കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുൽ ഈശ്വർ കാണിച്ചത് വിശ്വാസ വഞ്ചന! ഒളിക്യാമറ ദൃശ്യങ്ങൾ?ഹാദിയയുടെ അച്ഛൻ പരാതി നൽകി...

അനുവാദമില്ലാതെ വീട്ടിൽ പ്രവേശിച്ച രാഹുൽ ഈശ്വർ, വിശ്വാസ വഞ്ചന കാണിച്ചുവെന്നും, അനുമതിയില്ലാതെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചുവെന്നുമാണ് അശോകന്റെ പരാതിയിലുള്ളത്.

  • By ഡെന്നീസ്
Google Oneindia Malayalam News

കോട്ടയം: പ്രമുഖ സംവാദകനും സംഘപരിവാർ അനുകൂലിയുമായ രാഹുൽ ഈശ്വറിനെതിരെ ഹാദിയയുടെ പിതാവ് പരാതി നൽകി. തന്റെ വീട്ടിലെത്തിയ രാഹുൽ ഈശ്വർ അനുവാദമില്ലാതെയാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന് കാണിച്ചാണ് ഹാദിയയുടെ പിതാവ് അശോകൻ വൈക്കം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്.

സിബ്ബ് തുറക്കുന്നത് കണ്ട് യാത്രക്കാരി ബഹളം വച്ചു! അഭിരാമിയെയും ദിവ്യയെയും ഓടിച്ചിട്ട് പിടിച്ചു!സിബ്ബ് തുറക്കുന്നത് കണ്ട് യാത്രക്കാരി ബഹളം വച്ചു! അഭിരാമിയെയും ദിവ്യയെയും ഓടിച്ചിട്ട് പിടിച്ചു!

വിസയില്ലാതെ മലയാളികൾ പറന്നിറങ്ങി! ആശങ്ക വേണ്ട, ധൈര്യമായി വിമാനം കയറിക്കോ.... വിസയില്ലാതെ മലയാളികൾ പറന്നിറങ്ങി! ആശങ്ക വേണ്ട, ധൈര്യമായി വിമാനം കയറിക്കോ....

അനുവാദമില്ലാതെ വീട്ടിൽ പ്രവേശിച്ച രാഹുൽ ഈശ്വർ, വിശ്വാസ വഞ്ചന കാണിച്ചുവെന്നും, അനുമതിയില്ലാതെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചുവെന്നുമാണ് അശോകന്റെ പരാതിയിലുള്ളത്. ദിവസങ്ങൾക്ക് മുൻപാണ് രാഹുൽ ഈശ്വർ ഹാദിയയുടെ വൈക്കത്തെ വീട്ടിലെത്തിയത്. മാധ്യമപ്രവർത്തകരും ബന്ധുക്കളുമുൾപ്പെടെയുള്ളവർക്ക് പ്രവേശനാനുമതി നിഷേധിച്ചിടത്ത് രാഹുൽ ഈശ്വർ എങ്ങനെ കയറിപ്പറ്റിയെന്നും ചോദ്യങ്ങൾ ഉയർന്നു. ഹാദിയയുടെ വീട്ടിൽ സന്ദർശനം നടത്തിയതിന് ശേഷമാണ് രാഹുൽ ഈശ്വർ അശോകന്റെയും ഭാര്യ പൊന്നമ്മയുടെയും വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

ഹൈന്ദവരായ വീട്ടമ്മമാർ സൂക്ഷിക്കുക! വിദേശത്ത് നിന്നും ഇസ്ലാമിക ഗ്രന്ഥങ്ങൾ! ലക്ഷ്യം മതപരിവർത്തനം? ഹൈന്ദവരായ വീട്ടമ്മമാർ സൂക്ഷിക്കുക! വിദേശത്ത് നിന്നും ഇസ്ലാമിക ഗ്രന്ഥങ്ങൾ! ലക്ഷ്യം മതപരിവർത്തനം?

അനുവാദത്തോടെയെന്ന്...

അനുവാദത്തോടെയെന്ന്...

ഡിവൈഎസ്പിയുടെയും ഹാദിയയുടെ പിതാവ് അശോകന്റെയും അനുവാദത്തോടെയാണ് താൻ വീട്ടിൽ പ്രവേശിച്ചതെന്നാണ് രാഹുൽ ഈശ്വർ നേരത്തെ മറുപടി നൽകിയിരുന്നത്.

ഒളിക്യാമറ?

ഒളിക്യാമറ?

ഹാദിയയുടെ മാതാവ് പൊന്നമ്മയുടെ വീഡിയോ ഒളിക്യാമറ ഉപയോഗിച്ചാണോ രാഹുൽ ഈശ്വർ പകർത്തിയതെന്നും നേരത്തെ ചിലർ സംശയമുന്നയിച്ചിരുന്നു. അശോകൻ പരാതിയുമായി രംഗത്തെത്തിയോടെ ഈ സംശയവും ബലപ്പെട്ടിരിക്കുകയാണ്.

കോടതി വിധികളുടെ ലംഘനമെന്ന്...

കോടതി വിധികളുടെ ലംഘനമെന്ന്...

രാഹുൽ ഈശ്വർ ഹാദിയയുടെ വീട്ടിൽ പ്രവേശിച്ച് വീഡിയോ പകർത്തി പ്രചരിപ്പിച്ചത് കോടതി വിധികളുടെ ലംഘനമാണെന്ന് അശോകന്റെ അഭിഭാഷകനും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

മൂന്നു മാസമായി...

മൂന്നു മാസമായി...

കോടതി മാതാപിതാക്കളോടൊപ്പം വിട്ടയച്ച ഹാദിയ കഴിഞ്ഞ മൂന്നു മാസമായി വൈക്കത്തെ വീട്ടിൽ പോലീസ് കാവലിലാണ് കഴിയുന്നത്.

സമ്പർക്കം പാടില്ല...

സമ്പർക്കം പാടില്ല...

വൈക്കത്തെ വീട്ടിൽ കഴിയുന്ന ഹാദിയയ്ക്ക് മൊബൈൽ ഫോൺ നൽകരുതെന്നും, പൊതുജനങ്ങളുമായി സമ്പർക്കം അനുവദിക്കരുതെന്നും കോടതി നിർദേശം നൽകിയിരുന്നു.

സെൽഫി...

സെൽഫി...

ഹാദിയയോടും പിതാവിനോടും സംസാരിച്ച രാഹുൽ ഈശ്വർ ഇവരോടൊപ്പമുള്ള സെൽഫി ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.

ലൗ ജിഹാദ് ടേപ്സ്...

ലൗ ജിഹാദ് ടേപ്സ്...

ലൗ ജിഹാദ് ടേപ്സ് എന്ന പേരിലാണ് ഹാദിയയുടെ വീട്ടിൽ നിന്നും പകർത്തിയ വീഡിയോ രാഹുൽ ഈശ്വർ ട്വീറ്റ് ചെയ്തത്. മതം മാറിയ ഹാദിയ മാതാവ് പൊന്നമ്മയെ മതം മാറ്റാൻ ശ്രമിച്ചതായും രാഹുൽ ഈശ്വർ ആരോപിച്ചിരുന്നു.

എന്തിനാണ് വഴക്ക് പറയുന്നത്...

എന്തിനാണ് വഴക്ക് പറയുന്നത്...

പൊന്നമ്മയുമായി സംസാരിക്കുന്നതിനിടെയാണ് ഹാദിയയും രംഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. താന്‍ നിസ്‌കരിക്കുമ്പോള്‍ അച്ഛനും അമ്മയും എന്തിനാണ് വഴക്ക് പറയുന്നതെന്നും ഹാദിയ ചോദിക്കുന്നുണ്ട്. അതേസമയം, ഹാദിയ പറയുന്നത് മുഴുമിപ്പിക്കാൻ അനുവാദിക്കാതെയാണ് രാഹുൽ ഈശ്വറിന്റെ വീഡിയോ അവസാനിക്കുന്നത്.

English summary
hadiya's father filed complaint against rahul easwar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X