Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂത്രശങ്ക തോന്നിയപ്പോൾ വന്ദേഭാരതിൽ കയറിയതെ ഓർമയുള്ളൂ; വ്യാപാരിക്ക് നഷ്ടം ആറായിരം രൂപ!!

ഭോപ്പാൽ: നിർത്തിയിട്ട വന്ദേഭാരതിന്റെ ശുചിമുറി ഉപയോ​ഗിച്ച വ്യാപാരിക്ക് പിഴയടക്കം ചെലവായത് ആറായിരം രൂപ. മൂത്രശങ്ക തോന്നിയപ്പോഴായിരുന്നു സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിൽ കയറിയത്. എന്നാൽ ഇങ്ങനൊരു ചതി കാത്തിരിപ്പുണ്ടെന്ന് മധ്യപ്രദേശ് സ്വദേശിയും വ്യാപാരിയുമായ അബ്ദുൾ ഖാദർ വിചാരിച്ചില്ല..

ഭോപ്പാൽ റെയിൽവേ സ്റ്റേഷനിൽ വെച്ച് ജൂലായ് 15നാണ് സംഭവം നടന്നത്. ഹൈദരാബാദിൽ നിന്ന് നാട്ടിലേക്ക് പോവുകയായിരുന്നു അബ്ദുൾ ഖാദറും ഭാര്യയും മകനും.

VANDE

ബൈദരബാദിൽ നിന്നും ഭോപ്പാൽ സ്റ്റേഷനിൽ ഇറങ്ങിയപ്പോഴാണ് അബ്ദുൾ ഖാദറിന് മൂത്രമൊഴിക്കാൻ തോന്നിയത്. അപ്പോഴാണ് വന്ദേഭാരത് നിർത്തിയിട്ടത് കണ്ടത്. വന്ദേഭാരതിന് അകത്ത് കയറിയ അബ്ദുൾ ഖാദർ ശുചിമുറിയിൽ കയറി.

എന്നാൽ പുറത്തിറങ്ങിയപ്പോഴാണ് വണ്ടി നീങ്ങിയത് ഇദ്ദേഹം അറിയുന്നത്. ഇതോടെ തന്നെ ഇറങ്ങാൻ സഹായിക്കണമെന്ന് മൂന്ന് ടിക്കറ്റ് കളക്ടർമാരോട് അബുൾ ഖാദർ ആവശ്യപ്പെട്ടു.

എന്നാൽ ലോക്കോ പൈലറ്റിന് മാത്രമേ കഴിയുള്ളൂ എന്നാണ് ഇവർ പറഞ്ഞത്. ലോക്കോ പൈലറ്റിന്റെ അടുത്ത് പോകാൻ ശ്രമിച്ചപ്പോൾ ഇവർ അബുൾ ഖാദറിനെ തടഞ്ഞു.

ടിക്കറ്റ് ഇല്ലാതെ വന്ദേഭാരതിൽ കയറിയതിന് 1020 രൂപയാണ് ഇയാൾക്ക് പിഴ അടക്കേണ്ടി വന്നത്. ഉജ്ജയിനിൽ എത്തിയപ്പോഴാണ് വന്ദേഭാരതിൽ നിന്ന് അബ്ദുൾ ഖാദറിന് ഇറങ്ങാൻ കഴിഞ്‍ഞത്. അവിടെ നിന്ന് ഭോപ്പാലിലേക്ക് 750 രൂപയായി ബസ് ടിക്കറ്റിന്.

അതേസമയം, വന്ദേഭാരതിൽ അബ്ദുൾ ഖാ​ദർ പെട്ടപ്പോൾ ഇദ്ദേഹത്തിന്റെ ഭാര്യയും മകനും ആകെ ആശങ്കിയിലായി..ദക്ഷിൺ എക്സപ്രസിലായിരുന്നു ഇവർ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.

അബ്ദുൾ ഖാദറിനെ കാണാത്തത് കൊണ്ട് തന്നെ ഇവർ വണ്ടിയിൽ കയറിയില്ല. ഈ ട്രെയിനിന് ടിക്കറ്റിനായി 40000 രൂപയാണ് ചെലവാക്കിയത്. അങ്ങനെ അതുംപോയി. വന്ദേ ഭാരതിൽ മൂത്രമൊഴിക്കാൻ കയറിയതിന്റെ പേരിൽ ആറായിരം രൂപയോളമാണ് നഷ്ടം വന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+