കുട്ടികളെ വലിച്ചെറിഞ്ഞ് സ്ത്രീകള്‍, ഞെട്ടിക്കുന്ന കാഴ്ച്ച, മാധ്യമപ്രവര്‍ത്തകരെയും വിടാതെ താലിബാന്‍
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ ക്രൂരതയുടെ പരമ്പരകള്‍ അരങ്ങേറുന്നു. നിലവില്‍ ആംറുള്ള സലേ മാത്രമാണ് ഒരു പ്രതിരോധം താലിബാനെതിരെ നടത്തുന്നത്. എന്നാല്‍ സ്ത്രീകള്‍ക്കെതിരെയുള്ള വ്യാപക അക്രമം പലയിടത്തായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ കാബൂള്‍ വിമാനത്താവളത്തില്‍ അതിഭീകരമായ കാഴ്ച്ചകളാണ് നടക്കുന്നത്.
കുട്ടികളെ രാജ്യത്തിന് പുറത്തേക്ക് അയക്കാനാണ് ഇവരുടെ ശ്രമം. താലിബാന് കീഴില്‍ ഇവരൊന്നും സുരക്ഷിതരല്ലെന്നാണ് സ്ത്രീകള്‍ കരുതുന്നത്. പല വിമാനങ്ങളിലായി ഇവരെ എത്തിക്കാനാണ് ശ്രമം. എന്നാല്‍ ഒരൊറ്റയാളും വിമാനത്താവളത്തിലേക്ക് വന്ന് രക്ഷപ്പെടാന്‍ നോക്കേണ്ടെന്നാണ് താലിബാന്റെ അന്ത്യശാസനം.

കാബൂള്‍ വിമാനത്താവളത്തില്‍ അമേരിക്കയുടെ ബ്രിട്ടന്റെ ട്രൂപ്പുകളെ തരം തിരിക്കുന്ന രണ്ട് കയറുകളുണ്ട്. ഇത് വെച്ചിരിക്കുന്നത് പലായനം ചെയ്യാനൊരുങ്ങുന്ന ആയിരക്കണക്കിന് അഫ്ഗാനികളെ തടയാനായിട്ടാണ്. എന്നാല്‍ ഇവര്‍ ഉച്ചത്തില്‍ വിളിക്കുന്നത് നെഞ്ചുപൊട്ടുന്ന ശബ്ദത്തിലാണ്. സൈന്യത്തിനോട് സഹായിക്കണമെന്ന് ഇവര്‍ കരഞ്ഞ് വിളിക്കുകയാണ്. അതേസമയം ഓരോ സൈനികനും ഇവരെ കണ്ട് വിതുമ്പി കരയുകയാണ്. ഈ സ്ത്രീകള്‍ സൈനികര്‍ക്ക് നേരെ കുട്ടികളെ എറിയുകയാണ്. ആ വയറിന് അപ്പുറത്തേക്കാണ് ഇങ്ങനെ എറിയപ്പെടുന്നത്. സൈനികരോട് ഇവരെ പിടിക്കാനും രക്ഷപ്പെടുത്താനുമാണ് ആവശ്യപ്പെടുന്നത്.

ബ്രിട്ടീഷ് സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഇതിനെ കുറിച്ച് പറഞ്ഞത് കേട്ടാല്‍ തന്നെ വിഷമമാകും. തന്റെ ട്രൂപ്പിലെ സൈനികര്‍ മുഴുവന്‍ ഈ കാഴ്ച്ച കണ്ട് രാത്രി മുഴുവന്‍ നെഞ്ചുപൊട്ടി കരയുകയാണെന്നാണ്. വളരെ ചെറിയ കുട്ടികളെ പോലും ഇങ്ങനെ വലിച്ചെറിയുകയാണ്. ചില ഈ വയറില്‍ കുടുങ്ങി പോകുന്നുണ്ടെന്ന് സൈനികര്‍ പറയുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്നാല്‍ ഇവര്‍ക്കൊന്നും ഭാവിയില്ലെന്ന് തിരിച്ചറിഞ്ഞാണ് ജനങ്ങള്‍ പലായനം ചെയ്യുന്നത്. ഇവരെ നിയന്ത്രിക്കാന്‍ യുഎസ് സൈന്യത്തിന് വെടിവെക്കേണ്ടി വന്നു. പലരും വിമാനത്തിന്റെ ചക്രത്തില്‍ അള്ളിപിടിച്ച് രക്ഷപ്പെടാനൊക്കെ നോക്കിയെങ്കില്‍ താഴേക്ക് പതിക്കുന്ന അതിദാരുണ കാഴ്ച്ച കഴിഞ്ഞ തവണയുണ്ടായിരുന്നു.

താലിബാന്‍ മാറിയെന്ന് കരുതുന്നവര്‍ക്ക് അത് തെറ്റിയെന്ന സന്ദേശമാണ് ലഭിക്കുന്നത്. താലിബാന്‍ ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. കാബൂള്‍ നഗരത്തിലെയും ജലാലാബാദിലെ നന്‍ഗര്‍ഹര്‍ പ്രവിശ്യയിലുമാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ക്രൂരമായ ആക്രമണം നേരിടേണ്ടി വന്നത്. വനിതാ മാധ്യമപ്രവര്‍ത്തകയെയും ക്യാമറാമാനെയുമാണ് ആക്രമിച്ചത്. കാബൂളിലെ സാധാരണക്കാരുമായിട്ടായിരുന്നു ഇവര്‍ സംസാരിച്ചത്. ഈ സമയം തോക്കുമായി ഇരച്ചെത്തുകയായിരുന്നു താലിബാന്‍. വനിത റിപ്പോര്‍ട്ടറോട് മുഖം മറയ്ക്കാനായിരുന്നു ആവശ്യപ്പെട്ടത്. ഇവര്‍ ഹിജാബ് ധരിച്ചായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

സിഎന്‍എന്നിന്റെ മാധ്യമപ്രവര്‍ത്തകരോടായിരുന്നു ക്രൂരത. ഇവര്‍ തോക്കുമായി മാധ്യമ സംഘത്തിന് നേരെ വരുന്നതും ഇവരുടെ സംഘത്തിലെ നിര്‍മാതാവിനെ ആക്രമിക്കുന്നതും ഈ വീഡിയോയില്‍ ഉണ്ട്. റിപ്പോര്‍ട്ട് ചെയ്യാനുള്ള അനുമതിയുണ്ടായിട്ടും ഇതാണ് അവസ്ഥയെന്ന് ഇവര്‍ പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു. ജലാലാബാദില്‍ താലിബാന്‍ വിരുദ്ധ പ്രക്ഷോഭം നടക്കുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകന് മര്‍ദനമേറ്റത്. ബാബ്രക് ആമിര്‍സാദ എന്ന പ്രാദേശിക ചാനലിന്റെ റിപ്പോര്‍ട്ടര്‍ക്കാണ് മര്‍ദനമേറ്റത്. ക്യാമറാമാനും മര്‍ദമനമേറ്റെന്നാണ് സൂചന. വനിതാ മാധ്യമപ്രവര്‍ത്തകരെയും ടിവിയിലും റേഡിയോയിലും പെട്ടെന്ന് തിരിച്ചറിയുന്നവരെ താലിബാന്‍ തിരഞ്ഞു പിടിച്ചാണ് ആക്രമിക്കുന്നതെന്ന് മനുഷ്യാവകാശ സംഘടനകള്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ശരിയ്യ നിയമത്തെ സ്ത്രീകള്‍ വളരെയധികം ഭയപ്പെടുന്നുവെന്നാണ് വ്യക്തമാകുന്നത്. നേരത്തെ സ്ത്രീകള്‍ക്ക് മാര്‍ക്കറ്റില്‍ പോകണമെങ്കില്‍ കൂടെ കുടുംബത്തിലെ ഒരു പുരുഷ അംഗം ഉണ്ടാവണം. ഇപ്പോഴും മാര്‍ക്കറ്റില്‍ പോവാന്‍ അനുമതിയുണ്ട്. പഴയ നിബന്ധന ഉണ്ടാവുമോ എന്നറിയില്ല. വീടിന് പുറത്തുള്ള സുഹൃത്തുക്കളുമായി ഇടപഴകാന്‍ സ്ത്രീകള്‍ക്ക് നേരത്തെ സ്വാതന്ത്ര്യമില്ലായിരുന്നു. ഇപ്പോഴുണ്ടാവുമോ എന്ന് ഉറപ്പില്ല. ശരിക്കും പറഞ്ഞാല്‍ വീട്ടുതടങ്കലിലായിരുന്നു സ്ത്രീകള്‍. 12 വയസ്സിന് മുകളിലുള്ള പുരുഷന്മാരെ കാണാന്‍ സ്ത്രീകള്‍ക്ക് അനുമതിയില്ലായിരുന്നു. കുടുംബാംഗമാണെങ്കില്‍ പ്രശ്‌നമില്ല. സ്ത്രീകള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം താലിബാന്‍ അംഗീകരിക്കുന്നില്ല. പുരുഷന്മാര്‍ പഠിക്കാത്ത ഇടങ്ങളില്‍ ഇവര്‍ക്ക് പഠനം നടത്താം.

അഫ്ഗാന്‍ സൈന്യത്തിലെ സ്ത്രീകള്‍ പോലും താലിബാനെ ഭയന്നിരിക്കുകയാണ്. താലിബാന്റെ ഇപ്പോഴത്തെ മാറ്റം തട്ടിപ്പാണെന്ന് അഫ്ഗാന്‍ നാവിക സേനയിലെ ആദ്യ വനിതാ പൈലറ്റ് നിലൂഫര്‍ റഹ്മാനി പറയുന്നു. വൈകാതെ തന്നെ ലോകത്തിന് താലിബാന്‍ ഒരു സ്ത്രീയെ കല്ലെറിഞ്ഞ് കൊല്ലുന്നത് കാണേണ്ടി വരുമെന്ന് ഇവര്‍ പറയുന്നു. അഫ്ഗാനില്‍ ശരിയ്യ നിയമം ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷകളിലൊന്നാണിത്. സ്ത്രീകളെയാണ് ഏറ്റവും ക്രൂരമായി താലിബാന്‍ നേരിടാറുള്ളതെന്ന് നിലൂഫര്‍ പറയുന്നു. ഒരു കാര്യവുമില്ലാതെ കാബൂള്‍ സ്റ്റേഡിയത്തില്‍ ഒരു സ്ത്രീയുടെ മരണം കാണേണ്ടി വരും. അത് എനിക്ക് ഉറപ്പാണ്. എന്റെ കുടുംബം അവിടെയാണ്. അഫ്ഗാനിസ്ഥാനില്‍ സംഭവിക്കുന്ന കാര്യങ്ങളോര്‍ത്ത് തനിക്ക് ഉറക്കം കിട്ടുന്നില്ലെന്നും അവര്‍ പറയുന്നു.

എന്റെ കുടുംബം അപകടത്തിലാണെന്ന് അറിയാം. അവരെ താലിബാന്‍ ടാര്‍ഗറ്റ് ചെയ്യും. എന്റെ കരിയറില്‍ ഇത്ര വലിയ സ്ഥാനങ്ങളിലെത്താന്‍ സഹായിച്ചത് മാതാപിതാക്കളാണ്. പെണ്‍കുട്ടികളെ ജോലിക്ക് പറഞ്ഞയക്കുന്ന മാതാപിതാക്കളെ താലിബാന്‍ വെറുതെ വിടാറില്ല. എന്റെ മാതാപിതാക്കള്‍ക്കും സംഭവിക്കാന്‍ പോകുന്നത് അതാണ്. 2013 മുതല്‍ താലിബാനില്‍ നിന്ന് എനിക്ക് വധഭീഷണി ലഭിക്കുന്നുണ്ടെന്ന് നിലൂഫര്‍ പറയുന്നു. 2013ല്‍ തന്നെയാണ് അവര്‍ അഫ്ഗാന്‍ ചരിത്രത്തിലെ ആദ്യ വനിതാ പൈലറ്റാവുന്നത്. അതേസമയം 2015ല്‍ നിലൂഫര്‍ യുഎസ്സിലേക്ക് പോയി. അവിടെ 18 മാസത്തെ പരിശീലനം അവര്‍ക്ക് ലഭിച്ചു. 2016ല്‍ അവര്‍ യുഎസ്സില്‍ അഭയം തേടുകയായിരുന്നു.
Recommended Video

അതേസമയം പല നേതാക്കളും സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ കുറിച്ച് ചോദിക്കുമ്പോള്‍ ചിരിച്ച് തള്ളുകയാണ്. സ്ത്രീകള്‍ക്ക് ഒന്നും ചെയ്യാനാവാത്ത കാലമാണ് അഫ്ഗാനില്‍ വരാന്‍ പോകുന്നതെന്ന് വ്യക്തമാണ്. ഇതിനിടെ അഫ്ഗാനിസ്ഥാനുമായുള്ള ആയുധക്കച്ചവടം അമേരിക്ക പൂര്‍ണമായും ഒഴിവാക്കി. ഭീകരരുടെ കൈയ്യില്‍ ആയുധമെത്തുന്നതിന് തുല്യമായിരിക്കും ഇതെന്നാണ് വിലയിരുത്തല്‍. നേരത്തെ അഫ്ഗാന് നല്‍കാന്‍ തീരുമാനിച്ചിരുന്ന ആയുധങ്ങളൊന്നും ഇനി യുഎസ് നല്‍കില്ല. അതേസമയം യുഎസ് നേരത്തെ നല്‍കിയ പല ആയുധങ്ങളും താലിബാന്‍ പിടിച്ചെടുത്തിരുന്നു. അതുകൊണ്ട് തന്നെ ഇവ ഐസിസ് പോലുള്ള കൊടും ഭീകരര്‍ക്ക് ലഭിക്കുമോ എന്ന ആശങ്ക അമേരിക്കയ്ക്കുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ ആയുധങ്ങള്‍ നല്‍കാതിരിക്കുകയാണ് ജോ ബൈഡന്റെ മുന്നിലുള്ള മാര്‍ഗം.












Click it and Unblock the Notifications