മൂന്നാറിലേക്ക് മഴ യാത്ര, തേയില തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും..കാന്തല്ലൂരും കാണാം..പാക്കേജ് ഇതാ
ശൈത്യകാലത്ത് മൂന്നാർ കാണാനെത്തുന്ന സഞ്ചാരികൾ ഏറെയാണ്, എന്നാൽ മഴക്കാലത്തോ? മഴക്കാലത്തെ മൂന്നാർ വൈബ് എന്താണെന്ന് പോയി തന്നെ അറിയണം. ഇടക്കിടെ പെയ്യുന്ന മഴ, തണുപ്പ്, കോടമഞ്ഞ്, കാറ്റ്, വെള്ളച്ചാട്ടങ്ങൾ ഇങ്ങനെ കണ്ണിനേയും മനസിനേയും ആനന്ദിപ്പിക്കുന്ന നിരവധി കാഴ്ചകൾ ഉണ്ട് മൂന്നാറിൽ. എന്നാൽ പിന്നെ മൂന്നാറിലേക്ക് ഒരു മഴയാത്ര ആയാലോ? പയ്യന്നൂർ കെഎസ്ആർടിസിയുടെ മൂന്നാർ മാത്രമല്ല, ശൈത്യകാല പച്ചക്കറി വിളകൾക്ക് പേര് കേട്ട കാന്തല്ലൂരും ചന്ദക്കാടുകൾ തിങ്ങി നിറഞ്ഞ് നിൽക്കുന്ന മറയൂരും കണ്ട് മടങ്ങുന്ന തരത്തിലാണ് പാക്കേജ്. വിശദമായി നോക്കാം
ജൂലൈ 11 വെള്ളിയാഴ്ച വൈകീട്ട് 6 മണിയോടെയാണ് പയ്യന്നൂരിൽ നിന്നും പുറപ്പെടുക. മൂന്ന് രാത്രിയും രണ്ട് പകലും നീണ്ട് നിൽക്കുന്നതാണ് പാക്കേജ്. ആദ്യ ദിവസം മൂന്നാർ ബോട്ടാണിക്കൽ ഗാർഡൻ, മുരുഗമലൈ, മുനിയറ,ഓഫ് റോഡ്, മറയൂർ ശർക്കര ഉത്പാദന കേന്ദ്രം, സാൻ്റൽ വുഡ് ഫോറസ്റ്റ്, ഇരച്ചിൽ പാറ വാട്ടർ ഫാൾ, കാന്തല്ലൂർ വെജിറ്റബിൾ ഗാർഡൻ, ഭ്രമരം വ്യൂ പോയിൻ്റ് എന്നീ സ്ഥലങ്ങളാണ് സന്ദർശിക്കുന്നത്.

അന്ന് രാത്രി മറയൂരാണ് താമസം. അടിച്ചുപൊളിക്കാൻ ഒരു ക്യാമ്പ് ഫയറും ഉണ്ടാകും. രണ്ടാം ദിനം ഫോട്ടോ പോയിന്റ്, ഗ്യാപ്പ് റോഡ്, മലൈ കള്ളൻ കേവ്സ്, ആനയിറങ്കൽ ഡാം, ചതുരംഗപ്പാറ, പൊൻമുടി ഡാം എന്നീ സ്ഥലങ്ങളാണ് സന്ദർശിക്കുക. ഒരാൾക്ക് വരുന്ന ചെലവ് 4890 രൂപയാണ്. ഭക്ഷണം, എൻട്രി ഫീ , താമസം ( 3 Sharing) ,ജീപ്പ് സ വാരി എന്നിവ ഉൾപ്പെടുന്നതാണ് ഈ തുക. 14 ന് രാവിലെ 6 മണിയോടെ മൂന്നാറിൽ തിരിച്ചെത്താം.
പയ്യന്നൂരിൽ നിന്നും കൊല്ലൂർ മൂകാംബികയിലേക്കും ജുലൈ മാസത്തിൽ യാത്രയുണ്ട്.
കൊല്ലൂർ - മൂകാംബിക - ഉഡുപ്പി എന്നിവിടങ്ങൾ സന്ദർശിക്കുന്ന പാക്കേജ് ജുലൈ 11 നാണ്. രാത്രി 10 മണിക്ക് പുറപ്പെട്ട് 12 ശനി രാത്രി 10 മണിക്ക് തിരിച്ചെത്തുന്ന തരത്തിലാണ് പാക്കേജ് തയ്യാറാക്കിയിരിക്കുന്നത്. ഈ യാത്രയിലെ പ്രധാന ആകർഷണങ്ങളിലൊന്ന് കുടജാദ്രിയാണ്.
മൂകാംബിക ക്ഷേത്രം സന്ദർശിച്ച് കഴിഞ്ഞാൽ നേരെ കുടജാദ്രിയിലേക്ക് പോകാം. ട്രെക്കിങ്ങ് താത്പര്യപ്പെടുന്നവർക്ക് ഈ യാത്ര വേറിട്ടൊരു അനുഭവമായിരിക്കും. മഴയുടെ അകമ്പടിയിൽ കോടമഞ്ഞിനെ വകമാറ്റിയുള്ള ട്രെക്കിങ് തീർച്ചയായും വേറിട്ടൊരു അനുഭവമായിരിക്കും നിങ്ങൾക്ക് സമ്മാനിക്കുക. ഉഡുപ്പി ശ്രീകൃഷ്ണ മഠവും കണ്ടിട്ടായിരിക്കും മടക്കം.
നിലമ്പൂർ പോയി വരാം?
നിലമ്പൂരിൽ തേക്ക് മ്യൂസിയത്തിന് മുന്നിലുള്ള റോഡിലൂടെ വാഹനങ്ങൾ പോകുന്ന കാഴ്ച മാത്രം മതി ഒന്ന് അവിടെ പോയി കാണണമെന്ന് തോന്നാൻ. മലപ്പുറത്തിന്റെ സൗന്ദര്യം നിറഞ്ഞ് നിൽക്കുന്ന പ്രദേശമാണ് നിലമ്പൂർ. ഇവിടുത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം ഉൾപ്പെടുത്തിയുള്ളതാണ് 12 ന് പുറപ്പെടുന്ന മലപ്പുറം പാക്കേജ്.തേക്ക് മ്യൂസിയം
കനോലി പ്ലോട്ട് ,ബംഗ്ലാവ് കുന്ന്, മിനി ഊട്ടി, ഗ്ലാസ് ബ്രിഡ്ജ് പാർക്ക് എന്നീ സ്ഥലങ്ങൾ സന്ദർശിക്കുന്നതാണ് പാക്കേജ്. യാത്രാ ചിലവ് ,ഭക്ഷണം, എൻട്രി ഫീ, പാർക്ക് ഫീ എന്നിവ ഉൾപ്പെടെ 1860 രൂപയാണ് ഒരാൾക്ക് വരുന്ന ചെലവ്. 12 ന് കൂടാതെ 27 നും നിലമ്പൂരിലേക്ക് പാക്കേജ് ഉണ്ട്.
സൈലൻ്റ് വാലി - അട്ടപ്പാടിയാണ് പയ്യന്നൂരിൽ നിന്നുള്ള മറ്റൊരു പാക്കേജ്. ജൂലായ് 18 ന് രാത്രി പുറപ്പെട്ട് 20 ന് രാവിലെ തിരിച്ചെത്തുന്നു. പാക്കേജ് നിരക്ക്: 3070
സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും 9495403062, 97455 34123 എന്നീ നമ്പറിൽ ബന്ധപ്പെടാം.












Click it and Unblock the Notifications