Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില ഗ്രാമിന് ഒറ്റയടിക്ക് 14000 ത്തിന് മുകളിലേക്ക് കുതിക്കും ; ആഭരണപ്രേമികളെ കാത്തിരിക്കുന്നത്

കേരളത്തിൽ സ്വർണവില റെക്കോർഡ് ഉയരത്തിലാണ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഒരു പവന് 107,240 രൂപയാണ്. ഗ്രാമിന് 400 രൂപ വർധിച്ച് 13,405 രൂപയും. സമീപ ദിവസങ്ങളിലായി ഗ്രാമിന് 175-191 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം സ്വർണ വിലയിൽ ഏകദേശം 65 ശതമാനത്തിൻ്റെ വർധനവാണ് ഉണ്ടായത്. എന്നാൽ ഈ വർഷം ജനവരി പകുതി ആയപ്പോൾ തന്നെ 7-8% വർധനവ് രേഖപ്പെടുത്തി.

ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ, വ്യാപാര അനിശ്ചിതത്വങ്ങൾ, കേന്ദ്ര ബാങ്കുകളുടെ വാങ്ങലുകൾ, യുഎസ് ഡോളറിന്റെ മൂല്യത്തകർച്ച, ഗോൾഡ് ഇടിഎഫുകളിലെ റെക്കോർഡ് നിക്ഷേപം, പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ, പണപ്പെരുപ്പ ഭീതി, ആഗോള സാമ്പത്തിക അസ്ഥിരത എന്നിവയാണ് ആഗോള തലത്തിൽ സ്വർണത്തിൻ്റെ വില കുതിക്കാൻ കാരണമായത്. ഇത് തന്നെയാണ് കേരളത്തിലെ സ്വർണ വിലയേയും സ്വാധീനിക്കുന്നത്. അതേസമയം സംസ്ഥാനത്ത് ഇനിയും സ്വർണ വില ഉയരാൻ തന്നെയാണ് സാധ്യതയെന്ന് പറയുകയാണ് ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ അംഗം ജസ്റ്റിൻ പാലത്ര. സീ ന്യൂസ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

gold4-176882

വില ക്രമാധീതമായി കൂടുന്നത് സ്വർണ വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുകയാണ്. പവന് കണക്കില്ല, പൈസ കണക്കാക്കിയാണ് ഇപ്പോൾ ആളുകൾ സ്വർണം എടുക്കുന്നത്. ക്വാണ്ടിറ്റി ഓഫ് സെയിൽസ് കുറയുന്നുണ്ട് . ഒരു 50 പവൻ ഉദ്ദേശിക്കുന്നവർ പത്തോ ഇരുപതോ പവനാക്കി ചുരുക്കുകയാണ്. ജനുവരി- ഫെബ്രുവരിയിലേക്ക് ഒരു പവന് 14000 രൂപയോളം വരുമെന്ന് നേരത്തേ തന്നെ പറഞ്ഞിരുന്നതാണ്. 13355 രൂപയാണ് ഇപ്പോൾ ഗ്രാമിന് വില. ഇന്ന് രണ്ട് തവണ സ്വർണത്തിന് വില ഉയർന്നു. ഇനി 14000 രൂപയിലേക്ക് വില എത്താൻ അധികം ദൂരം ഇല്ല. പക്ഷേ ഇപ്പോഴുള്ള അനുമാനത്തിൽ അവിടെയും നിൽക്കുമെന്നുള്ള ഒരു രീതി അല്ല കാണുന്നത്. ഇനിയും വില കൂടാൻ തന്നെയാണ് സാധ്യത.

ഭൌമരാഷ്ട്രീ സംഘർഷങ്ങളാണ് സ്വർണ വിലയിൽ വലിയ സ്വാധീനം ഉണ്ടാകുന്നത്. ഇതിനൊന്നും ഒരു പരിഹാരം കാണാത്തിടത്തോളം മറ്റൊന്നും സംഭവിക്കില്ല. സ്വർണത്തിന് വില കുറയണമെങ്കിൽ ഈ പ്രശ്നങ്ങൾക്കൊക്കെ ഒരു പരിഹാരം ഉണ്ടാകേണ്ടി വരും. ഓരോ ദിവസം ചെല്ലുതോറും പ്രശ്നങ്ങൾ കൂടി വരുന്നതായിട്ടാണ് കാണുന്നത്. ട്രംപ് ഉയർത്തുന്ന വ്യാപാര യുദ്ധം,യുദ്ധ ഭീഷണികൾ, ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് മേലുള്ള ഉയർന്ന തീരുവ, ഗ്രീൻലാൻഡ് പ്രശ്നം അതുകൂടാതെ ഫെഡറൽ റിസർവ്വ് ചെയർമാന് നേരെയുള്ള ട്രംപിൻ്റെ ഭീഷണി ഇതെല്ലാം പ്രതിസന്ധികൾ തീർക്കുന്നുണ്ട്. സ്വാഭാവികമായും ഷെയർ മാർക്കറ്റിലേക്ക് നിക്ഷേപിക്കുന്നതിന് പകരം ആളുകൾ സുരക്ഷിത നിക്ഷേപമായ സ്വർണത്തിലേക്ക് തിരിയുകയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+