ഓഫീസില്‍ 'യൂസ്ഡ് കോണ്ടം'... കമ്പനിയ്ക്കുള്ളില്‍ സെക്‌സ് വേണ്ടെന്ന് അധികൃതര്‍!!!
ന്യൂയോര്‍ക്ക്: ഓഫീസ് എന്നാല്‍ ജോലി ചെയ്യാനുള്ളതാണ് എന്നാണല്ലോ എല്ലാവരും ധരിച്ചുവച്ചിരിയ്ക്കുന്നത്. എന്നാല്‍ ചിലര്‍ ഓഫീസ്, സെക്‌സ് ചെയ്യാന്‍ ഉപയോഗിച്ചാല്‍ എങ്ങനെയുണ്ടാകും.
ഇപ്പോഴത്തെ പല കോര്‍പ്പറ്റേറ്റ് സ്ഥാപനങ്ങളിലും ഓഫീസ് സംസ്‌കാരം വളരെ വ്യത്യസ്തമാണ്. ഒരിടത്ത് ഇരുന്ന് തന്നെ ജോലി ചെയ്യണം എന്ന് മിക്കവരും നിര്‍ബന്ധം പിടിയ്ക്കാറില്ല. വേണമെങ്കില്‍ ഓഫീസിലിരുന്ന് തന്നെ ഒരു സിഗററ്റ് വലിയ്ക്കാം, ബിയര്‍ കുടിച്ചാല്‍ പോലും പ്രശ്‌നമില്ലാത്ത ഓഫീസുകളുണ്ട്.
എന്നാല്‍ ഓഫീസിനകത്ത് സെക്‌സ് ചെയ്താല്‍ അത് ചിലപ്പോള്‍ അംഗീകരിച്ചു എന്ന് വരില്ല. അമേരിയ്ക്കയിലെ ഒരു എച്ച്ആര്‍ സോഫ്റ്റ് വെയര്‍ കമ്പനിയിലെ കോണിച്ചുവട്ടില്‍ നിന്ന് കിട്ടിയത് ഉപയോഗിച്ച ഗര്‍ഭനിരോധന ഉറകളായിരുന്നു.

സെനെഫിറ്റ്‌സ്
2013 ല്‍ തുടങ്ങിയ ഒരു ഐടി സ്ഥാപനമാണ് സെനെഫിറ്റ്‌സ്. വലിയ ആരവത്തോടെയാണ് തുടങ്ങിയതെങ്കിലും സംഗതി ഇപ്പോള്‍ ആകെ തകര്‍ച്ചയിലാണ്.

ഉപയോഗിച്ച കോണ്ടം
കമ്പനി ഓഫീസിന്റെ കോണിച്ചുവട്ടില്‍ നിന്ന് ഉപയോഗിച്ച കോണ്ടം കിട്ടിയതാണ് അധികൃതരെ തന്നെ ഞെട്ടിച്ചത്.

പാര്‍ട്ടി നടത്താം പക്ഷേ
പല സ്റ്റാര്‍ട്ട് അപ്പ് കമ്പനികളിലും ഓഫീസ് നിയമങ്ങളിലൊക്കെ ഒരുപാട് ഇളവുകളുണ്ടാകും. കള്ളുകുടിയും പാര്‍ട്ടിയും ഒക്കെ ഓഫീസില്‍ വച്ച് നടത്താന്‍ സമ്മതിയ്ക്കുന്നവരുണ്ട്. അതുപോലെ തന്നെ ആയിരുന്നു സെനെഫിറ്റ്‌സും.

സിഗററ്റും ബിയറും
ഉപയോഗിച്ച കോണ്ടങ്ങള്‍ മാത്രമല്ല, സിഗററ്റ് കുറ്റികളും ബിയര്‍ നിറച്ച് കപ്പുകളും എല്ലാം ഉണ്ടായിരുന്നു കോണിച്ചുവട്ടില്‍.

ഇനി വേണ്ട
എന്തായാലും കോണിച്ചുവട് സിഗററ്റ് വലിയ്ക്കാനും കള്ള് കുടിയ്ക്കാനും സെക്‌സ് ചെയ്യാനും ഉപയോഗിയ്‌ക്കേണ്ടെന്നാണത്രെ കമ്പനി അധികൃതര്‍ ജീവനക്കാര്‍ക്ക് അയച്ച ഇമെയില്‍ സന്ദേശത്തില്‍ പറയുന്നത്.

സിഇഒ മാറി
പാര്‍ക്കര്‍ കോണ്‍റാഡ് ആയിരുന്നു കമ്പനിയുടെ സിഇഒ. എന്നാല്‍ കമ്പനിയുടെ പലകണക്കുകളിലും കൃത്രിമം കണ്ടതോടെ അദ്ദേഹം പടിയിറങ്ങി. പുതിയ സിഇഒ ആയി ചുമതലയേറ്റത് ഡേവിഡ് സാക്ക്‌സ് ആയിരുന്നു.

ഭരണം മാറിയപ്പോള്‍
പഴയ സിഇഒ മാറി പുതിയ ആള്‍ എത്തിയതോടെയാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. പുതിയ സിഇഒയുടെ ഭരണപരിഷ്‌കാരങ്ങളില്‍ പെട്ടതാണത്രെ ഈ സെക്‌സ് നിരോധവനവും!












Click it and Unblock the Notifications