കച്ചവടക്കാരനും ഭാര്യയും തമ്മിൽ മുട്ടൻ വഴക്ക്; ഇടയിൽപ്പെട്ടത് പോലീസ്, എട്ടിന്റെ പണിയും കിട്ടി!
മധ്യപ്രദേശിലെ തിരക്കേറിയ നഗരമായ ഗ്വാളിയോറിൽ അസാധാരണവും അമ്പരിപ്പിക്കുന്നതുമയ ഒരു സംഭവം നടന്നു. പോലീസുകാരുടെ തലപുകഞ്ഞു എന്ന് വേണമെങ്കിൽ പറയാം. അത്തരത്തിൽ ഒരു പണിയാണ് ഇവർക്ക് ലഭിച്ചത്.
എന്താണ് സംഭവിച്ചത് എന്ന് അറിയണമെങ്കിൽ ആദ്യം നമ്മൾ നഗരത്തിലെ ഒരു വ്യാപാരിയുടെ ജീവിതത്തെക്കുറിച്ച് അറിയണം. അദ്ദേഹത്തെക്കുറിച്ചും അദ്ദേഹത്തിന്റെ കുടുംബത്തെക്കുറിച്ചും അറിയണം. അപ്പോൾ വിശദമായി അക്കാര്യം അറിഞ്ഞാലോ.

മധുരപ്പലഹാരങ്ങൾ വിൽക്കുന്ന കട നടത്തുന്ന ഇദ്ദേഹവും ഭാര്യയും തമ്മിൽ അത്ര രസത്തിൽ ആയിരുന്നില്ല, ഇവർ തമ്മിലുള്ള പ്രശ്‌നം കോടതിയിലെത്തി. വളരെ ഗൗരവത്തോടെ കേസ് പഠിച്ച കോടതി എല്ലാ മാസവും ഭാര്യയ്ക്ക് അയ്യായിരം രൂപ നൽകാൻ വിധിച്ചു. എന്നാൽ അവിടം തൊട്ടായിരുന്നു പ്രശ്‌നം ഗുരുതരമാകുന്നത്.
കോടതി വിധി പ്രകാരം പറഞ്ഞ അയ്യായിരം രൂപ നഷ്ടപരിഹാരം നൽകാൻ ഇയാൾക്ക് സാധിച്ചില്ല. മാസങ്ങൾ കടന്നുപോയി, തുടർച്ചയായി എട്ട് മാസം ഇയാൾ ജീവനാംശം നൽകിയില്ല. ഇതോടെ ഭാര്യയ്ക്ക് കലിയായി, നേരെ കോടതിയിലേക്ക് പോയി പരാതി പറഞ്ഞു. ഇത്തവണ കോടതി നിലപാട് കടുപ്പിച്ചു ഭാര്യയുനം ഭർത്താവും തമ്മിലുള്ള തർക്കത്തിൽ പോലീസിനോട് ഇടപെടാൻ പറഞ്ഞു. ഭർത്താവിൽ നിന്ന് പണം വാങ്ങി ഭാര്യയ്ക്ക് നൽകാൻ പറഞ്ഞു.
കോടതി നിർദ്ദേശം ലഭിച്ചതോടെ മെയിന്റനൻസ് ചാർജ് നൽകണമെന്നാവശ്യപ്പെട്ട് പോലീസ് മധുരപലഹാരക്കട ഉടമയെ സമീപിക്കുകയും ചെയ്തു. ആദ്യം ഇയാൾ എതിർത്തെങ്കിലും സമ്മർദ്ദം കൂടിയപ്പോൾ സമ്മതിച്ചു. എന്നാൽ അവിടെയാണ് ശരിക്കും ട്വിസ്റ്റ് സാധാരണ കൊടുക്കുന്ന പോലെയായിരുന്നില്ല അയാൾ പണം നൽകിയിത്. രണ്ട് സഞ്ചി നിറച്ചുമം നാണയവുമായാണ് അയാൾ പോലീസ് സ്‌റ്റേഷനിലേക്ക് എത്തിയത്.
ഇങ്ങനൊരു പണി പോലീസുകാരും പ്രതീക്ഷിച്ചില്ല. കുന്നുകണക്കിന് നാണയത്തിന് മുന്നിൽ പോലീസുകാർ ആകെ പകച്ചുനിന്നു.
ഇയാൾ കൃത്യമായി പണം കൊണ്ടുവന്നോ എന്ന് എണ്ണിത്തിട്ടപ്പെടുത്തേണ്ടത് പോലീസിന്റെ പണിയായിുന്നു. എളുപ്പമായിരുന്നില്ല, ഒരുപാട് അധ്വാനവും സമയം ആവശ്യമായിരുന്നു.
എന്നാൽ വിട്ടുകൊടുക്കാൻ ഇവർ തയ്യാറായിരുന്നില്ല. എണ്ണിത്തനെ കാര്യം എന്നുറപ്പിച്ച് പോലീസുകാർ നാണയം എണ്ണിത്തുടങ്ങി. മണിക്കൂറുകൾ നീണ്ട പ്രയത്വനത്തിന് ഒടുവിൽ അവർ നാണയം എണ്ണിത്തീർത്തു. 20000 രൂപയുടെ നാണയങ്ങളും 10000 രൂപയുു പത്ത് രൂപ നോട്ടുകളുമാണ് ഉണ്ടായിരുന്നത്. മുഴുവൻ തുകയും കോടതിയുടെ നിർദ്ദേശ പ്രകാരം ബാങ്കിൽ ഭദ്രമായി എത്തിച്ചു












Click it and Unblock the Notifications