Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീകളിലെ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്, അറിയാം കാരണങ്ങളും ചികിത്സയും

ഡോ. അരുൺ പി
അസോസിയേറ്റ് കൺസൾട്ടന്റ്
ഡിപ്പാർട്മെന്റ് ഓഫ് ഗ്യാസ്ട്രോഎന്ററോളജി
കിംസ്ഹെൽത്ത്

നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് അഥവാ എൻഎഎഫ്എൽഡി (NAFLD) ഉയർന്നു വരുന്ന ഒരു പൊതുജന ആരോഗ്യ ആശങ്കയാണ്. ഇന്ത്യയിൽ സിറോസിസ്, ഹെപ്പറ്റോസെല്ലുലാർ സിറോസിസ്, കരൾ മാറ്റിവയ്ക്കൽ എന്നിവയുടെ പ്രധാന കാരണമായി നോൺ ആൽക്കോളിക് ഫാറ്റി ലിവർ ഡിസീസ് മാറിയിരിക്കുന്നു. രാജ്യത്ത് ഏകദേശം മൂന്നിൽ ഒരാൾക്ക് എൻഎഎഫ്എൽഡിയുള്ളതായും കണക്കുകൾ വ്യക്തമാക്കുന്നു.

അമിതമായ മദ്യപാനം മൂലമല്ലാതെ കരളിൽ കൂടുതൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് എൻഎഎഫ്എൽഡി. സാധാരണ ലിവർ സ്റ്റൈറ്റോസിസ്, നോൺ-ആൽക്കഹോളിക് സ്റ്റെറ്റോഹെപ്പറ്റൈറ്റിസ് (NASH), കരൾ രോഗത്തിന്റെ ഒരു ഇന്റർമീഡിയറ്റ് ഘട്ടം, ഫൈബ്രോസിസ്, സിറോസിസ് എന്നിവയെല്ലാം വലയം ചെയ്യപ്പെട്ടതാണ് എൻഎഎഫ്എൽഡി. അമിതവണ്ണം (പ്രത്യേകിച്ച് സെൻട്രൽ ഒബിസിറ്റി), ഡയബറ്റിസ് മെലിറ്റസ്, ഇംപയേർഡ് ഫാസ്റ്റിംഗ് ഗ്ലൂക്കോസ്, ഹൈപ്പർയുരിസെമിയ, ഹൈപ്പർടെൻഷൻ, ഡിസ്ലിപിഡെമിയ എന്നിവയുള്ളവരിലാണ് പ്രധാനമായും എൻഎഎഫ്എൽഡി കാണപ്പെടുന്നത്.

liver

നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസിനുള്ള സാധ്യതയും പുരോഗതിയും പുരുഷന്മാരിലും സ്ത്രീകളിലും വ്യത്യാസപ്പെടാം. വിട്ടുമാറാത്ത മറ്റ് കരൾ രോഗങ്ങളെപ്പോലെ തന്നെ ലിംഗഭേദവും ഹോർമോണിന്റെ അവസ്ഥയും രോഗം ബാധിക്കുന്നതിനും വികാസം പ്രാപിക്കുന്നതിനുമുള്ള അപകടസാധ്യതയെ സ്വാധീനിക്കുന്നു. ലൈംഗിക ഹോർമോണുകളും അല്ലെങ്കിൽ പ്രായമാകുന്നതനുസരിച്ച് ഹോർമോണുകളുടെ അളവിലുണ്ടാകുന്ന മാറ്റങ്ങളും സ്ത്രീകൾക്ക് മാത്രമുള്ള ആരോഗ്യ പ്രശ്നമായ പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) തുടങ്ങിയവയെല്ലാം ഇത്തരം വ്യത്യാസങ്ങൾക്ക് കാരണമാകുന്നു.

ജനസംഖ്യാടിസ്ഥാനത്തിലുള്ള നിരവധി പഠനങ്ങൾ സ്ത്രീകളേക്കാൾ പുരുഷന്മാരിലാണ് എൻഎഎഫ്എൽഡി വ്യാപനം കൂടുതലെന്ന് തെളിയിക്കുന്നു. ശരീര ശാസ്ത്രപരമായ പരിധിക്കുള്ളിലെ ചംക്രമണ തലങ്ങൾ ഹെപ്പറ്റിക് സ്റ്റൈറ്റോസിസിന്റെ സംരക്ഷണ ഫലത്തിന് കാരണമാകാം. ലിംഗഭേദവും നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസിന്റെ വികാസത്തെ സ്വാധീനിക്കുന്നു. ഈസ്ട്രജന്റെ ഏറ്റവും ശക്തമായ രൂപമായ എസ്ട്രാഡിയോൾ - ഹെപ്പറ്റിക് സ്റ്റെലേറ്റ് കോശങ്ങളുടെ വ്യാപനത്തെയും ഫൈബ്രോ ജനിതകത്തെയും തടയുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

Marriage Tips: ദാമ്പത്യജീവിതത്തില്‍ ഇങ്ങനെ പെരുമാറരുത്... മനസിലുണ്ടാകണം ഇക്കാര്യങ്ങള്‍

അതോടൊപ്പം കരളിൽ ലിപിഡ് പെർ ഓക്സിഡേഷനും കുറയ്ക്കുന്നു, അതിനാൽ, ശക്തമായ എൻഡോജെനസ് ആന്റി ഓക്‌സിഡന്റാണ്. അതിനാൽ, ആർത്തവ വിരാമത്തിന് ശേഷം, ഫാറ്റി ആസിഡ് ഓക്സിഡേഷന്റെ ഹെപ്പാറ്റിക് കഴിവ് കുറഞ്ഞേക്കാം, അതേസമയം ലിപ്പോജെനിസിസ് വർദ്ധിക്കുന്നു. ഈ മാറ്റങ്ങൾ ഹെപ്പറ്റിക് കൊഴുപ്പ് ശേഖരണത്തെ കൂടുതൽ ത്വരിതപ്പെടുത്തുകയും ആർത്തവവിരാമം സംഭവിച്ച സ്ത്രീകളുടെ കരളിൽ വീക്കം ഉണ്ടാക്കുകയും ചെയ്യും.

ആർത്തവ വിരാമത്തിനു ശേഷം സ്ത്രീകളിൽ ശാരീരികവും ജൈവശാസ്ത്രപരവുമായ ഗുരുതരമായ മാറ്റങ്ങൾ സംഭവിക്കുന്നു. അത്തരം മാറ്റങ്ങളിൽ കൊഴുപ്പ് പുനർവിതരണം, പ്രതികൂലമായ ഉപാപചയ വ്യതിയാനങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇവ രണ്ടും ഇൻസുലിൻ പ്രതിരോധം, ഹൃദയ രോഗങ്ങൾ, നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

കൂടാതെ, ആർത്തവവിരാമത്തിന് ശേഷം, ഈസ്ട്രജന്റെ ആന്റി ഫൈബ്രോജനിക് ഫലങ്ങളിൽ നിന്ന് സ്ത്രീകൾക്ക് പ്രയോജനം ലഭിക്കില്ല. സ്റ്റൈറ്റോസിസ് വർധിക്കുന്നത് ആവർത്തിക്കുന്നതും സ്റ്റൈറ്റോഹെപ്പറ്റൈറ്റിസിനെ സൂചിപ്പിക്കുന്നു. ഇതോടെ ആർത്തവ വിരാമത്തിന് ശേഷം, ഫൈബ്രോസിസ് പുരോഗതിയുടെ സാധ്യത വർദ്ധിപ്പിക്കും.

Hair-മുടി തഴച്ച് വളരും..പക്ഷേ ഇത് കഴിച്ചേ തീരു, അറിയാം

നോൺ ആൽക്കഹോളിക് ലിവർ ഡിസിസ് ബാധിച്ച സ്ത്രീകൾക്ക്, പ്രത്യേകിച്ച് 50 വയസിന് മുകളിൽ പ്രായമുള്ളവർക്ക് പുരുഷന്മാരെ അപേക്ഷിച്ച് ഫൈബ്രോസിസ് നിർണ്ണയിക്കാൻ കൂടുതൽ ക്ലിനിക്കൽ ജാഗ്രത ആവശ്യമായി വന്നേക്കാം. അതുകൊണ്ട് തന്നെ എൻഎഎഫ്എൽഡിയിലേക്ക് കാരണമാകുന്ന ആർത്തവവിരാമത്തിന്റെ പരിണാമപരമായ സങ്കീർണതകൾക്ക് (അമിതവണ്ണം, ഡയബറ്റിസ് മെലിറ്റസ്, ഇൻസുലിൻ റെസിസ്റ്റൻസ്, ഡയബറ്റിസ് മെലിറ്റസ്, ഡിസ്ലിപിഡിമിയ) നേരത്തെയുള്ള ചികിത്സ ആവശ്യമാണ്.

ശരീരഭാരം കുറയ്ക്കുന്നത് പ്ലാസ്മ കൊഴുപ്പ്, ഗ്ലൂക്കോസ് ഇന്റോളറൻസ്, ഉയർന്ന രക്തസമ്മർദ്ദം എന്നിവ മെച്ചപ്പെടുത്തുകയും ഇൻട്രാഹെപാറ്റിക് കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് വരാൻ സാധ്യതയുള്ള ആർത്തവവിരാമം സംഭവിച്ച, പരിണാമപരമായ സങ്കീർണതകളുള്ള സ്ത്രീകൾക്ക് ശരീരഭാരം കുറയ്ക്കാനാണ് വൈദ്യശാസ്ത്രം നിർദേശിക്കുന്നത്.

നേരത്തെ പറഞ്ഞതുപോലെ സ്ത്രീകളിൽ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് ഉണ്ടാകാനുള്ള സാധ്യത കുറവാണ്. എന്നാൽ അത് സ്ഥിരീകരിച്ച് കഴിഞ്ഞാൽ നോൺ ആൽക്കഹോളിക് സ്റ്റൈറ്റോഹെപ്പറ്റൈറ്റിസിലേക്കും ഫ്രൈബ്രോസിസിലേക്കും വികാസം പ്രപിക്കുന്നതിനുള്ള സാധ്യത പുരുഷന്മാരെ അപേക്ഷിച്ച് കൂടുതലാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+