മന്ത്രി ഫോണിൽ വിളിച്ചപ്പോൾ കണ്ടക്ടർ ഒരു നിർദ്ദേശം പറഞ്ഞു; മന്ത്രി സമ്മതം പറഞ്ഞപ്പോൾ ലാഭം!
തിരുവനന്തപുരം: കെ എസ് ആർ ടി സി ബസ്സിന്റെ ഷെഡ്യൂൾ പുനഃക്രമീകരിച്ച് നൽകിയാൽ കളക്ഷൻ കൂട്ടാമെന്ന കണ്ടക്ടറുടെ നിർദ്ദേശത്തിന് ഗതാഗത മന്ത്രി സമ്മതം പറഞ്ഞപ്പോൾ കെ എസ് ആർ ടി സിക്ക് നേട്ടമായി. തിരുനാവായ സ്വദേശിയായ ഗർഭിണിക്ക് പ്രസവ വേദന വന്നപ്പോൾ തൃശൂർ അമല മെഡിക്കൽ കോളേജിലേക്ക് എത്തിച്ച കെ എസ് ആർ ടി സി ബസ്സിലെ കണ്ടക്ടർ അജയനാണ് ഈ നിർദ്ദേശം മന്ത്രിയോട് പറഞ്ഞത്. ഈ നിർദ്ദേശം അംഗീകരിച്ച് ബസ്സിന്റെ ഷെഡ്യൂൾ മാറ്റുകയായിരുന്നു. ഇതിലൂടെ ശരാരശരി 4446 രൂപയുടെ വരുമാന വർദ്ധനവ് ആണ് ഓരോ സർവീസിലും ഉണ്ടായത്.
മന്ത്രി തന്നെ കണ്ടക്ടറെ ഫോണിൽ വിളിച്ച് ഇക്കാര്യം അറിയിച്ചു. നേരത്തെ ഗർഭിണിയെ സമയോചിതമായി ആശുപത്രിയിൽ എത്തിക്കാൻ ഇടപെട്ടതിന് അഭിനന്ദനം അറിയിക്കാൻ മന്ത്രി അജയനെ ഫോൺ വിളിച്ചിരുന്നു. ആ സമയത്താണ് അജയൻ മന്ത്രിയോട് തങ്ങളുടെ ബസ്സിന്റെ ഷെഡ്യൂൾ മാറ്റിയാൽ വരുമാനം കൂടുമെന്ന് അറിയിച്ചത്.

ഈ നിർദ്ദേശത്തിന് പ്രധാന്യം നൽകിയ മന്ത്രി അന്ന് തന്നെ ബസ്സിന്റെ ഷെഡ്യൂൾ മാറ്റാൻ ഉത്തരവിട്ടു. നേരത്തെ ഡിപ്പോ തുടങ്ങിയ സമയത്ത് കേരളത്തിൽ ഏറ്റവും കളക്ഷൻ ഉണ്ടാക്കിയത് താെട്ടിൽപ്പാലം ഡിപ്പോ ആയിരുന്നു. പിന്നെ ബല്ലും വരുമാനവും കുറയകയായിരുന്നു. ഡിപ്പോയും വരുമാനവും മെച്ചപ്പെടുത്താൻ ഉള്ള ശ്രമത്തിലാണ് മന്ത്രിയും ജീവനക്കാരും.
അതേ സമയം കെ എസ് ആർ ടി സി ബസ്സുകളിലും ഡിപ്പോകളിലും തന്റെ പടം പോലും ഒട്ടിക്കരുതെന്നും പോസ്റ്ററുകൾ കണ്ടാൽ കീറിക്കളയണമെന്നും മന്ത്രി ഗണേഷ് കുമാർ പറഞ്ഞിരുന്നു. ബസ്സിൽ പോസ്റ്റൊറിട്ടിച്ച് തന്റെ മുഖം ആരെയും കാണിക്കേണ്ടതില്ലെന്നും ധൈര്യമായി ഇളക്കിക്കോളൂ. ബസ്സിലും ഡിപ്പോയിലും ആരുടെയും പോസ്റ്റർ ഒട്ടിക്കേണ്ടതില്ല. ഒരു സമ്മേളനത്തിന്റെയും ഫ്ലക്സും പോസ്റ്ററും സ്റ്റേഷനുകളിൽ വേണ്ടെന്നും മന്ത്രി പറഞ്ഞു.
ഡിപ്പോകളിലേക്ക് വിളിച്ചാൽ ഫോൺ എടുത്ത് മാന്യമായി സംസാരിക്കണമെന്നും പൊതുജനങ്ങൾക്ക് പരാതികൾ അറിയിക്കാൻ പുതിയ സംവിധാനം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ഡിപ്പോകളും സ്റ്റേഷനുകളും ആറ് മാസത്തിനകം പൂർണമായും കമ്പ്യൂട്ടർ വത്ക്കരിക്കും എന്നും മന്ത്രി ഉറപ്പ് നൽകി. കമ്പ്യൂട്ടർ വാങ്ങാനുള്ള തുക അതത് പ്രദേശത്തെ എം എൽ എമാർ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
എല്ലാ ശനിയാഴ്ചയും സ്മാർട് സാറ്റർഡേ എന്ന പേരിൽ ഓഫീസ് വൃത്തിയാക്കാർ ജീവനക്കാർ മുൻകൈ എടുക്കണമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications