സ്ത്രീ പീഡനത്തില്‍ സൗദി രാജകുമാരന്‍ അമേരിയ്ക്കയില്‍ കുടുങ്ങും, പക്ഷേ അത്രയ്ക്ക് കുടുങ്ങില്ല
ലോസ് ആഞ്ചലസ്: അമേരിയ്ക്കയിലെ ആഡംബര ബംഗ്ലാവില്‍ ജോലിക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സൗദി രാജകുമാരന്‍ കുടുങ്ങുമെന്ന് ഉറപ്പായി. എന്നാല്‍ വലിയ ശിക്ഷ അദ്ദേഹത്തിന് ലഭിയ്ക്കാനിടയില്ലെന്നാണ് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സൗദി രാജകുമാരനായ മജീദ് അബ്ദുള്‍ അസീസ് അല്‍ സൗദിനെയാണ് കഴിഞ്ഞമാസം ലോസ് അഞ്ചലസ് പോലീസ് അറസ്റ്റ് ചെയ്തത്. മജീദ് ബിന്‍ അബ്ദുള്ള ബിന്‍ അബ്ദുള്ളസീസ് എന്നാണ് കോടതി രേഖകളിലെ പേരെന്ന് ഡെയ്‌ലിമെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആവശ്യത്തിന് തെളിവുകളില്ലാത്തതാണ് അല്‍ സൗദിന് രക്ഷയാകുന്നത് എന്നാണ് റിപ്പോര്‍ട്ട്. പക്ഷേ ജയില്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ സൗദി രാജകുമാരന് കഴിയുമോ?

അബ്ദുള്ള രാജാവിന്റെ മകന്‍
അന്തരിച്ച സൗദി രാജാവിന്റെ മകനാണ് മജീദ് അബ്ദുള്‍ അസീസ് അല്‍ സൗദ് എന്നാണ് ഡെയ്‌ലിമെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 29 വയസ്സ് മാത്രമാണ് ഇയാളുടെ പ്രായം.

ബെവെര്‍ലി ഹില്‍സ്
ലോസ് അഞ്ചലീസിലെ ലോകപ്രശസ്തമായ ആഡംബര ബംഗ്ലാവാണ് ബെവെര്‍ലി ഹില്‍സ്. ഇവിടെ താമസിയ്ക്കുമ്പോഴാണ് ജീവനക്കാരിയെ അല്‍ സൗദി ലൈംഗികമായി പീഡിപ്പിച്ചു എന്ന് പറയുന്നത്.

പരാതികള്‍ ഏറെ
ബെവര്‍ലി ഹില്‍സിലെ ജീവനക്കാരി മാത്രമല്ല, വേറേയും നാല് പരാതികള്‍ കൂടി അല്‍ സൗദിനെതിരെ ഉണ്ട്. ഈ കേസുകളും പരിഗണിയ്ക്കപ്പെടും.

അതിഭീകര കുറ്റകൃത്യം
അല്‍ സൗദിനെതിരെ അതിഭീകര കുറ്റകൃത്യത്തിന് കേസ് നിലനില്‍ക്കില്ലെന്നാണ് ഡെയ്‌ലിമെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കാരണം ആവശ്യത്തിന് തെളിവുകളില്ല എന്നത് തന്നെ.

കേസ് മാറ്റി
ഒക്ടോബര്‍ 20 ന് ലോസ് ആഞ്ചലസ് ഡിസ്ട്രിക്ട് അറ്റോര്‍ണിയുടെ ഓഫീസില്‍ പ്രാഥമിക വിചാരണയ്ക്ക് രാജകുമാരന്‍ ഹാജരാകേണ്ടതായിരുന്നു. എന്നാലിത് സിറ്റി അറ്റോര്‍ണി മൈക്ക് ഫ്യവറിന്റെ ഓഫീസിലേയ്ക്ക് മാറ്റിയെന്നാണ് ഡെയ്‌ലി മെയിലിന്റെ റിപ്പോര്‍ട്ട്.

ജാമ്യം നേടിയത്
ബെവര്‍ലി ഹില്‍സിലെ സംഭവത്തില്‍ അല്‍ സൗദിനെ ലോസ് അഞ്ചലസ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ എന്ന് മൂന്ന് ലക്ഷം അമേരിയ്ക്കന്‍ ഡോളര്‍(ഏതാണ്ട് രണ്ട് കോടി രൂപ) കെട്ടിവച്ചാണ് അന്ന് പുറത്തിറങ്ങിയത്.

നാല് വര്‍ഷം തടവ്
ലൈംഗിക പീഡനവും മര്‍ദ്ദനവും ആണ് രാജകുമാരനെതിരെ ചുമത്തപ്പെടുന്ന കുറ്റമെങ്കില്‍ നാല് വര്‍ഷമെങ്കിലും തടവ് ശിക്ഷ അനുഭവിയ്‌ക്കേണ്ടി വന്നേനെ.

ശിക്ഷാര്‍ഹമായ പെരുമാറ്റം
എന്നാല്‍ അല്‍ സൗദിനെതിരെ നിലനില്‍ക്കുന്ന ശക്തമായ തെളിവുകള്‍ ഒന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ ശിക്ഷാര്‍ഹമായ പെരുമാറ്റത്തിനാകും കേസ്. ഇതില്‍ ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേയ്ക്കും.

മേല്‍ക്കോടതിയില്‍
അല്‍ സൗദ് പീഡിപ്പിച്ചു എന്നാരോപിയ്ക്കുന്ന നാല് സ്ത്രീകളും പരാതി നല്‍കിയിട്ടുണ്ട്. ലോസ് അഞ്ചലസ് സുപ്പീരിയര്‍ കോടതിയില്‍ സിവില്‍ കേസ് ആണ് ഇവര്‍ ഫയല്‍ ചെയ്തിട്ടുള്ളത്.

കണ്ടെത്തിയത് അയല്‍ക്കാര്‍
22,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ബെവര്‍ലി ഹില്‍സിനുള്ളില്‍ നിന്ന് സ്ത്രീയുടെ കരച്ചില്‍ കേട്ടതാണ് സംഭവം പുറത്തെത്തിച്ചത്. അയല്‍വാസികളാണ് ഇക്കാര്യം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തത്.












Click it and Unblock the Notifications