കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ ഇന്ത്യാക്കാര്‍ക്ക് അവസരം കുറയും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഇന്ത്യയില്‍ നിന്നുള്ള തൊഴിലന്വേഷകര്‍ക്ക് സൗദി അറേബ്യയില്‍ അവസരം കുറയുമെന്ന് സൗദിയിലെ ഇന്ത്യന്‍ അംബാസിഡര്‍ തന്മീസ് അഹമ്മദ് . എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള വിവരസാങ്കേതിക വിദഗ്ധര്‍ക്ക് സൗദിയില്‍ അവസരങ്ങള്‍ തുറന്നു കിടക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡിസംബര്‍ 24 ഞായറാഴ്ച തിരുവനന്തപുരം പ്രസ്ക്ലബില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അംബാസിഡര്‍.

സൗദി അറേബ്യയിലെ വിദേശീയരില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നത് ഇന്ത്യാക്കാരാണ്.ഒന്നര ദശലക്ഷം ഇന്ത്യാക്കാര്‍ ഇപ്പോള്‍ സൗദിയിലുണ്ട്. ഇവരില്‍ പകുതിയിലധികം പേരും കേരളീയരാണ്. സാങ്കേതിക വൈദഗ്ധ്യം, അച്ചടക്കം, കുറ്റവാസനകളുടെ അഭാവം തുടങ്ങിയ ഗുണങ്ങള്‍ സൗദിയില്‍ ഇന്ത്യാക്കാര്‍ക്ക് മുന്‍ഗണന നേടിക്കൊടുത്തു.

എങ്കിലും വരും കാലങ്ങളില്‍ അവരസങ്ങള്‍ കുറഞ്ഞുവരും. സാങ്കേതിക വൈദഗ്ധ്യം ആവശ്യമില്ലാത്ത തൊഴില്‍മേഖലകളില്‍ തൊഴില്‍ തേടുന്നവരെയാണ് ഇത് ഏറ്റവുമധികം ബാധിക്കുക. മാനേജ്മെന്റ്, അക്കൗണ്ടന്‍സി, മാര്‍ക്കറ്റിംഗ് എന്നീ മേഖലകളില്‍ ഇന്ത്യാക്കാര്‍ക്ക് അവസരങ്ങളുണ്ടെന്ന് തന്മീസ് അഹമ്മദ് പറഞ്ഞു.

സൗദിയില്‍ മയക്കുമരുന്ന് കള്ളക്കടത്തു കേസില്‍ ശിക്ഷിക്കപ്പെടുന്ന ഇന്ത്യാക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്നുണ്ട്. 1998 ല്‍ ഒരാള്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടതെങ്കില്‍ 2000 ല്‍ അത് 24 ആയി. റിക്രൂട്ടിംഗ് ഏജന്‍സികളാണ് ഇക്കാര്യത്തില്‍ പ്രധാനപ്രതികള്‍ എന്ന് അംബാസിഡര്‍ പറഞ്ഞു. ഉദ്യോഗാര്‍ത്ഥികളിലൂടെ മയക്കുമരുന്ന് കടത്തുന്ന പ്രവണത കൂടി വരുന്നു. പരിചയമില്ലാത്ത വ്യക്തികള്‍ നല്‍കുന്ന കവറുകള്‍ സൗദിയിലേയ്ക്കുള്ള യാത്രയില്‍ വാങ്ങാതിരിക്കണമെന്ന് അംബാസിഡര്‍ ഓര്‍മ്മിപ്പിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X