255 ട്രാഫിക് ലംഘനങ്ങൾ, പിഴ 1.34 ലക്ഷം രൂപ; എല്ലാത്തിനും കാരണം ആ ഒരു അശ്രദ്ധയും!
ട്രാഫിക് നിയമ ലംഘനം നടത്തിയാൻ ഫൈൻ അടയ്ക്കേണ്ടി വരുമെന്നത് നമുക്ക് അറിയാവുന്ന കാര്യമാണല്ലോ. എന്നാൽ ലക്ഷക്കണക്കിന് രൂപയൊക്കെ ഫൈൻ വരുമോ? ബെംഗളൂരുവിലെ ഒരാൾക്കാണ് 255 ട്രാഫിക് നിയമലംഘനങ്ങൾ വഴി 1.34 ലക്ഷം രൂപ പിഴ വന്നത്. കുടിശ്ശിക അടയ്ക്കാൻ പോലീസ് നോട്ടീസ് നൽകി.
ഡെക്കാൻ ഹെറാൾഡിലെ ഒരു റിപ്പോർട്ട് പ്രകാരം ഏഴുമലൈ എന്നയാൾ രണ്ട് വർഷത്തിനിടെ നടത്തിയ നിയമലംഘനങ്ങൾക്കാണ് പിഴ വന്നത്. ട്രാഫിക് മാനേജ്മെന്റ് സെന്റർ ( ടി എം സി) ട്രാഫിക് നിയമലംഘനങ്ങൾ കൂടുതൽ നടത്തിയ വാഹനങ്ങൾ തിരയുമ്പോഴാണ് ഇയാളുടെ വിവരം ലഭിക്കുന്നത്. നഗരത്തിൽ ഉടനീളമുള്ള പോലീസ് സ്റ്റേഷനുകളിലേക്കാണ് വിവരം അയച്ചത്. ഇത്തരം വാഹനങ്ങൾ കണ്ടെത്തി പിഴ ഈടാക്കാൻ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

തുടർന്ന് പോലീസ് നടത്തിയ അന്വേഷണങ്ങൾക്ക് ഒടുവിലാണ് ദിവസക്കൂലിക്കാരനായ ഏഴുമലൈയുടെ പേരിൽ രജിസ്റ്റർ ചെയ്ത സ്കൂട്ടറിൽ 255 ഗതാഗത നിയമലംഘനങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയത്. പോലീസ് സ്റ്റേഷനിൽ നിന്ന് വിളിച്ച് കാര്യം പറഞ്ഞു. നഗരത്തിലുടനീളം സ്ഥാപിച്ചിട്ടുള്ള
ഇന്റലിജന്റ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം (ഐ ടി എം എസ്) ക്യാമറകളെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് അദ്ദേഹം പോലീസിനോട് പറഞ്ഞു.
എഴിമമലൈയും മകനും ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനത്തിൽ പോകുന്നത് പലതവണ പതിഞ്ഞിട്ടുണ്ട്.
കൊറിയർ ഡെലിവെറി ഏജന്റായി ജോലി ചെയ്യുന്ന മകന് വേണ്ടിയാണ് താൻ സ്കൂട്ടർ വാങ്ങിയതെന്നും ഇരുചക്ര വാഹനം അപൂർവ്വമായി മാത്രമെ ഉപയോഗിക്കാറുള്ളൂവെന്നും അദ്ദേഹം പോലീസിനോട് പറഞ്ഞു. 50 അതിലധികമോ ട്രാഫിക് നിയമ ലംഘനം ഉള്ള വാഹനങ്ങളുടെ വിവരങ്ങൾ ഐ ടി എം എസിലൂടെ സ്ഥാിരമായി പോലീസ് പറഞ്ഞു.
ഏഴുമലൈ സ്‌പോട്ട് ഫൈനായി 10,000 രൂപ അടച്ചുവെന്നും 20 കേസുകൾ തീർപ്പാക്കിയെന്നുമാണ് വിവരം, ഇയാളുടെ സുസുക്കി ആക്‌സസ് സ്‌കൂട്ടർ പോലീസ് പിടിച്ചെടുത്തതായും പറയുന്നു. ഇത്ര വലിയ തുക പിഴ വന്നത് ഏഴ്മലൈയ്ക്ക് ഇപ്പോളും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല.
അതേ സമയം ബംഗളൂരു ട്രാഫിക് പോലീസ് ഈ ആഴ്ച ഒരു ഡ്രൈവ് ആരംഭിച്ചു, ഒരു വ്യക്തിയുടെ ട്രാഫിക് ലംഘനത്തെക്കുറിച്ച് അവരുടെ കമ്പനിയെ നേരിട്ട് അറിയിക്കും. ഈ സംരംഭത്തിലൂടെ റോഡ് സുരക്ഷയെയും ട്രാഫിക് നിയമങ്ങളെയും കുറിച്ച് ബോധവൽക്കരണം നടത്തണമെന്നാണ് ട്രാഫിക് പോലീസ് പറയുന്നത്.












Click it and Unblock the Notifications