അതൊന്നും അല്ല സ്വവര്‍ഗ്ഗാനുരാഗവും സ്വവര്‍ഗ്ഗ രതിയും... ഗേ സെക്സിനെ കുറിച്ച് അറിയേണ്ടതെല്ലാം


സ്വവര്‍ഗ്ഗാനുരാഗം കുറ്റകരമല്ലെന്നാണ് സുപ്രീം കോടതി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. കരിനിയമം എന്ന് വിശേഷിപ്പിക്കപ്പെട്ട ഐപിസി 370 ലെ പല ഭാഗങ്ങളും ഇനി ഇന്ത്യയില്‍ നിയമം അല്ലാതായി മാറിക്കഴിഞ്ഞു.

ആരാണ് ഗേ... ആരാണ് ലെസ്ബിയന്‍... ആരാണ് ട്രാന്‍സ് ജെന്‍ഡര്‍? ഓരോരുത്തരും പലവിധം... പലതാത്പര്യം

അപ്പോഴും സ്വവര്‍ഗ്ഗ പ്രണയത്തെ കുറിച്ചും സ്വവര്‍ഗ്ഗാനുരാഗത്തെ കുറിച്ചും പലര്‍ക്കും വലിയ ധാരണയൊന്നും ഇല്ല. പുതിയ സാഹചര്യത്തില്‍ ആര്‍ക്കും സ്വവര്‍ഗ്ഗ രതിയില്‍ ഏര്‍പ്പെടാം എന്നാണ് പലരും ധരിച്ചുവച്ചിരിക്കുന്നത്.

മഴവില്ലഴകിൽ പ്രണയറിപ്പബ്ലിക്... ഇനി ക്രിമിനലല്ല എന്ന നെഞ്ച്‌ തകർക്കുന്ന ആ പ്രസ്താവന; അനുപമ എഴുതുന്നു

സെക്സ് സംബന്ധിച്ച, നിലനില്‍ക്കുന്ന പൊതു നിയമങ്ങള്‍ എല്ലാം തന്നെ സ്വവര്‍ഗ്ഗ രതിക്കും ബാധകമാണ്. ഒരാളുടെ സമ്മതമില്ലാതെ അത്തരം ഒരു നീക്കം നടത്തിയാല്‍ അത് ബലാത്സംഗത്തിന്‍റെ പരിധിയില്‍ തന്നെ ആണ് വരിക. പ്രായപൂര്‍ത്തി എന്നതും ഇക്കാര്യത്തില്‍ നിര്‍ണായകം ആണ്.

പുരുഷന്‍മാരിലെ സ്വവര്‍ഗ്ഗരതിയിലും വ്യത്യസ്ത അഭിരുചികളുണ്ട്. സ്വാഭാവികമായി സ്വവര്‍ഗ്ഗാനുരാഗം ഉള്ള വ്യക്തികളില്‍ അത് എങ്ങനെയൊക്കെ ആയിരിക്കും?

പുരുഷ സ്വവര്‍ഗ്ഗ പ്രണയികള്‍

സ്വവര്‍ഗ്ഗ പ്രണയികളെ മൊത്തത്തില്‍ ഗേ എന്നായിരുന്നു ആദ്യകാലത്ത് വിശേഷിപ്പിച്ചിരുന്നത്. സ്ത്രീകളിലെ സ്വവര്‍ഗ്ഗ പ്രണയം അന്ന് അത്രമേല്‍ ചര്‍ച്ചയായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതിന് ശേഷം ആണ് പുരുഷ സ്വവര്‍ഗ്ഗ പ്രണയികളെ ഗേ എന്നും സ്ത്രീ സ്വവര്‍ഗ്ഗ പ്രണയികളെ ലെസ്ബിയന്‍ എന്നും വിശേഷിപ്പിക്കാന്‍ തുടങ്ങിയത്.

രതി തന്നെ പ്രധാനം

പ്രണയത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ലൈംഗികത എന്നത്. സ്വവര്‍ഗ്ഗ പ്രണയികളുടെ കാര്യത്തിലും അത് അങ്ങനെ തന്നെ. എന്നാല്‍ പരന്പരാഗത രതിസന്പ്രദായങ്ങളില്‍ നിന്ന് വിഭിന്നമാണ് സ്വവര്‍ഗ്ഗ രതി. പരന്പരാഗത രതി താത്പര്യങ്ങളുടെ തന്നെ മറ്റൊരു തലമാണ് സ്വവര്‍ഗ്ഗരതിയില്‍ സംഭവിക്കുന്നത് എന്നും പറയാം.

പ്രത്യുത്പാദനം

സ്ത്രീ-പുരുഷ ലൈംഗികതയില്‍ നിന്ന് മാറി പുരുഷ-പുരുഷ ലൈംഗികതയിലേക്ക് വരുന്പോള്‍ അത് സ്വാഭാവികമായും പ്രത്യുത്പാദന പരമായ ഒന്നല്ല. ലൈംഗികാസ്വാദനം മാത്രമാണ് സ്വവര്‍ഗ്ഗ രതിയിലെ പ്രധാനപ്പെട്ട കാര്യം. രണ്ട് രീതികളിലാണ് പുരുഷ സ്വവര്‍ഗ്ഗ രതിയില്‍ ലൈംഗികാസ്വാദനം സാധ്യമാകുന്നത്.

ഓറല്‍ സെക്സ്

പരന്പരാഗത രതി സങ്കല്‍പങ്ങളില്‍ ഉള്ള ഒന്ന് തന്നെയാണ് ഓറല്‍ സെക്സ് എന്നത്. എന്നാല്‍ ചിലയിടങ്ങളില്‍, ചിലര്‍ ഇതിനെ പ്രകൃതി വിരുദ്ധ ലൈംഗികതയായി കണക്കാക്കുന്നുണ്ട്. പുരുഷ സ്വവര്‍ഗ്ഗ രതിയില്‍ പ്രധാനപ്പെട്ട ഒന്നാണ് ഓറല്‍ സെക്സ് എന്നത്.

ആനല്‍ സെക്സ്

പുരുഷ സ്വവര്‍ഗ്ഗ രതിയിലെ മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് ആനല്‍ സെക്സ്. ഇതിനേയും പലരും പ്രകൃതി വിരുദ്ധ ലൈംഗികതയായിട്ടാണ് വിലയിരുത്തുന്നത്. ഇത്തരം ലൈംഗിക ബന്ധങ്ങള്‍ പല ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുമെന്നാണ് ആരോഗ്യ വിദഗ്ധരും പറയുന്നത്. എന്നിരുന്നാലും പുരുഷ സ്വവര്‍ഗ്ഗ പ്രണയികളെ സംബന്ധിച്ച് ഇത് സ്വാഭാവികമായ ഒന്നാണ്.

ടോപ് ഗേ

പുരുഷനും പുരുഷനും തമ്മിലുള്ള ലൈംഗിക ബന്ധത്തില്‍ ചിലരുടെ അഭിരുചിയെ സൂചിപ്പിക്കുന്നതാണ് 'ടോപ്' എന്നത്. മേധാവിത്ത സ്വഭാവമുള്ള പങ്കാളികളാണ് ടോപ് എന്ന് അറിയപ്പെടുന്നത്. പെനിട്രേറ്റ് ചെയ്യുന്നവര്‍ എന്ന അര്‍ത്ഥത്തിലും 'ടോപ് ഗേ' എന്ന പദം ഉപയോഗിക്കപ്പെടാറുണ്ട്. ഓറല്‍ സെക്സിന്റെ കാര്യത്തിലും ടോപ് ഗേകള്‍ മേധാവിത്വം പുലര്‍ത്തുന്നവര്‍ ആയിരിക്കും.

ബോട്ടം ഗേ

സബ്മിസ്സീവ്, അല്ലെങ്കില്‍ കീഴടങ്ങല്‍ മനസ്ഥിതിയുള്ള ഗേ പങ്കാളികളെ ആണ് ബോട്ടം ഗേ എന്ന് പൊതുവേ വിളിക്കുന്നത്. ആനല്‍ സെക്സില്‍ പെനിട്രേറ്റ് ചെയ്യപ്പെടാന്‍ താത്പര്യം പ്രകടിപ്പിക്കുന്നവരാണ് ഇവര്‍. ഓറല്‍ സെക്സിലാണെങ്കിലും ഇവ‍ കീഴടങ്ങല്‍ സ്വഭാവം ആയിരിക്കും പ്രകടമാക്കുക.

വേഴ്സറ്റൈല്‍ ഗേ

ഒരേ സമയം ടോപ്, ബോട്ടം താത്പര്യങ്ങളുള്ളവരെയാണ് വേഴ്സറ്റൈല്‍ ഗേ എന്ന് വിശേഷിപ്പിക്കുന്നത്. പങ്കാളിയുടെ താത്പര്യത്തിന് അനുസരിച്ച് ഇവര്‍ ടോപ്പോ ബോട്ടമോ ആകും. ഇത്തരം പങ്കാളികളുമായി ടോപ്, ബോട്ടം ഗേകളുടെ ബന്ധം കൂടുതല്‍ ദൃഢമാകാറുണ്ട് എന്നാണ് സര്‍വ്വേകള്‍ വ്യക്തമാക്കുന്നത്.

വ്യത്യസ്ത താത്പര്യങ്ങള്‍

ടോപ്, ബോട്ടം, വേഴ്സറ്റൈല്‍ എന്നിങ്ങനെ പ്രാഥമികമായി ഗേ സെക്സിനെ വേര്‍തിരിക്കാമെങ്കിലും അതിലും ഉപ വിഭാഗങ്ങളും താത്പര്യങ്ങളും ഉണ്ട്. ചിലര്‍ക്ക് പെനിട്രേഷന്‍ മാത്രമായിരിക്കും താത്പര്യം. ഇവരെ ടോട്ടല്‍ ടോപ് എന്നും പവര്‍ ബോട്ടം എന്നും ഒക്കെ വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ബോട്ടം പങ്കാളി മേധാവിത്വ സ്വഭാവം ഉള്ള ആളാകും. അങ്ങനെ വരുന്പോള്‍ ടോപ് പങ്കാളിയെ സെര്‍വീസ് ടോപ് എന്നും വിളിക്കാറുണ്ട്. പങ്കാളിയുടെ താത്പര്യത്തിനുസരിച്ച് ടോപ്, ബോട്ടം പൊസിഷനുകളില്‍ മാറ്റം വരുത്തുന്നവരെ വേഴ്സറ്റൈല്‍ എന്നും വിളിക്കും.

പ്രണയ സാധ്യതകള്‍

ബോട്ടം ഗേ ആയ രണ്ട് പേര്‍ക്ക് മികച്ച പങ്കാളികള്‍ ആകാന്‍ സാധിക്കില്ല. അതുപോലെ തന്നെ ടോപ് ഗേ ആയ രണ്ടുപേരുടെ കാര്യത്തിലും. എന്നാല്‍രണ്ട് കൂട്ടരുമായും ഒത്തുപോകുന്നതാണ് വേഴ്സറ്റൈല്‍ ഗേകള്‍.

Have a great day!
Read more...

English Summary

IPC 377 decriminalised: How can we differentiate the interests of Gay People.