ഇന്ദിരയെ വിറപ്പിച്ച ജെപി... അതേ, യഥാര്‍ത്ഥ 'ലോക് നായക്'; സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ പോരാളി
സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രവും അതിന് ശേഷം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രവും പറയുമ്പോള്‍ ഒരു വിധത്തിലും ഒഴിവാക്കപ്പെടില്ലെന്ന് ഉറപ്പിക്കാവുന്ന ഒരു പേരാണ് ജയപ്രകാശ് നാരായണ്‍ എന്നത്. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ പോരാളി ആരായിരുന്നു എന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരവും ഒരു പക്ഷേ, ജെപി എന്ന ദ്വയാക്ഷരിയായിരിക്കും.
സ്വതന്ത്ര ഇന്ത്യയില്‍, ഒരു കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ജയപ്രകാശ് നാരായണ്‍ ആയിരുന്നു. ഇന്ദിര ഗാന്ധിയെ അക്ഷരാര്‍ത്ഥത്തില്‍ വിറപ്പിച്ച ജെപി, ജവഹര്‍ലാല്‍ നെഹ്റുവിന്റെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു എന്ന് ഓര്‍ക്കണം. എന്നാല്‍ ജെപിയുടെ രാഷ്ട്രീയത്തില്‍ വിട്ടുവീഴ്ചകള്‍ക്ക് സ്ഥാനമുണ്ടായിരുന്നില്ല.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ തീയിലേക്ക് എടുത്തുചാടിയ ആള് എന്ന് ജയപ്രകാശ് നാരായണിനെ വിശേഷിപ്പിക്കാം. 1919 ല്‍ ഗാന്ധിജിയുടെ നേതൃത്വത്തില്‍ നിസ്സഹകരണ പ്രസ്ഥാനത്തിന് തുടക്കമിട്ട കാലം. ബിഹാര്‍ നാഷണല്‍ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു ജെപി. നിസ്സഹകരണ പ്രസ്ഥാനത്തെ കുറിച്ചുള്ള മൗലാനാ അബ്ദുള്‍ കലാം ആസാദിന്റെ ഒരു പ്രസംഗം കേട്ടതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. കോളേജ് പഠനം അവസാനിക്കാന്‍ 20 ദിവസം മാത്രം ബാക്കി നില്‍ക്കെ അതെല്ലാം ഉപേക്ഷിച്ച് സ്വാതന്ത്ര്യ സമരത്തിലേക്ക് ഇറങ്ങുകയായിരുന്നു ജയപ്രകാശ് നാരായണ്‍ ചെയ്തത്. അതിന് ശേഷം രാജേന്ദ്ര പ്രസാദ് സ്ഥാപിച്ച ബിഹാര്‍ വിദ്യാപീഠത്തില്‍ ചേര്‍ന്നു. ഗാന്ധിയന്‍ അനുഗ്രഹ നാരായണ്‍ സിന്‍ഹയുടെ ആദ്യ ശിഷ്യനായി.

തന്റെ പഠനം പൂര്‍ണമായും ഉപേക്ഷിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ബിഹാര്‍ വിദ്യാപീഠത്തിലെ പഠനത്തിന് ശേഷം ഉപരി പഠനത്തിനായി അദ്ദേഹം അമേരിക്കയിലേക്ക് പോയി. അതിനിടെ 1920 ല്‍ തന്റെ പതിനെട്ടാം വയസ്സില്‍ അദ്ദേഹം പ്രഭാവതി ദേവിയെ വിവാഹം കഴിച്ചിരുന്നു. പ്രഭാവതിയ്ക്ക് അന്ന് 14 വയസ്സാണ് പ്രായം. വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷമാണ് ജെപി അമേരിക്കയിലേക്ക് പോകുന്നത്. അപ്പോഴേക്കും ഗാന്ധിയുടെ ക്ഷണം സ്വീകരിച്ചത് പ്രഭാവതി സബര്‍മതി ആശ്രമത്തിലെ അന്തേവാസി ആയിരുന്നു.അമേരിക്കയിലെ പഠനത്തിനിടെയാണ് ജെപി, കാള്‍ മാര്‍ക്സിന്റെ മൂലധനം വായിക്കുന്നത്. ഇത് അദ്ദേഹത്തെ മാര്‍ക്സിസത്തിലേക്ക് ആകര്‍ഷിച്ചു. 1917 ലെ റഷ്യന്‍ വിപ്ലവത്തിന്റെ വിജയവും എംഎന്‍ റോയിയുടെ പുസ്തകങ്ങളും അദ്ദേഹത്തെ ഇടതുപാളയത്തിന്റെ വക്താവാക്കി മാറ്റി. വിന്കോന്സിന് യൂണിവേഴ്സിറ്റിയില്‍ നിന്ന് സോഷ്യോളജിയില്‍ എംഎ ബിരുദവും ഓഹിയോ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിഹേവിയറല്‍ സയന്‍സില്‍ ബിരുദവും നേടിയാണ് ജെപി ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്.

ജവഹര്‍ലാല്‍ നെഹ്റുവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു ജെപി. 1929 ല്‍ നെഹ്റുവിന്റെ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 1932 ലെ നിയലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായ ജെപിയെ ബ്രിട്ടീഷ് ഭരണകൂടം തടവിലാക്കി. സമാന ആശയക്കാരുമായി അദ്ദേഹത്തിന്റെ ആശയ വിനിമയങ്ങള്‍ ആയിരുന്നു കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ജനനത്തിന് വഴിവച്ചത്. ആചാര്യ നരേന്ദ്ര ദേവ ആയിരുന്നു സ്ഥാപക അധ്യക്ഷന്‍, ജെപി ജനറല്‍ സെക്രട്ടറിയും. ഈ പാര്‍ട്ടിയാണ് പിന്നീട് സോഷ്യലിസ്റ്റ് പാര്‍ട്ടിയായി മാറിയത്. 1942 ലെ ക്വിറ്റ് ഇന്ത്യ സമരകാലത്തും ജെപി ജയില്‍ വാസം അനുഷ്ഠിച്ചു. ഇക്കാലത്ത് സ്വാതന്ത്ര്യ ലബ്ധിയ്ക്കായി ജെപി ഉള്‍പ്പെടെയുള്ളവര്‍ ചില ഒളിനീക്കങ്ങളും നടത്തിയിരുന്നു. എന്തായാലും ആ നീക്കങ്ങള്‍ ഒന്നും ഇല്ലാതെ തന്നെ ഇന്ത്യ സ്വതന്ത്രയായി.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആണ് ജെപിയുടെ ഇടപെടലുകള്‍ ഏറെ ശ്രദ്ധേയവും ചരിത്രപരവും ആയി മാറിയത്. രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായിരുന്നു ഓള് ഇന്ത്യ റെയില്‍വേ മെന്‍സ് ഫെഡറഷേന്റെ പ്രസിഡന്റ് ആയിരുന്നു ജയപ്രകാശ് നാരായണ്‍. 1947 മുതല്‍ 1953 വരെ ആറ് വര്‍ഷത്തോളം അദ്ദേഹം റെയില്‍വേ തൊഴിലാളികളെ നയിച്ചു.

സ്വാതന്ത്ര്യാനന്തരം ജെപിയുടെ ഇടപെടലുകള്‍ കൂടുതല്‍ ശക്തമായത് 1960 കളുടെ അവസാനത്തോടെ ആയിരുന്നു. 1974- പണപ്പെരുപ്പവും തൊഴിലില്ലായ്മയും ക്ഷാമവും കൊടികുത്തി നിന്ന കാലം. ഗുജറാത്തിലെ നവ നിര്മാണ് ആന്ദോളന്റെ ആവശ്യപ്രകാരം ജെപിയുടെ നേതൃത്വത്തില്‍ സമാധാന പരമായ സമരം തുടങ്ങി. സാമൂഹ്യ നീതിയ്ക്ക് വേണ്ടിയായിരുന്നു ആ സമരം. ബിഹാര്‍ നിയമസഭ പിരിച്ചുവിടണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആ സമരത്തെ അക്രമത്തിന്റെ പാതയില്‍ ആയിരുന്നു ബിഹാര്‍ സര്‍ക്കാര്‍ നേരിട്ടത്. വെടിവപ്പില്‍ സമരക്കാര്‍ കൊല്ലപ്പെട്ടു. ലാത്തിച്ചാര്‍ജ്ജില്‍ ജെപി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് ഗുരുതര പരിക്കേറ്റു. അതോടെ സമധാനപരമായി തുടങ്ങിയ സമരം ആളിക്കത്തുന്ന സാഹചര്യമുണ്ടായി. സമ്പൂര്‍ണ വിപ്ലവം ആണ് വേണ്ടത് എന്ന് അദ്ദേഹം ആഹ്വാനം ചെയ്തത് അപ്പോഴായിരുന്നു. ബിഹാറില്‍ വിദ്യാര്‍ത്ഥി മുന്നേറ്റത്തിനും തുടക്കം കുറിച്ചത് അദ്ദേഹം തന്നെ ആയിരുന്നു.

ഇനിയാണ് ഇന്ദിരയെ വിറപ്പിച്ച ജെപിയുടെ കഥ വരുന്നത്. തിരഞ്ഞെടുപ്പ് കേസില്‍ തിരിച്ചടി കിട്ടിയ ഇന്ദിര ഗാന്ധി 1975 ജൂണ്‍ 25 ന് അര്‍ദ്ധ രാത്രി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. എന്നാല്‍ അത്തരം ഭീഷണിയ്ക്കൊന്നും ജെപി വഴങ്ങിയില്ല. രാമലീല മൈതാനത്ത് ഒരു ലക്ഷത്തോളം ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു ജയപ്രകാശ് നാരായണ്‍ പൊതുയോഗം സംഘടിപ്പിച്ചത്. ജെപിയെ പോലീസ് അറസ്റ്റ് ചെയ്തു. ബിഹാര്‍ പ്രളയകാലത്ത് സഹായവിതരണത്തിനായി പരോള്‍ ആവശ്യപ്പെട്ടപ്പോള്‍ അത് പോലും അംഗീകരിക്കപ്പെട്ടില്ല. ഇതിനിടെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായി. തുടര്‍ന്ന് ജയില്‍ മോചിതനാവുകയും ചെയ്തു. എന്നാല്‍, അപ്പോഴേക്കും അദ്ദേഹത്തിന്റെ വൃക്കകളുടെ പ്രവര്‍ത്തനം താറുമാറായിരുന്നു. പിന്നീടുള്ള ജീവിതം മുഴുവന്‍ അദ്ദേഹത്തിന് ഡയാലിസിസിന് വിധേയനാകേണ്ടി വന്നു.

1977 ജനുവരി 18 ന് ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പിന്‍വലിച്ചു. രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. വീണ്ടും അധികാരത്തിലെത്താമെന്ന അമിത പ്രതീക്ഷയില്‍ ആയിരുന്നു ഇന്ദിരയുടെ നീക്കം. എന്നാല്‍ ആ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നേരിട്ടത് ജനതാ പാര്‍ട്ടി എന്ന വിശാലമായ ഒരു രാഷ്ട്രീയ സംവിധാനം ആയിരുന്നു. കോണ്‍ഗ്രസ് ഒ, ജനസംഘം, ഭാരതീയ ലോക്ദള്‍ തുടങ്ങി ഇന്ദിരയ്ക്ക് എതിരെയുണ്ടായിരുന്നവരെയെല്ലാം ഒരുമിപ്പിച്ച് ജനതാപാര്ട്ടിയുണ്ടാക്കിയത് ജയപ്രകാശ് നാരായണ്‍ ആയിരുന്നു. 1977 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് തൂത്തെറിഞ്ഞാണ് മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തില്‍ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ രൂപീകരിക്കപ്പെടുന്നത്. എന്നാല്‍ ജെപി രൂപീകരിച്ച ജനതാ പാര്‍ട്ടിയ്ക്ക് ഒരുപാട് ആയുസ്സുണ്ടായില്ല. അദ്ദേഹത്തിന്റെ അവസാന കാലമായപ്പോഴേക്കും ജനത പാര്‍ട്ടിയില്‍ വിള്ളലുകള്‍ വീണിരുന്നു. 1979 ഒക്ടോബര്‍ 8 ന് ആയിരുന്നു അദ്ദേഹം അന്തരിച്ചത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications