വന്ദേഭാരത് സ്ലീപ്പർ ആലപ്പുഴ വഴി വരുമോ? ഗുണം 3 ജില്ലക്കാർക്ക്..വിദ്യാർത്ഥികൾക്കും ആശ്വാസമാകും
നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ കേരളത്തിൽ വന്ദേഭാരത് സ്ലീപ്പർ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ബംഗാളിനും അസമിനും ഇടയിലാണ് പ്രഖ്യാപിച്ചത്.തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കേന്ദ്രസർക്കാർ നീക്കം. അതുകൊണ്ട് തന്നെ ബി.ജെ.പിക്ക് വലിയ പ്രതീക്ഷയുള്ള കേരളത്തിൽ വൈകാതെ തന്നെ പുതിയ ട്രെയിൻ എത്തുമെന്നാണ് കണക്ക് കൂട്ടുന്നത്.
രണ്ട് സ്ലീപ്പറുകൾ ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ. തിരുവനന്തപുരം-ബെംഗളൂരു , തിരുവനന്തപുരം-ചെന്നൈ, തിരുവനന്തപുരം-മാംഗളൂരു റൂട്ടുകളിലാണ് പ്രധാനമായും പരിഗണിക്കുന്നത്. എന്നാൽ ഏത് റൂട്ടാണെങ്കിലും അത് ആലപ്പുഴ വഴിയാക്കണമെന്ന ആവശ്യമാണ് കെസി വേണുഗോപാൽ എംപി ഉയർത്തുന്നത്. കേരളത്തിൽ നിലവിൽ മൂന്ന് വന്ദേഭാരത് ട്രെയിനുകൾ സർവ്വീസ് നടത്തുന്നുണ്ടെങ്കിലും ഒരു ട്രെയിൻ മാത്രമാണ് ആലപ്പുഴ വഴി പോകുന്നത്.

തീരദേശ പാതയായ ആലപ്പുഴ വഴി വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ക്ക് അനുവദിക്കുന്നതിലൂടെ കോട്ടയം, പത്തനംതിട്ട, കൊല്ലം തുടങ്ങിയ മൂന്ന് ജില്ലകളിലേക്കുള്ള കണക്റ്റിവിറ്റി വര്‍ധിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടി കെഎസി വേണുഗോപാൽ റെയിൽവെ മന്ത്രിക്ക് കത്തയച്ചു. തിരക്ക് കുറയ്ക്കുന്നതിനും ദീര്‍ഘദൂര യാത്രക്കാര്‍ക്ക് യാത്ര സുഗമമാക്കുന്നതിനും ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.
ആലപ്പുഴ വഴിയുള്ള വന്ദേഭാരതിന് വലിയ ഡിമാൻ്റാണ്. ഇതുവഴി സർവ്വീസ് നടത്തുന്ന മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിന് പലപ്പോഴും ടിക്കറ്റ് ലഭിക്കാത്ത സ്ഥിതിയാണ്. വിദ്യാർഥികള്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ തൊഴിലെടുക്കുന്നവര്‍ പ്രധാനമായും ആശ്രയിക്കുന്ന പാത കൂടിയാണിത്. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വലിയൊരു പങ്ക് സംഭാവന ചെയ്യുന്ന പാത ആയിരുന്നിട്ടും ആവശ്യത്തിന് സര്‍വീസുകള്‍ ലഭിക്കാത്തത് യാത്രക്ലേശത്തിന് കാരണമാകുന്നുണ്ടെന്നും അദ്ദേഹം കത്തിൽ പറഞ്ഞു.
ആർഎസിയോ വെയ്റ്റിംഗ് ലിസ്റ്റോ ഇല്ലാത്ത വന്ദേഭാരത് സ്ലീപ്പർ
ഹൗറ-കാമാഖ്യ (ഗുവാഹത്തി) റൂട്ടിൽ (958-1,000 കി.മീ) ആണ് ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ സർവ്വീസ് നടത്തുക. ഈ റൂട്ടിലെ യാത്രാസമയം 3 മണിക്കൂറോളം കുറയ്ക്കും. ജനുവരി 17-ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 16 കോച്ചുകളുള്ള ട്രെയിനിൽ 11 എസി 3-ടയർ, 4 എസി 2-ടയർ, 1 എസി ഫസ്റ്റ് ക്ലാസ് കോച്ചുകളുണ്ട്. 823 യാത്രക്കാർക്ക് യാത്ര ചെയ്യാം.
കുഷ്യൻ ചെയ്ത ബർത്തുകൾ, എർഗണോമിക് ഡിസൈനുകൾ, വ്യക്തിഗത റീഡിംഗ് ലൈറ്റുകൾ, ചാർജിംഗ് പോയിന്റുകൾ, മടക്കാവുന്ന മേശകൾ, സംയോജിത ഓഡിയോ-വിഷ്വൽ വിവര സംവിധാനങ്ങൾ, മോഡുലാർ പാന്ററി യൂണിറ്റുകൾ, പ്രാദേശിക വിഭവങ്ങളുള്ള ഓൺബോർഡ് കാറ്ററിംഗ് സേവനം തുടങ്ങിയ സൌകര്യങ്ങളെല്ലാം ട്രെയിനിലുണ്ട്.
സിസിടിവി നിരീക്ഷണം, കവച്ച് കൂട്ടിയിടി വിരുദ്ധ സാങ്കേതികവിദ്യ, അടിയന്തര ടോക്ക്-ബാക്ക് സംവിധാനങ്ങൾ എന്നിവ യാത്ര സുരക്ഷ ഉറപ്പാക്കുന്നു. ഫസ്റ്റ് എസിയിൽ ചൂടുവെള്ളമുള്ള, വിമാനങ്ങളിലേതിന് സമാനമായ ബയോ-വാക്വം ടോയ്‌ലറ്റുകൾ, ഭിന്നശേഷി-ശിശുപരിപാലന സൗകര്യങ്ങൾ എന്നിവയുമുണ്ട്.
"സ്ഥിരീകരിച്ച ടിക്കറ്റുകൾ മാത്രം" എന്ന കർശന നയമാണ് വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസിന്റെ പ്രധാന ആകർഷണം. RAC-യോ (റിസർവേഷൻ എഗൈൻസ്റ്റ് കാൻസലേഷൻ), വെയിറ്റിംഗ് ലിസ്റ്റോ, ഭാഗികമായി സ്ഥിരീകരിച്ച ടിക്കറ്റുകളോ അനുവദനീയമല്ല. ഇത് എല്ലാ യാത്രക്കാർക്കും ബർത്തുകൾ ഉറപ്പാക്കുന്നു. 60 വയസ്സിന് മുകളിലുള്ള പുരുഷന്മാർക്കും 45 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്കും മറ്റ് സ്ത്രീകൾക്കും താഴത്തെ ബർത്തുകളിൽ മുൻഗണന ലഭിക്കും. എത്ര ചെറിയ യാത്രയാണെങ്കിലും, കുറഞ്ഞത് 400 കിലോമീറ്ററിനുള്ള ചാർജ് ഈടാക്കും. ടിക്കറ്റ് നിരക്കുകൾ സമാന റൂട്ടുകളിലെ രാജധാനിയെക്കാൾ ഉയർന്നതും ദൂരത്തെ അടിസ്ഥാനമാക്കിയുള്ളതുമാണ്.
400 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് എസി 3-ടയറിന് കുറഞ്ഞത് 960, എസി 2-ടയറിന് 1,240, എസി ഫസ്റ്റ് ക്ലാസിന് 1,520 എന്നിങ്ങനെയാണ് നിരക്കുകൾ പ്രതീക്ഷിക്കുന്നത്. ഹൗറ-ഗുവാഹത്തി റൂട്ടിൽ എസി 3-ടയറിന് ഏകദേശം 2,299-2,400, എസി 2-ടയറിന് 2,970-3,100, എസി ഫസ്റ്റ് ക്ലാസിന് 3,640-3,800 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ. 3,500 കിലോമീറ്റർ വരെയുള്ള ദീർഘയാത്രകൾക്ക് 8,400 (3AC), 10,850 (2AC), 13,300 (1AC) എന്നിങ്ങനെയാണ് നിരക്കുകൾ.
2026 അവസാനത്തോടെ 12 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ പുറത്തിറക്കാനാണ് റെയിൽവെ പദ്ധതിയിടുന്നത്. വേഗതയും ആധുനിക സൗകര്യങ്ങളും സമന്വയിപ്പിച്ച് ആഡംബരപൂർണവും സുരക്ഷിതവും കാര്യക്ഷമവുമായ യാത്രാനുഭവം നൽകുകയാണ് വന്ദേഭാരത് സ്ലീപ്പറിലൂടെ റെയിൽവെ ലക്ഷ്യം വെയ്ക്കുന്നത്. വിമാനങ്ങളോ പരമ്പരാഗത ട്രെയിനുകളോ ഒഴിവാക്കി പ്രീമിയം റെയിൽ യാത്ര ആഗ്രഹിക്കുന്നവർക്ക് ഇത് ഉചിതമായ തിരഞ്ഞെടുപ്പായിരിക്കും.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications