കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇതൊക്കെ എങ്ങനെ സാധിക്കുന്നു'; മൈനസ് 27 ഡിഗ്രീ, തണുത്ത തടാകത്തില്‍ നീന്തി ചൂടുകാപ്പി; വൈറല്‍

Google Oneindia Malayalam News

ലോകത്ത് പല രാജ്യങ്ങളിലും അതിശൈത്യം പിടിമുറുക്കിയിരിക്കുകയാണ്. ശൈത്യം കാരണം മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട സംഭവങ്ങള്‍ വരെയുണ്ടായിട്ടുണ്ട്. അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും ക്രിസ്തുമസ് രാവ് അതിശൈത്യത്തില്‍ നഷ്ടപ്പെട്ടിരുന്നു. എല്ലാവരുടെയും ദൈനംദിന ജീവിതത്തെ ബാധിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു വീഡിയോ എല്ലാവരെയും ഒന്ന് ഞെട്ടിക്കും.

1

പകുതി തണുത്തുറഞ്ഞ ഒരു തടാകത്തില്‍ നിന്നും മുങ്ങി നിവരുന്ന ഒരു സ്ത്രീയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മൈനസ് 27 ഡിഗ്രീ സെല്‍ഷ്യസ് ആണ് പ്രദേശത്തെ താപനില. ദി ബെസ്റ്റ് വൈറല്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

2

തണുപ്പില്‍ ഒരു കാപ്പി എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചുറ്റിലും മഞ്ഞ് വീണു കിടക്കുന്ന പകുതി തണുത്തുറഞ്ഞ തടാകത്തില്‍ നിന്ന് മുങ്ങി നിവരുന്ന യുവതി ഒരു ചൂട് കാപ്പിയും കുടിക്കുന്നുണ്ട്. കാപ്പിയില്‍ ഒരു സിപ്പ് എടുത്ത ശേഷം പ്രദേശത്തെ താപനില കാണിക്കാന്‍ ഫോണ്‍ ക്യാമറയ്ക്ക് നേരെ ഉയര്‍ത്തുന്നുണ്ട്.

3

മൈനസ് 27 ഡിഗ്രിയാണ് പ്രദേശത്ത് താപനില, യുവതി പങ്കുവച്ച ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ആകെ വൈറലാണ്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയത്. ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്നായിരുന്നു പലരും സോഷ്യല്‍ മീഡിയില്‍ കുറിച്ചത്.

4

ഈ നാളുകാർ ആഗ്രഹിച്ചത് നടക്കും, സ്ത്രീകളുമായി ഇടപെടുമ്പോൾ സൂക്ഷിക്കണം, നിത്യജ്യോതിഷഫലംഈ നാളുകാർ ആഗ്രഹിച്ചത് നടക്കും, സ്ത്രീകളുമായി ഇടപെടുമ്പോൾ സൂക്ഷിക്കണം, നിത്യജ്യോതിഷഫലം

ഇത്രയും തണുപ്പില്‍ നീന്തണമെങ്കില്‍ നല്ല പരിശീലനം ആവശ്യമാണ്. പരിശീലിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എട്ട് മുതല്‍ പത്ത് മിനിറ്റോളം വെള്ളത്തില്‍ നീന്തി ശ്രമിക്കേണ്ടതാണ്. ഇത് ഗംഭീരമായി തോന്നുന്നു എന്നായിരുന്നു വീഡിയോയ്ക്ക് താഴെ ഒരാള്‍ കമന്റായി കുറിച്ചത്. എന്നാല്‍ ചില രാജ്യങ്ങളിലൊക്കെ ഇത് സര്‍വ്വ സാധാരണമാണെന്നാണ് പലരും കുറിക്കുന്നത്.

5

'ഇവന്മാർ ഇത് പറത്തുന്നുണ്ടോ എന്ന് അറിയണമല്ലോ': കോക്പിറ്റില്‍ കയറിയതിനെ കുറിച്ച് ഷൈന്‍ ടോം ചാക്കോ'ഇവന്മാർ ഇത് പറത്തുന്നുണ്ടോ എന്ന് അറിയണമല്ലോ': കോക്പിറ്റില്‍ കയറിയതിനെ കുറിച്ച് ഷൈന്‍ ടോം ചാക്കോ

അവരൊക്കെ ഈ തണുപ്പുമായി ദിവസേന പൊരുത്തപ്പെട്ട് ജീവിക്കുന്നവരാണെന്നാണ് പലരും കുറിക്കുന്നത്. നോര്‍വേ, ഫിന്‍ലാന്‍ഡ് എന്നീ രാജ്യങ്ങളില്‍ ഇത് സര്‍വ്വ സാധാരണമാണെന്നാണ് പലരും കുറിക്കുന്നത്. എന്തായാലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധി പേരാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

English summary
A video of a Russian woman drowning in a half-frozen lake is goes viral on social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X