• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആളെ ഇങ്ങനെ വെറുപ്പിക്കുന്നൊരു പെണ്ണ്; കിടിലൻ മറുപടിയുമായി ദുർഗ കൃഷ്ണ

Google Oneindia Malayalam News

മലയാള സിനിമയിലെ പുതുമുഖ താരങ്ങളിലൊരാളാണ് ദുർഗ കൃഷ്ണ. പൃഥ്വിരാജിന്റെ വിമാനം എന്ന ചിത്രത്തിൽ നായികയായി അരങ്ങേറ്റം കുറിച്ച താരം സമൂഹമാധ്യമങ്ങളിലും സജീവമായി നിൽക്കുന്ന ഒരാളാണ്. അതുകൊണ്ട് തന്നെ മറ്റ് പല താരങ്ങളും അനുഭവിക്കുന്ന പ്രശ്നം ദുർഗയ്ക്കും ഉണ്ടാകാറുണ്ട്. പോസ്റ്റുകൾക്ക് താഴെ വരുന്ന മോശം കമന്റുകളും ആക്ഷേപങ്ങളും പരിഹാസങ്ങളുമെല്ലാം പലപ്പോഴും അതിരു കടക്കാറുണ്ട്.

അംബാനി ബോംബ് ഭീഷണിക്കേസില്‍ എന്‍കൗണ്ടര്‍ വിദഗ്ധന്‍ പ്രദീപ് ശര്‍മ അറസ്റ്റില്‍- ചിത്രങ്ങള്‍

DK 1

സിനിമ താരങ്ങളിൽ വലിയൊരു ഭാഗവും സമൂഹമാധ്യമങ്ങൾ കാര്യമായി തന്നെ ഉപയോഗിക്കുന്നവരാണ്. തങ്ങളുടെ വിശേഷങ്ങളും വാര്‍ത്തകളും അറിയിക്കുന്നത് മുതല്‍ പുതിയ ചിത്രങ്ങളും മറ്റും പങ്കുവെക്കാന്‍ വരെ താരങ്ങള്‍ സോഷ്യല്‍ മീഡിയയെ ആശ്രയിക്കുന്നു. തങ്ങളുടെ ആരാധകരുമായി നേരിട്ട് സംവദിക്കാം എന്നതും സോഷ്യല്‍ മീഡിയയുടെ സവിശേഷതയാണ്. എന്നാൽ പലപ്പോഴും ഇത് മറ്റൊരു തലത്തിലേക്കും പോവുക പതിവാണ്.

DK 2

അത്തരത്തിലൊരു അനുഭവം അദുർഗയ്ക്കും കഴിഞ്ഞ ദിവസങ്ങളിലുണ്ടായി. മികച്ചൊരു നര്‍ത്തകി കൂടിയായി ദുര്‍ഗയുടെ വിവാഹം ഈയ്യടുത്തായിരുന്നു നടന്നത്. നിര്‍മ്മാതാവായ അര്‍ജുന്‍ രവീന്ദ്രനാണ് ദുര്‍ഗയുടെ ഭര്‍ത്താവ്. ഇരുവരും നാല് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം കഴിച്ചത്. സോഷ്യൽ മീഡിയ ആഘോഷമാക്കിയ വിവാഹം കൂടിയായിരുന്നു ഇരുവരുടേതും. വിവാഹത്തിന് ശേഷം പലപ്പോഴായി ഭർത്താവുമൊത്തുള്ള ചിത്രങ്ങളും വീഡിയോസും പലപ്പോഴായി ദുർഗ പങ്കുവെക്കാറുണ്ട്.

DK 3

അതുപോലെ കഴിഞ്ഞ ദിവസവും ദുര്‍ഗ അര്‍ജുനുമൊപ്പമുള്ളൊരു റൊമാന്റിക് വീഡിയോ പങ്കുവച്ചിരുന്നു. ഇതും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. സാരിയണിഞ്ഞ് അതീവ സുന്ദരിയായാണ് ദുര്‍ഗ എത്തിയത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഉടനെ തന്നെ വൈറലുമായി മാറി. കമന്റ് ബോക്സ് നിറയാൻ തുടങ്ങി. ഇതിൽ പലതും മോശം കമന്റുകളും താരത്തെ ആക്ഷേപിക്കുന്ന തരത്തിലുമായിരുന്നു.

DK 4

ഇത് ശകലം ഓവറല്ലെയെന്നായിരുന്നു ഒരു കമന്റ്. ഈ കാണിക്കുന്നത് വെറുപ്പിക്കല്‍ ആണെന്നും ചിലര്‍ പറഞ്ഞു. ഇങ്ങനെ ഓവര്‍ ആകുന്നവരാണ് ഒടുവില്‍ തല്ലിപ്പിരിയുന്നത് അതിന് ഇടയാകാതിരിക്കട്ടെ, ഈയ്യിടെയായി വെറുപ്പിക്കല്‍ കൂടുന്നോ എന്നൊരു സംശയം, കുറച്ച് മയത്തിലൊക്കെ റെക്കോര്‍ഡ് ചെയ്യണം, ഫോണൊക്കെ കളഞ്ഞ് പോയാല്‍ പണിയാകുമെന്നും ചിലര്‍ കമന്റ് ചെയ്തു.

DK 5

ഇത്തരം മോശം കമന്റുകൾക്ക് താരം മറുപടിയുമായി രംഗത്തെത്തുകയും ചെയ്തു. ബ്ലോക്ക് ചെയ്ത് പൊക്കൂടെ എന്നായിരുന്നു ദുര്‍ഗയുടെ മറുപടി. താരത്തിന്റെ മറുപടിയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഈ മറുപടി കലക്കിയെന്നാണ് ഇപ്പോൾ പല ആരാധകര്‍ പറയുന്നത്. മുൻപും പല താരങ്ങളും ഇത്തരം മോശം കമന്റുകളോട് രൂക്ഷമായി തന്നെ പ്രതികരിച്ചിട്ടുണ്ട്. മോശമായ പല കമന്റുകളും ഇത്തരത്തിൽ താരങ്ങളുടെ ചിത്രങ്ങൾക്കും വീഡിയോകൾക്കും താഴെ പ്രത്യക്ഷപ്പെടാറുണ്ട്.

ആരുടെയും മനം മയക്കുന്ന ഫോട്ടോസിൽ തിളങ്ങി പ്രഗ്യ ജസ്വാൾ

cmsvideo
  ദുർഗ കൃഷ്ണ കാമുകനോടൊപ്പം. വീഡിയോ കാണാം | Oneindia Malayalam
  നവജോത് സിംഗ് സിദ്ധു
  Know all about
  നവജോത് സിംഗ് സിദ്ധു

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  Actress Durga Krishna reply to bad comment in instagram on her latest video with husband arjun
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X