പ്രധാനമന്ത്രിയ്ക്ക് സ്വവര്‍ഗ്ഗ വിവാഹം, ഉപപ്രധാനമന്ത്രിയും സ്വവര്‍ഗ്ഗ പ്രേമി!
ലക്‌സംബര്‍ഗ്: കേരളത്തില്‍ ഒരു മന്ത്രി വിവാഹിതയായത് തന്നെ ചരിത്ര സംഭവം എന്ന രീതിയിലാണ് ആളുകള്‍ കാണുന്നത്. അപ്പോള്‍ ഒരു പ്രധാനമന്ത്രി വിവാഹം കഴിയ്ക്കുമ്പോള്‍ എങ്ങനെയിരിയ്ക്കും? അതും ഒരു സാധാരണ വിവാഹം അല്ലെങ്കില്‍!
അതേ ലക്‌സംബര്‍ഗില്‍ നിന്നുള്ള വാര്‍ത്ത ഇങ്ങനെയൊക്കെയാണ്. അവരുടെ പ്രധാനമന്ത്രി സേവിയര്‍ ബെട്ടേല്‍ വിവാഹിതനാവുകയാണ്. അതും ഒരു സ്വവര്‍ഗ്ഗ വിവാഹം! ഞെട്ടിപ്പോയോ?

ആര്‍ക്കിടെക്ട് ആയ ഗോഥിയര്‍ ഡെസ്‌നേ ആണ് പ്രധാനമന്ത്രിയുടെ പങ്കാളി. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇവരുടെ ബന്ധം തുടങ്ങിയിട്ട്. എന്തായാലും തങ്ങളുടെ വിവാഹം അത്രയ്ക്കങ്ങ് പരസ്യ ആഘോഷമാക്കാന്‍ പ്രധാനമന്ത്രി ഉദ്ദേശിച്ചിട്ടില്ല.
ബെല്‍ജിയം, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കൊച്ചുരാജ്യമാണ് ലക്‌സംബര്‍ഗ്. അഞ്ച് ലക്ഷത്തോളം മാത്രമുള്ള ജനസംഖ്യ, വെറും 2,586 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണം. ഇത്രയേ ഉള്ളൂ ഈ രാജ്യം.
രാജ്യത്ത് ബഹുഭൂരിപക്ഷവും റോമന്‍ കത്തോലിക്കരായ ക്രിസ്തുമത വിശ്വാസികളാണ്. എന്നാലും ഇവിടെ അടുത്തിടെയാണ് സ്വര്‍ഗ്ഗ വിവാഹം സംബന്ധിച്ച നിയമങ്ങള്‍ പരിഷ്‌കരിച്ചത്.
വേറേയും ഉണ്ട് കെട്ടോ ഒരു പ്രത്യേകത. ഈ രാ്യത്തിന്റെ ഉപ പ്രധാനമന്ത്രിയായ എറ്റിനെ സ്‌നീഡറും ഒരു സ്വവര്‍ഗ്ഗ പ്രേമിയാണ്. ലോകത്ത് പ്രധാനമന്ത്രിയും ഉപ പ്രധാനമന്ത്രിയും സ്വവര്‍ഗ്ഗ പ്രേമികളായ ഏക രാജ്യം എന്ന് പോലും ലക്‌സംബര്‍ഗിനെ വിശേഷിപ്പിക്കാം.












Click it and Unblock the Notifications