'മനുഷ്യനാണെന്നുള്ള പരിഗണന പോലും തരാതെയാണ് അയാൾ..'; കെഎസ്ആർടിസി ഡ്രൈവർക്കെതിരെ റെസ്‌മിനും അപ്‌സരയും
ബസുകളുടെ നടുറോട്ടിലെ മത്സര പാച്ചിലിനെ കുറിച്ചും അതുണ്ടാക്കുന്ന അപകടങ്ങളെ കുറിച്ചുമൊക്കെ നാം എന്നും വാർത്തകൾ കേൾക്കാറുള്ളതാണ്. അടുത്തിടെ നടനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനുമായ മാധവ് സുരേഷ് ബസുകളുടെ മത്സരയോട്ടം മൂലം തനിക്കുണ്ടായ മോശം അനുഭവത്തെ കുറിച്ച് തുറന്നുപറഞ്ഞിരുന്നു. കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോൾ ഉണ്ടായ അനുഭവമാണ് മാധവ് സുരേഷ് പങ്കുവച്ചത്.
ഇപ്പോഴിതാ സമാനമായ ഒരു അനുഭവം പങ്കുവച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ബിഗ് ബോസ് മലയാളത്തിലൂടെ ശ്രദ്ധേയരായ റെസ്‌മിൻ ഭായിയും അപ്‌സരയും. കെഎസ്ആർടിസി ഡ്രൈവർ അശ്രദ്ധമായി വാഹനം ഓടിച്ചത് മൂലം വൻ അപകടത്തിന് വക്കിൽ എത്തിയെങ്കിലും തലനാരിഴയ്ക്ക് തങ്ങൾ രക്ഷപ്പെട്ടെന്നാണ് ഇരുവരും വീഡിയോയിൽ പറയുന്നത്.

കൂടാതെ ചോദിയ്ക്കാൻ ചെന്നപ്പോൾ വീണ്ടും തങ്ങളോട് മോശമായി പെരുമാറിയെന്നും മനപൂർവം വണ്ടി അപകടകരമായ രീതിയിൽ ഓടിച്ചെന്നും അവർ പറയുന്നു. അങ്കമാലി കെഎസ്ആർടിസി സ്‌റ്റാൻഡിൽ നിന്നുള്ള വീഡിയോ ഉൾപ്പെടെ പങ്കുവച്ചുകൊണ്ടാണ് ഇവർ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. കെഎസ്ആർടിസിയ്ക്ക് ഔദ്യോഗികമായി പരാതി നൽകിയെന്നും എങ്കിലും അത് എവിടെ വരെ എത്തുമെന്ന് അറിയില്ലെന്നും ഇവർ പറയുന്നു.
മനുഷ്യനെന്ന പരിഗണന പോലും ഡ്രൈവർ തങ്ങൾക്ക് നൽകിയില്ലെന്നാണ് റെസ്‌മിൻ വീഡിയോയിലൂടെ ആരോപിക്കുന്നത്. എന്താണ് പ്രശ്‌നം എന്ന് ചോദിയ്ക്കാൻ ചെന്നപ്പോൾ പെട്ടെന്ന് ഡ്രൈവർ തങ്ങളുടെ നേരെയുള്ള വശത്തേക്ക് എടുത്തുവെന്നും താൻ പെട്ടെന്ന് മാറിയില്ലായിരുന്നു എങ്കിൽ കാലിലൂടെ ബസ് കയറുമായിരുന്നു എന്നും ഇവർ ആരോപിക്കുന്നു.
ഞങ്ങൾ ഇപ്പോൾ ഉള്ളത് അങ്കമാലി കെഎസ്ആർടിസി സ്‌റ്റാൻഡിൽ ആണ്. വളരെ മോശമായിട്ടുള്ള ഒരു അനുഭവം ഇന്ന് യാത്ര ചെയ്യുമ്പോൾ ഞങ്ങൾക്ക് ഉണ്ടായിരുന്നു. ഞങ്ങൾ കാറിൽ യാത്ര ചെയ്യുകയായിരുന്നു. റൈറ്റ് സൈഡ് ചേർന്നാണ് ഞങ്ങൾ പോയിരുന്നത്. ലെഫ്റ്റ് സൈഡിൽ നിർത്തിയിട്ട കെഎസ്ആർടിസി ഒരു സിഗ്നൽ പോലും തരാതെയാണ് റൈറ്റിലേക്ക് എടുത്തത്; റെസ്‌മിൻ വീഡിയോയിൽ പറയുന്നു.
ആ ബസ് ആക്‌സിഡന്റ് ആവേണ്ടതായിരുന്നു. ഞങ്ങൾ പെട്ടെന്ന് ബ്രേക്ക് പിടിച്ചപ്പോൾ തലയും കൈയും കാലുമൊക്കെ ചെന്നിടിച്ചു. പിന്നെ ഞങ്ങൾ അവിടെ നിന്ന് നേരെ കാറും എടുത്ത് കെസ്ആർടിസിസി അടുത്ത സ്‌റ്റോപ്പിൽ നിർത്തിയപ്പോൾ ഞങ്ങൾ ഓവർടേക്ക് ചെയ്‌ത് ബസിന്റെ മുൻപിൽ നിർത്തി. ഞാൻ കാറിൽ നിന്ന് ഇറങ്ങി നേരെ ചെന്ന് അയാളോട് ചോദിച്ചു എന്താ ഉദ്ദേശിച്ചതെന്ന്.
അപ്പോൾ അയാൾ ഒരു മറുപടിയും പറയാതെ ഞാൻ നിൽക്കുന്ന സൈഡിലേക്ക് ചേർത്ത് എടുത്തുകൊണ്ട് ബസും കൊണ്ട് പോയി. എന്റെ ദേഹത്ത് ശരിക്കും കാർ കയറി ഇറങ്ങിയേനെ. ചെറിയ വ്യത്യാസത്തിലാണ് അങ്ങനെ സംഭവിക്കാതിരുന്നത്. അവിടെ നിന്ന് ഞങ്ങൾ നേരെ അങ്കമാലി കെഎസ്ആർടിസി സ്‌റ്റാന്റിലേക്ക് പോയി അവിടെ പരാതി കൊടുത്തു.
അവിടെ ആ ബസ് എത്തിയപ്പോൾ വീണ്ടും ചോദിയ്ക്കാൻ ചെന്നതോടെ ആ ഡ്രൈവർ ഞങ്ങളുടെ സൈഡ് ചേർത്ത് അപകടകരമായ രീതിയിൽ ഒന്നും മിണ്ടാതെ വണ്ടിയും എടുത്തുപോവുകയാണ് ചെയ്‌തത്. ചെസ്‌റ്റിൽ ഇടിക്കാൻ പോയിരുന്നു. അവിടെ നിന്ന് ഒരക്ഷരം പറയാതെ കൈകൊണ്ട് എന്തൊക്കെയോ ആക്ഷൻ കാണിക്കുകയായിരുന്നു അയാൾ. പരാതിയിൽ നടപടി എന്താവുമെന്ന് ഞങ്ങൾക്ക് അറിയില്ല, എവിടെ എത്തുമെന്നും.
അതുകൊണ്ടാണ് ഇങ്ങനെയൊരു വീഡിയോ ചെയ്യുന്നത്. സംഭവം കണ്ടുനിന്ന അവിടെ കൂടിയ കൊറേ ചേട്ടന്മാർ ഓടിവന്നു ബസ് നിർത്താൻ പറഞ്ഞെങ്കിലും അയാൾ കൂട്ടാക്കിയില്ല. പിന്നെ കൂടി നിന്ന ആളുകൾ വരെ സ്‌റ്റേഷൻ മാസ്‌റ്ററോട് അതിനെ പറ്റി പരാതി പറയുകയും ഞങ്ങൾക്ക് ഒപ്പം നിൽക്കുകയാണ് ചെയ്‌തത്. ആ ബസിൽ ഒരുപാട് യാത്രക്കാരും ഉണ്ടായിരുന്നു; വീഡിയോയിലൂടെ ഇരുവരും പറഞ്ഞു.
-
സ്വര്‍ണം വീണ്ടും താഴോട്ട്; സ്വര്‍ണവില ഇന്നും കുറഞ്ഞു, രൂപയുടെ കരുത്ത് നേട്ടമായി, ഇന്നത്തെ പവന് വില -
ബെംഗളൂരുവില്‍ ഫ്ളാറ്റുകളില്‍ താമസിക്കുന്നവര്‍ ശ്രദ്ധിക്കണേ... പുതിയ നിയമവുമായി ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി -
സ്വര്‍ണത്തിന് എന്തുപറ്റി? യുദ്ധം തുടങ്ങി ഒരാഴ്ചയായിട്ടും വില കൂടുന്നില്ല! വാങ്ങിവെച്ചത് മണ്ടത്തരമായോ? -
ഇറാന്റെ ഈ നീക്കം അമേരിക്ക പ്രതീക്ഷിച്ചില്ല; തിരിച്ചടി 3 ലക്ഷ്യത്തോടെ, ഏകോപനം നഷ്ടമായി യുഎസ് സേന -
സ്വർണ വില ഗ്രാമിന് 27000ത്തിന് മുകളിലോ, പവൻ 2.15 ലക്ഷത്തിലേക്കും?സ്വർണം കൂടുതൽ ഞെട്ടിക്കാനൊരുങ്ങുന്നു..പ്രവചനം -
ഗള്‍ഫില്‍ സ്വര്‍ണം കുത്തനെ കുതിച്ചു..! ഇന്ത്യയില്‍ കുറയുമ്പോള്‍ ദുബായില്‍ കൂടാന്‍ കാരണമെന്ത്? -
സ്വര്‍ണവില ഇന്നും ഇടിഞ്ഞു വീണു; ഇതാണ് കാരണം, ആഭരണം വാങ്ങുന്നവര്‍ക്ക് ഇന്ന് ബുക്ക് ചെയ്യാം -
പൊങ്കാലയിട്ട ബിഗ് ബോസ് താരം റെനീഷ റഹിമാന്‍ സൈബർ ആക്രമണം; താരത്തിന്റെ മാസ് മറുപടി -
ഭക്തരോട് മാപ്പ് ചോദിക്കുന്നു; ആറ്റുകാല്‍ അമ്മയ്ക്ക് എന്നെ അറിയാം: വൈകാരിക പ്രതികരണവുമായി അന്ന രാജന് -
വിജയ്-സംഗീത ദാമ്പത്യം കോടതിക്ക് പുറത്ത് തീര്‍ന്നേക്കും; വിജയ് ഓഫര്‍ ചെയ്ത തുക പുറത്ത് -
വ്യാപകമായി സ്വർണം വിറ്റഴിച്ച് നിക്ഷേപകർ, സ്വർണവിലയിലെ കുറവ് താൽക്കാലികം മാത്രം, ഇനി വൻ കുതിപ്പ് വരും -
ജയസൂര്യ സ്ഥാനാര്‍ഥിയാകുമോ; അഖില്‍ മാരാര്‍ തൃക്കാക്കരയിലേക്ക്, ഓകെ പറയാതെ ശ്വേത മേനോനും












Click it and Unblock the Notifications