ്രീകാന്ത് അക്കപ്പള്ളി, ന്യൂയോർക്കിലെ ഇന്ത്യയുടെ കോൺസൽ ജനറലും വിശിഷ്‌ടാതിഥിയുമായ അംബാസഡർ ബിനയ ശ്രീകാന്ത പ്രധാനെ സദസ്സിന് പരിചയപ്പെടുത്തി. ദേശീയ പുരോഗതിക്ക് സ്ത്രീ ശാക്തീകരണം പ്രധാനമെന്ന് കോൺസൽ ജനറൽ ഊന്നിപ്പറഞ്ഞു. 'ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ' (പെൺകുട്ടികളുടെ വിദ്യാഭ്യാസം), ഉജ്ജ്വല യോജന (ശുദ്ധമായ പാചക ഇന്ധനം), 100 ദശലക്ഷം കുടുംബങ്ങളെ 9 ദശലക്ഷം വനിതാ സ്വയംസഹായ സംഘങ്ങളുമായി ബന്ധിപ്പിക്കുന്ന സാമ്പത്തിക പദ്ധതികൾ എന്നിവയുൾപ്പെടെയുള്ള ഇന്ത്യയുടെ സംരംഭങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു.

പൊതുരംഗത്ത് സ്ത്രീകൾക്കായി ലോകത്തിലെ ഏറ്റവും വലിയ നേതൃത്വ വികസന ശ്രംഖല നിർമ്മിക്കുന്നതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ഇതിനായി പിന്തുണ നൽകുന്ന തന്റെ ഭാര്യക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. പുരസ്‌കാര ജേതാക്കൾക്ക് ഗവർണർ കാത്തി ഹോച്ചുലിൽ നിന്ന് അംഗീകാര സർട്ടിഫിക്കറ്റുകളും എഫ്ഐഎ സാഷുകളും ട്രോഫികളും ലഭിച്ചു. നോർത്ത് സ്‌റ്റാർ സ്ട്രാറ്റജീസിന്റെ സിഇഒ ജോഡി ലിൻ ഹെർക്ലോസ്, സ്ത്രീകളോട് പരസ്‌പരം ശാക്തീകരിക്കാൻ ആഹ്വാനം ചെയ്‌തു.

റോബർട്ട് വുഡ് ജോൺസൺ ബാർണബാസ് ഹെൽത്തിന്റെ സീനിയർ വൈസ് പ്രസിഡന്റ് ഡോ. ബാൽപ്രീത് ഗ്രേവാൽ-വിർക്ക്, സമൂഹ നിർമ്മാണത്തിലെ എഫ്ഐഎയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ചു. മാതാപിതാക്കളുടെ ധൈര്യം, കുടിയേറ്റക്കാരുടെ ശക്തി, ഭർത്താവിന്റെ പിന്തുണ എന്നിവ വിജയത്തിന് കാരണമായെന്ന് അവർ കൂട്ടിച്ചേർത്തു.

അമേരിക്കൻ നടി രേഷ്‌മ ഷെട്ടി, മാതൃത്വത്തെയും പത്തുവയസുകാരി മകൾക്കുള്ള സാംസ്‌കാരിക പാരമ്പര്യത്തെക്കുറിച്ചും സംസാരിച്ചു. ന്യുയോർക്ക് പൊലീസ് ഡിപ്പാർട്ട്മെന്റിന്റെ ഫസ്‌റ്റ് ഡെപ്യൂട്ടി കമ്മീഷനർ ടാനിയ കിൻസെല്ല, തലമുറകളായി വെല്ലുവിളികളെ അതിജീവിച്ചതിന്റെ പ്രതീകമായി അമ്മയ്ക്കും മുത്തശ്ശിമാർക്കും ബഹുമതി സമർപ്പിച്ചു.

കോൺസൽ ജനറൽ ബിനയ എസ് പ്രധാനിന്റെ ഭാര്യ മോണാലിസ ശുഭദർശിനി, ലഭിച്ച അംഗീകാരത്തിനും അഭിനന്ദനങ്ങൾക്കും എല്ലാവർക്കും നന്ദി അറിയിച്ചു. എഫ്ഐഎ ജനറൽ സെക്രട്ടറി സൃഷ്‌ടി കൗൾ നരുളയുടെ നന്ദി പ്രകാശനത്തോടെ സായാഹ്ന പരിപാടികൾക്ക് തിരശ്ശീലവീണു. ലിംഗസമത്വം ഉറപ്പാക്കാനും സമൂഹത്തിൽ മാറ്റങ്ങൾ വരുത്താൻ സ്ത്രീകളെ ശാക്തീകരിക്കാനുമുള്ള എഫ്ഐഎയുടെ പ്രതിബദ്ധത ഈ വാർഷികാചരണം അടിവരയിടുന്നു.

1970 മുതൽ, എഫ്ഐഎ വടക്കുകിഴക്കൻ ഇന്ത്യൻ പ്രവാസികൾക്കായി സാംസ്‌കാരിക പരിപാടികൾ, പ്രചാരണം, സേവനങ്ങൾ എന്നിവ സംഘടിപ്പിച്ച് ഇന്ത്യ-യുഎസ് ബന്ധങ്ങൾ ശക്തിപ്പെടുത്തിയിട്ടുള്ള കൂട്ടായ്‌മയാണ് എഫ്‌ഐഎ. അവർ കഴിഞ്ഞ എട്ട് വർഷത്തോളമായി വനിതാ ദിനത്തിൽ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+