നടിമാരുടെ ഡീപ്ഫേക്ക് വീഡിയോകൾ; 19കാരൻ പിടിയിൽ, പിന്നിൽ വൻ സംഘമോ?
സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെക്കുകയും ചെയ്‌ത നദി രശ്‌മിക മന്ദാനയുടെ ഡീപ്ഫേക്ക് വീഡിയോ കേസിൽ ആദ്യ നടപടി. ബിഹാർ സ്വദേശിയായ 19കാരൻ കേസുമായി ബന്ധപ്പെട്ട് പിടിയിലായി. ആദ്യമായി വീഡിയോ അപ്‌ലോഡ് ചെയ്‌ത അക്കൗണ്ടിന്റെ ഉടമയാണ് പിടിയിലായ യുവാവ്. എന്നാൽ കേസിൽ യുവാവിന്റെ അറസ്‌റ്റ് ഇതുവരെയും രേഖപ്പെടുത്തിയിട്ടില്ലെന്നാണ് സൂചന.
പ്രമുഖ തെലുഗു നടിയായ രശ്‌മികയുടെ വിവാദ ഡീപ്ഫേക്ക് വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് വിഷയവുമായി ബന്ധപ്പെട്ട ചർച്ചകളും ആശങ്കകളും വലിയ തോതിൽ ഉയർന്നുവന്നത്. രശ്‌മികയ്ക്ക് പുറമെ ബോളിവുഡ്, തമിഴ്, തെലുഗു, കന്നഡ, മലയാളം തുടങ്ങി ഒട്ടേറെ ഭാഷകളിലെ നടിമാർ സമാനമായ അവസ്ഥ നേരിടുന്നുണ്ട്.

പ്രിയങ്ക ചോപ്ര, കാജോൾ ദേവ്ഗൺ, കിയാര അദ്വാനി, തമന്ന ഭാട്ടിയ, പൂജ ഹെഡ്‌ഗെ, ഐശ്വര്യ റായ് അനുഷ്‌ക ശർമ തുടങ്ങിയവർക്ക് പുറമെ മറ്റ് ഭാഷകളിൽ നിന്നുള്ള കാജൽ അഗർവാൾ, കീർത്തി സുരേഷ് തുടങ്ങിയവരും ഇതിന്റെ ഇരകളായിട്ടുണ്ട്. പലപ്പോഴും ഇതൊരു പരാതിയായി എത്താത്തത് കൊണ്ട് മാത്രം കേസെടുക്കുന്നില്ലെന്ന സാഹചര്യമാണുള്ളത്.
ഡീപ്ഫേക്ക് വീഡിയോകൾ സാധാരണഗതിയിൽ ഒരു യഥാർത്ഥ ദൃശ്യത്തിൽ മുഖം മാറ്റി വയ്ക്കാനാണ് ഉപയോഗിക്കുന്നത്. മുൻപ് ഇറങ്ങിയ ഏതെങ്കിലും ഒരു അശ്ലീല ദൃശ്യവുമായോ മറ്റോ ഒത്തുപോവുന്ന നിലയിൽ സെലിബ്രിറ്റികളുടെ മുഖം എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചേർക്കുകയാണ് ചെയ്യുന്നത്.
മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്‌തമായി എഐയുടെ അഭൂതപൂർവമായ വളർച്ച ദോഷകരമായി ബാധിക്കുന്ന സന്ദർഭങ്ങളിൽ ഒന്നാണിത്. നിലവിലെ അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇത്തരം സാമൂഹ്യ ദ്രോഹ സംഘങ്ങൾ തന്നിഷ്‌ടപ്രകാരം വീഡിയോകൾ നിർമ്മിക്കാൻ തുടങ്ങിയതോടെയാണ് ഇത് വ്യാപകമായി ചർച്ചയായത്. വ്യാജമാണെന്ന് തിരിച്ചറിയാൻ പോലും കഴിയാത്ത തരത്തിലുള്ള വീഡിയോ ദൃശ്യങ്ങളും ഇത്തരക്കാർ നിർമ്മിച്ചെടുക്കുന്നു.
അശ്ലീല ചിത്ര നിർമ്മാണ മേഖലയിലാണ് ഡീപ്ഫേക്ക് ഇപ്പോൾ ഏറ്റവുമധികം ഉപയോഗിക്കുന്നത്.വിവിധ പോൺ സൈറ്റുകളിൽ എഐ അധിഷ്‌ഠിത സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഇത്തരം വീഡിയോകൾക്ക് കാഴ്‌ചക്കാർ ഏറെയാണെന്ന് വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നു. പ്രത്യേകിച്ച് കഴിഞ്ഞ അഞ്ചോ ആറോ വർഷങ്ങൾക്കിടയിൽ ഇതിന്റെ പ്രചാരം വൻ തോതിൽ വർധിച്ചുവെന്നതാണ് യാഥാർഥ്യം.
ഡീപ്ഫേക്ക് വീഡിയോകൾ എങ്ങനെ തിരിച്ചറിയാം
ഇത്തരം വീഡിയോകൾ രണ്ടാമത്തെയോ മൂന്നാമത്തെയോ കാഴ്‌ച്ചയിൽ വ്യാജമാണെന്ന് കണ്ടെത്താൻ കഴിയുമെന്നാണ് വിദഗ്‌ധർ പറയുന്നത്. വീഡിയോയിലുള്ളവരുടെ മുഖം സൂക്ഷ്‌മമായി നിരീക്ഷിച്ചാൽ ഒരു പരിധിവരെ അത് വ്യാജമാണെന്ന് മനസിലാക്കാം.
ഇതിന് പുറമെ വീഡിയോയിലെ ലൈറ്റിങ് ഉൾപ്പെടെയുള്ള സാങ്കേതിക കാര്യങ്ങളിലും പ്രകടമായ വ്യത്യാസം തിരിച്ചറിയാൻ കഴിയും. ഇതിന് പുറമെ ഇത്തരം വീഡിയോകളിൽ കണ്ണുകളുടെയും മറ്റും ചലനത്തിലെ വ്യത്യാസവും മനസിലാക്കാൻ എളുപ്പമാണ്.
ഇത്രയൊക്കെ ആണെങ്കിലും ഇത്തരം വീഡിയോകൾ നിയന്ത്രിക്കാൻ നിലവിൽ നമ്മുടെ ആവശ്യമായ സംവിധാനങ്ങൾ ഇല്ലെന്നതാണ് ഏറ്റവും വലിയ പോരായ്‌മ. ഇക്കാര്യത്തിൽ മുൻനിര ടെക് കമ്പനികളും നിസ്സഹായരാണ് എന്നതാണ് വാസ്‌തവം.
റിയലസ്‌റ്റ്ക് ഡീപ്ഫേക്ക് വീഡിയോകളിൽ ഇക്കാര്യം കൃത്യമായി ലേബൽ ചെയ്യണമെന്നും, സ്വകാര്യ വ്യക്തികളുടെ ഡീപ്ഫേക്ക് അനുവദിക്കില്ലെന്നും ടിക്ടോക് അടുത്തിടെ അറിയിച്ചിരുന്നു. ഇതിന് പുറമെ അശ്ലീല ദൃശ്യങ്ങൾ സൃഷ്‌ടിക്കാൻ കഴിയുന്ന ആപ്പുകൾ ഗൂഗിളും ആപ്പിളും തങ്ങളുടെ സ്‌റ്റോറുകളിൽ നിന്ന് നീക്കം ചെയ്യുകയുമുണ്ടായി.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications