അവാര്‍ഡുകള്‍ സൃഷ്ടിച്ചത് മുതലാളിത്തം : നായനാര്‍
തിരുവനന്തപുരം : അവാര്‍ഡുകള്‍ മുതലാളിത്ത വ്യവസ്ഥയുടെ സൃഷ്ടിയാണെന്ന് നായനാര്‍.
2002ലെ അബുദാബി ശക്തി അവാര്‍ഡും തായാട്ട് അവാര്‍ഡും വിതരണം ചെയ്യവെയാണ് നായനാര്‍ അവാര്‍ഡുകള്‍ക്കെതിരെ ആക്ഷേപം ചൊരിഞ്ഞത്.
പ്രാകൃത കമ്മ്യൂണിസത്തിന്റെ കാലത്തും ഗോത്ര വര്‍ഗ സംസ്ക്കാരത്തിലും അവാര്‍ഡുകള്‍ നല്‍കിയിരുന്നില്ല. ഇപ്പോഴത്തെ അവാര്‍ഡുകള്‍ മുതലാളിത്ത വ്യവസ്ഥയുടെ സൃഷ്ടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പണപ്പിരിവും പിരിച്ച പണം നല്‍കലുമാണ് അവാര്‍ഡിന്റെ പേരില്‍ നടക്കുന്നത്.
മാതൃഭൂമി സബ് എഡിറ്റര്‍ ശ്രീകുമാര്‍, കുരീപ്പുഴ ശ്രീകുമാര്‍, (ബാല സാഹിത്യം), പിരപ്പന്‍കോട് മുരളി (നാടകം), ദേശമംഗലം രാമകൃഷ്ണന്‍ (കവിത), അക്ബര്‍ കക്കട്ടില്‍ (നോവല്‍), കെ. ആര്‍. മല്ലിക (ചെറുകഥ), ഡോ. കെ. ജി. പൗലോസ് (വിജ്ഞാന സാഹിത്യം), എന്നിവര്‍ നായനാരില്‍ നിന്നും അബുദാബി ശക്തി അവാര്‍ഡുകള്‍ സ്വീകരിച്ചു.
സാഹിത്യ വിമര്‍ശനത്തിനുളള തായാട്ട് അവാര്‍ഡ് പി. സോമനും ബാല സാഹിത്യത്തിനുളള പ്രത്യേക അവാര്‍ഡ് വിദ്യാര്‍ത്ഥിനിയായ എസ് ശബ്നത്തിനും സമ്മാനിച്ചു.
ഒ. എന്‍. വി. കുറുപ്പ് തായാട്ട് ശങ്കരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ ടി. കെ. രാമകൃഷ്ണന്‍ അദ്ധ്യക്ഷനായിരുന്നു. എരുമേലി പരമേശ്വരന്‍ പിളള അവാര്‍ഡ് കൃതികള്‍ പരിചയപ്പെടുത്തി.












Click it and Unblock the Notifications