യുഎഇയും സൗദി അറേബ്യയും അല്ല; സഞ്ചാരികളെ മാടി വിളിച്ച് ഈ അറബ് രാജ്യം... മിന്നും കാഴ്ചകള്‍
ലോക മാനവ സമൂഹത്തിന്റെ ഈറ്റില്ലമായിരുന്നു ഒരു കാലത്ത് ഇറാഖ്. ലക്ഷക്കണക്കിന് ആളുകള്‍ തീര്‍ഥാടനത്തിനും വിനോദ സഞ്ചാരത്തിനും അറിവിന്റെ മായാ പ്രപഞ്ചം തേടിയുമെത്തിയിരുന്ന നാട്. യൂഫ്രട്ടീസും ടൈഗ്രീസും തലോടുന്ന ഈ നാടിന്റെ വിശേഷങ്ങള്‍ എന്നും സഞ്ചാരികള്‍ക്ക് കൗതുകം സമ്മാനിക്കുന്നതാണ്. ഒരിടവേളയ്ക്ക് ശേഷം ജനം ഒഴുകുകയാണ് ഈ പശ്ചിമേഷ്യന്‍ രാജ്യത്തേക്ക്.
നൂറ്റാണ്ടുകളുടെ ചരിത്രങ്ങള്‍ പറയാനുള്ള, പ്രവാചകന്മാരുടെ പാദസ്പര്‍ശനമേറ്റ ഇറാഖിന് ബാബിലോണിയയുടെയും അസീറിയന്‍ സംസ്കാരത്തിന്റെയും പാരമ്പര്യമുണ്ട്. കൂടാതെ ഒരിക്കലും വറ്റില്ലെന്ന് തോന്നിപ്പിക്കുന്ന എണ്ണ-വാതക പ്രകൃതി സമ്പത്തും. ഇതെല്ലാം ലക്ഷ്യമിട്ട് ഈ മണ്ണിലെത്തിയ വിദേശ ശക്തികള്‍ക്ക് ചുട്ട മറുപടി കൊടുത്തതും, സ്നേഹിച്ചെത്തിയവരെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുത്തിയതുമാണ് ഇറാഖിന്റെ ചരിത്രം. ഇവിടെ സംഭവിക്കുന്ന പുതിയ മാറ്റങ്ങള്‍ അറിയേണ്ടതു തന്നെ...

ഗള്‍ഫ് രാജ്യങ്ങള്‍ വിനോദ സഞ്ചാരത്തിന്റെ അനന്ത സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഒരു മുഴം മുമ്പേ ഇക്കാര്യത്തില്‍ സഞ്ചരിക്കുന്നത് യുഎഇയാണ്. അടുത്ത കാലത്തായി സൗദി അറേബ്യയും പുതിയ വഴി തെളിക്കുന്നു. യുദ്ധവും സംഘര്‍ഷവും നിറഞ്ഞ കെട്ട കാലം സമ്മാനിച്ച കെടുതികളില്‍ നിന്നും മുക്തി നേടി കുതിക്കുന്ന ഇറാഖ് ഈ രാജ്യങ്ങള്‍ക്ക് വെല്ലുവിളിയാകുമെന്ന് ഉറപ്പ്.
തകര്‍ന്നടിഞ്ഞ ബാബിലോണിയ മാത്രമല്ല, വിശ്വ പ്രസിദ്ധമായ ഊര് പട്ടണം മുതല്‍ ബഗ്ദാദ് വരെ നൂറ്റാണ്ടുകളുടെ കഥ പറയും. സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കിയ ഇറാഖ് ഭരണകൂടം എട്ട് രാജ്യങ്ങള്‍ക്ക് വിസാ ഫ്രീ യാത്രയ്ക്ക് അവസരം നല്കിയിരിക്കുകയാണിപ്പോള്. ജിസിസിയിലെ ആറ് രാജ്യങ്ങള്‍ക്ക് പുറമെ തുര്‍ക്കി, ലബ്നാന്‍ എന്നീ രാജ്യക്കാര്‍ക്കും ഈ ആനുകൂല്യം കിട്ടും.
യുനസ്കോ അംഗീകരിച്ച അഞ്ച് പൈതൃക കേന്ദ്രങ്ങളാണ് ഇറാഖിലുള്ളത്. കൂടാതെ പതിനായിരത്തിലധികം വരുന്ന പുരാവസ്തു കേന്ദ്രങ്ങളും. 1970കള്‍ വരെ പശ്ചിമേഷ്യയിലെ വിനോദ സഞ്ചാര ഭൂപടത്തില്‍ ഒന്നാം തട്ടിലായിരുന്നു ആധുനിക ഇറാഖ്. പിന്നീടാണ് ഇറാഖിന്റെ ചിത്രം മാറി മറിഞ്ഞതും യുദ്ധ ഭൂമിയായതും. അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയതോടെ ഇറാഖ് മുന്നേറ്റത്തിന്റെ പാതയിലാണ്.
ലോകത്തെ പ്രധാന എണ്ണ ഉല്‍പ്പാദക രാജ്യമായി ഇറാഖ് മാറിയിരിക്കുന്നു. ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യം ഇറാഖ് ആണ്. തുര്‍ക്കിയുമായുള്ള ഉടക്ക് അവസാനിപ്പിച്ചത് ഇറാഖിന്റെ തന്ത്രപരമായ തീരുമാനമായി വിലയിരുത്തപ്പെടുന്നു. ബസറയില്‍ നിന്ന് തുര്‍ക്കിയിലേക്ക് 1200 കിലോമീറ്ററില്‍ റെയില്‍പാത ഒരുങ്ങുകയാണിപ്പോള്‍. ലോകത്തെ ഏറ്റവും വലിയ തുറമുഖവും ബസറയില്‍ ഒരുങ്ങുകയാണ്. യൂറോപ്പിനെ ലക്ഷ്യമിട്ടാണ് ഈ നിര്‍മാണങ്ങളെല്ലാം.
ഇറാഖുമായുള്ള 1981ലെ ടൂറിസം കരാര്‍ പുതുക്കാന്‍ ഗ്രീസ് തീരുമാനിച്ചിട്ടുണ്ട്. ഏതന്‍സിനും ബഗ്ദാദിനുമിടയില്‍ ഇനി കൂടുതല്‍ വിമാനങ്ങള്‍ പറക്കും. സാമ്പത്തിക സഹകരണം ശക്തമാക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ നാല് ലക്ഷം യൂറോപ്യന്‍ ടൂറിസ്റ്റുകളാണ് ഇറാഖിലെത്തിയതെന്ന് ഇറാഖ് ടൂറിസം മന്ത്രി പറയുന്നു. പ്രതിവര്‍ഷം 40 ലക്ഷം വരെ ജനങ്ങളെത്തുന്ന തീര്‍ഥാടക കേന്ദ്രങ്ങളും ഇറാഖിലുണ്ട്. കുര്‍ദിസ്താന്‍ മേഖലയിലേക്ക് മാത്രം ഈ വര്‍ഷം 17 ലക്ഷം ടൂറിസ്റ്റുകള്‍ വന്നു.
തെക്കന്‍ ഇറാഖില്‍ കോടികള്‍ ചെലവഴിച്ച് ടൂറിസം റിസോര്‍ട്ടുകള്‍ നിര്‍മിക്കുകയാണ്. ബിസിനസ് ആവശ്യത്തിന് വരുന്നവര്‍ ഇറാഖ് ഭരണകൂടം അനുവദിക്കുന്ന ബിസിനസ് വിസയാണ് ഉപയോഗിക്കേണ്ടത്. ബഗ്ദാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ രാജ്യങ്ങളിലേക്ക് വിമാന സര്‍വീസുണ്ട്. ജിസിസി രാജ്യങ്ങളില്‍ വന്ന ശേഷം ഇറാഖിലേക്ക് വരുന്നവരും നിരവധിയാണ്.
-
ദുബായിൽ റോക്കറ്റ് പോലെ കുതിച്ച് സ്വർണവില; കൂടിയത് 20 ദിർഹത്തിൽ അധികം, 24 കാരറ്റിന്റെ വില എത്ര? -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
ഖത്തറിന്റെ ആ മോഹം നടന്നേക്കില്ല; 10000 കോടിക്ക് 5 പദ്ധതി മതിയാകില്ല, പ്ലാന്‍ ബി കണ്ടെത്തിയേക്കും -
യുഎഇയില്‍ നാളെയും മറ്റന്നാളും മഴ കനക്കും! മോശം കാലാവസ്ഥയുടെ അവസാന തരംഗമെന്ന് മുന്നറിയിപ്പ് -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ












Click it and Unblock the Notifications