Get Updates
Get notified of breaking news, exclusive insights, and must-see stories!

മറുനാടന്‍ മലയാളി വനിതകള്‍ക്ക് ഇന്‍ഷുറന്‍സ്

തിരുവനന്തപുരം: കേരളത്തിനു പുറത്തു ജോലി ചെയ്യുന്ന മലയാളി വനിതകള്‍ക്കും ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി തുടങ്ങി. പ്രവാസി കേരളീയകാര്യ വകുപ്പും(നോര്‍ക്ക) ന്യൂ ഇന്ത്യാ അഷുറന്‍സ് കമ്പനിയും സംയുകതമായാണ് പദ്ധതി നടപ്പാക്കുന്നത്.

ഈ പദ്ധതിയില്‍ അംഗമാക്കുന്ന വനിതകള്‍ക്ക് അപകടം മൂലം മരണമോ സ്ഥിരവും പൂര്‍ണവുമായ ശാരീരികവൈകല്യമോ സംഭവിച്ചാല്‍ മൂന്നു ലക്ഷം രൂപ വരെ ധനസഹായം ലഭിക്കും. അപകടത്തില്‍ മരണമടയുന്നയാളിന്റെ രണ്ടു മക്കള്‍ക്ക് തുടര്‍വിദ്യാഭ്യാസത്തിനായി 50,000 രൂപ വീതം ലഭിക്കും. പെണ്‍മക്കളാണെങ്കില്‍ അവര്‍ക്ക്് വിവാഹധനസഹായമായി 50,000 രൂപയും ലഭിക്കും.

അപകടത്തില്‍പ്പെട്ട് ജോലി ചെയ്യാനാകാതെ നാട്ടിലെത്തി വിശ്രമിക്കേണ്ടി വന്നാല്‍ ആറുമാസം വരെ പ്രതിമാസം 10,000 രൂപ സഹായം ലഭിക്കും. പ്രസവം, വന്ധ്യംകരണ ശസ്ത്രക്രിയ, സ്തന ശസ്ത്രക്രിയ എന്നിവ കാരണം മരണം സംഭവിച്ചാല്‍ 50,000 രൂപ വരെ നല്‍കാനും പദ്ധതിയില്‍ വ്യവസ്ഥയുണ്ട്.

യാത്രയ്ക്കിടയില്‍ ആഭരണം കവര്‍ച്ച ചെയ്യപ്പെട്ടാല്‍ 50,000 രൂപ വരെയും ലഗേജ് നഷ്ടപ്പെട്ടാല്‍ 25,000 രൂപ വരെയും നഷ്ടപരിഹാരം ലഭിക്കും. ജോലിസ്ഥലത്തുണ്ടാകുന്ന പീഡനത്തിനെതിരെ നിയമസഹായം തേടുന്നതിന് 50,000 രൂപ വരെ സഹായം അനുവദിക്കും.

പദ്ധതിയിലെ അംഗം അപകടം മൂലം മരണമടഞ്ഞാല്‍ ശരീരം നാട്ടിലെത്തിക്കുന്നതിന് 20,000 രൂപ ലഭിക്കും. നാട്ടിലുള്ള ജീവിതപങ്കാളിയോ മക്കളോ അപകടത്തില്‍ മരിച്ചാല്‍ നാട്ടില്‍ വന്ന് മരണാനന്തരചടങ്ങുകളില്‍ പങ്കെടുത്ത് തിരിച്ചു പോകുന്നതിനുള്ള യാത്രാചെലവായി 10,000 രൂപ ലഭിക്കും.

പ്രവാസി സുരക്ഷാ പദ്ധതിയല്‍ അംഗങ്ങളായ വനിതകള്‍ക്ക് 810 രൂപ പ്രീമീയം നല്കി പ്രവാസി വനിതാ സുരക്ഷാ പദ്ധതിയില്‍ അംഗമാവാം. അംഗത്വമില്ലാത്തവര്‍ക്ക് 1800 രൂപ പ്രീമിയം നല്കി രണ്ടു പദ്ധതിയിലും ഒരുമിച്ചു ചേരാന്‍ സൗകര്യമുണ്ട്.

അന്യസംസ്ഥാനങ്ങളില്‍ ജോലി നോക്കുന്ന വനിതകള്‍ക്ക് 990 രുപ പ്രീമിയം നല്കി മറുനാടന്‍ മലയാളി സുരക്ഷാ പദ്ധതിയില്‍ ചേരാം. പതിനെട്ടിനും അറുപത്തി അഞ്ചിനും മദ്ധ്യേ പ്രായമുള്ളവരാണ് ഇതിന്റെ പരിധിയില്‍ വരുന്നത്. അഞ്ചു വര്‍ഷമാണ് ഈ പദ്ധതിയുടെ പരിരക്ഷാ കാലാവധി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+