വന്ദേഭാരത് ഫ്‌ളാഗ് ഓഫ് കഴിഞ്ഞിട്ട് ഒരു മാസം; സര്‍വീസ് വൈകിയിട്ടും സീറ്റ് കാലി, ഒടുവില്‍ റെയില്‍വെ ചെയ്തത്
വന്ദേഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് കഴിഞ്ഞ് ഒരു മാസമായിട്ടും സര്‍വീസ് തുടങ്ങാന്‍ വൈകിയതിന് പല കാരണങ്ങള്‍. മറ്റു വന്ദേഭാരത് എക്‌സ്പ്രസുകള്‍ സര്‍വീസ് നടത്തുന്നതിനാല്‍ അനിയോജ്യമായ സമയം കിട്ടാത്തതായിരുന്നു ആദ്യ വെല്ലുവിളി. എന്നാല്‍ ഇതൊന്നും നോക്കാതെയാണോ വന്ദേഭാരത് ഫ്‌ളാഗ് ഓഫ് കര്‍മം നിര്‍വഹിച്ചത് എന്ന ചോദ്യവും ഉയര്‍ന്നുകഴിഞ്ഞു.
കേരളം പോലുള്ള സംസ്ഥാനങ്ങള്‍ കൂടുതല്‍ വന്ദേഭാരത് എക്‌സ്പ്രസുകള്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ കേരളത്തിന് ഇതുവരെ മൂന്നെണ്ണം മാത്രമാണ് അനുമവദിച്ചത്. തമിഴ്‌നാട്ടില്‍ 7 എണ്ണമുണ്ട്. ഉത്തര്‍ പ്രദേശില്‍ 14 സര്‍വീസുകളും. ഇപ്പോഴിതോ പുതിയ വന്ദേഭാരത് യുപിയില്‍ സര്‍വീസ് തുടങ്ങാന്‍ പോകുകയാണ്. ഇതോടെ സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന വന്ദേഭാരതുകള്‍ 15 ആയി ഉയരും.

ഉത്തര്‍ പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവില്‍ നിന്ന് സഹാറന്‍പൂരിലേക്കുള്ള വന്ദേഭാരത് എക്‌സ്പ്രസാണ് ഫ്‌ളാഗ് ഓഫ് കഴിഞ്ഞ് ഒരു മാസമായിട്ടും സര്‍വീസ് തുടങ്ങാന്‍ സാധിക്കാതെ കിടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബര്‍ എട്ടിനാണ് ഫ്‌ളാഗ് ഓഫ് കര്‍മം നിര്‍വഹിച്ചത്. സര്‍വീസിന് അനിയോജ്യമായ സമയം കിട്ടാത്തതിനാല്‍ വന്ദേഭാരത് ഓടിയിരുന്നില്ല. മറ്റു ട്രെയിനുകളുടെ സമയം താളംതെറ്റുമെന്ന് മനസിലായതിനാല്‍ സര്‍വീസ് നീട്ടിവയ്ക്കുകയായിരുന്നു.
ലഖ്‌നൗ ജങ്ഷനില്‍ നിന്ന് സര്‍വീസ് ആരംഭിക്കാനായിരുന്നു ആദ്യം തയ്യാറാക്കിയ ഷെഡ്യൂള്‍. ഡെറാഡൂണ്‍ വന്ദേഭാരതിന്റെ സര്‍വീസിനെ ബാധിക്കുമെന്ന് മനസിലാക്കി ഇത് മാറ്റി. സഹാറന്‍പൂരില്‍ നിന്ന് അതിരാവിലെ സര്‍വീസ് തുടങ്ങണം എന്ന് മേഖലയിലെ ജനപ്രതിനിധികളുടെ ആവശ്യമുണ്ടായിരുന്നു. ഇക്കാര്യം പരിശോധിച്ചെങ്കിലും തടസങ്ങള്‍ നേരിട്ടു.
സീറ്റുകള്‍ കാലിയായി വന്ദേഭാരത്
പല തവണ ചര്‍ച്ചകള്‍ നടത്തിയ ശേഷം ലഖ്‌നൗവില്‍ നിന്ന് മാറ്റി ഗോമതി നഗറില്‍ നിന്ന് ഉച്ചയ്ക്ക് ശേഷം സര്‍വീസ് തുടങ്ങുന്ന രീതിയിലാക്കി സര്‍വീസ്. ലഖ്‌നൗ-സിതാപൂര്‍ സ്റ്റേഷനുകള്‍ക്കിടയിലാണ് ഏറ്റവും കുറഞ്ഞ ദൂരം ഈ ട്രെയിന്‍ സര്‍വീസ് നടത്തുക. ഈ 80 കിലോമീറ്റര്‍ യാത്രയ്ക്ക് ഒരു മണിക്കൂറും അഞ്ച് മിനുട്ടും വേണ്ടി വരും. 495 രൂപയാണ് ടിക്കറ്റ് നിരക്ക്. എക്‌സിക്യൂട്ടീവ് ക്ലാസില്‍ 930 രൂപയും.
ഇന്ന് മുതല്‍ സര്‍വീസ് ആരംഭിക്കാന്‍ തീരുമാനിച്ചു. ഗോമതി നഗറില്‍ നിന്് ഉച്ചയ്ക്ക് ശേഷമാണ് വന്ദേഭാരത് പുറപ്പെടുക. എട്ട് മണിക്കൂര്‍ 55 മിനുട്ടാണ് സര്‍വീസിന് വേണ്ടി വരുന്ന സമയം. 1460 രൂപയാണ് ടിക്കറ്റ് നിരക്ക്. എക്‌സിക്യൂട്ടീവ് ക്ലാസില്‍ 2685 രൂപയും. അതേസമയം, വേണ്ടത്ര ബുക്കിങ് ഇല്ല എന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.
ഇന്ന് മുതല്‍ മൂന്ന് ദിവസം ചെയര്‍ കാറില്‍ 300ല്‍ അധികം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നതായി കാണുന്നുണ്ട്. എക്‌സിക്യൂട്ടീവ് ക്ലാസിലും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. സഹാറന്‍പൂരില്‍ നിന്ന് രാവിലെ 5.05വാണ് ട്രെയിന്‍ പുറപ്പെടുക. ഉച്ചയ്ക്ക് 2.05ന് ഗോമതിനഗറിലെത്തും. കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ വലിയ തിരക്ക് അനുഭവപ്പെടുന്ന വേളയിലാണ് യുപിയിലെ വന്ദേഭാരത് എക്‌സ്പ്രസുകള്‍ കാലിയായി സര്‍വീസ് നടത്തുന്നത്.












Click it and Unblock the Notifications