ഗള്‍ഫില്‍ പ്രസവത്തിന് ചെലവേറുന്നു
ദുബായ്: യുഎഇയില്‍ പ്രസവസംബന്ധമായ ആശുപത്രിച്ചെലവുകള്‍ കുത്തനെ ഉയര്‍ന്നു. പുതിയ നിരക്കുകള്‍ ആഗസ്ത് ഒന്നിന് നിലവില്‍ വരും.
മെഡിക്കല്‍ കാര്‍ഡുള്ള വിദേശതൊഴിലാളികള്‍ക്കും ഇത് ബാധകമാണ്. ഇനി മുതല്‍ പ്രവസത്തിനായി രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കും മുമ്പ് പ്രസവച്ചെലവുകള്‍ നല്കിക്കൊള്ളാമെന്ന് കൂടെയുള്ളയാള്‍ സാക്ഷ്യപത്രം ഒപ്പിട്ട് നല്കണം.
പുതിയ നിരക്ക്പ്രകാരം ഒരു സ്പെഷ്യലിസ്റ് ഡോക്ടറെ സന്ദര്‍ശിക്കാന്‍ 2400 രൂപയാണ് ചെലവ്. സാധാരണ പ്രസവത്തിന് 24,000 രൂപ ചെലവുവരും. സിസേറിയനാണെങ്കില്‍ 36,000 രൂപ ചെലവാകും.
സാധാരണപ്രസവത്തിന് ശേഷം സ്വകാര്യ മുറിയില്‍ കിടക്കണമെങ്കില്‍ 36,000 രൂപ വരും. സിസേറിയന്‍ കഴിഞ്ഞ് സ്വകാര്യമുറിയില്‍ കിടക്കണമെങ്കില്‍ 60,000 രൂപയാകും. ഒരു തവണ ഗൈനക്കോളജിസ്റിനെ സന്ദര്‍ശിയ്ക്കാന്‍ 1,200 രൂപ.
വിദേശികളുടെ രക്തപരിശോധനയ്ക്ക് ഇനി മുതല്‍ 360 രൂപ വരും. തീവ്രപരിചരണവിഭാഗത്തില്‍ വിദേശത്തൊഴിലാളികള്‍ക്ക് 6,000 രൂപ ചെലവ്വരും.












Click it and Unblock the Notifications