എന്താണ് സ്ഥാവര ജംഗമ വസ്തു!! കടുകട്ടി വാക്കുകള്‍ വളരെ സിംപിളായി ഇങ്ങനെ പറയാം
തിരുവനന്തപുരം: അലമാറയില്‍ വച്ചിരിക്കുന്ന ആധാരം എപ്പോഴെങ്കിലും മറിച്ചുനോക്കിയിട്ടുണ്ടോ. ഭൂമിയുടെ ആധാരം മാത്രമല്ല, സര്‍ക്കാര്‍ രേഖയുമായി ബന്ധപ്പെട്ട പല കടലാസുകളിലും ചില വാക്കുകള്‍ പതിവായി കാണാം. എന്നാല്‍ എന്താണീ പറയുന്നത് എന്ന് എളുപ്പം ആര്‍ക്കും മനസിലാകുകയുമില്ല. സത്യത്തില്‍ ഇവയെല്ലാം വളരെ സിംപിളായി പറയാവുന്നതാണ്.
എളുപ്പത്തില്‍ മനസിലാകുന്ന രീതിയിലേക്ക് സര്‍ക്കാര്‍ രേഖയിലെ വാക്കുകള്‍ മാറ്റേണ്ട സമയം അതിക്രമിച്ചിട്ടുണ്ട്. മനസിലാകുന്ന രീതിയില്‍ പറയുന്നതല്ലേ നല്ലത് എന്ന് ചോദിച്ചാല്‍ കൃത്യമായ മറുപടിയില്ല. എങ്കിലും 25 വര്‍ഷം മുമ്പുള്ളതില്‍ നിന്നു ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട് എന്നതും ആശ്വാസമാണ്. മിച്ച ഭൂമി, പോക്ക് വരവ്, അംശം, ഒഴുമുറി തുടങ്ങി ആധാരത്തിലെ വാക്കുകളുടെ അര്‍ഥം മനസിലാക്കേണ്ടത് ആവശ്യമാണ്.

എന്താണ് സ്ഥാവര വസ്തു എന്ന ചോദ്യത്തിന് ഇങ്ങനെ മറുപടി നല്‍കാം. ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സ്ഥാവര വസ്തുവില്‍ വരിക. ഭൂമി, കെട്ടിടം, പാരമ്പര്യ അലവന്‍സുകള്‍, വഴി-വെളിച്ചം-കടവ്-മീന്‍ പിടിക്കല്‍-ഭൂമിയില്‍ നിന്നുള്ള അനുഭവം എന്നിവയ്ക്കുള്ള അവകാശങ്ങള്‍, ഭൂമിയോട് ചേര്‍ന്ന വല്ലതിനോടും സ്ഥിരമായി ഉറപ്പിക്കപ്പെട്ട സാധനം എന്നിവയാണ് സ്ഥാവര വസ്തുവില്‍ പെടുന്നത്.
1908ലെ രജിസ്ട്രേഷന് നിയമത്തില്‍ 2(6) വകുപ്പില്‍ എന്താണ് സ്ഥാവര വസ്തു എന്ന് വിശദമാക്കുന്നുണ്ട്. അതേസമയം, ഇതേ നിയമത്തിലെ 2(9) വകുപ്പില്‍ എന്താണ് ജംഗമ വസ്തു എന്ന് വിശദമാക്കുന്നു. നില്ക്കുന്ന തടി, വളരുന്ന വിള, പുല്ല്, വൃക്ഷങ്ങളുടെ ഫലം എന്നിവയും സ്ഥാവര വസ്തുക്കളും ഒഴിച്ചുള്ള എല്ലാം ജംഗമ സ്വത്തുക്കളായിട്ടാണ് പരിഗണിക്കുക.
ആധാരത്തില്‍ കാണുന്ന മറ്റൊരു വാക്കാണ് ചമയം. വീട് അല്ലെങ്കില്‍ കെട്ടിടം എന്നാണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നത്. കുഴിക്കൂര്‍ എന്നാല്‍ മരങ്ങളാണ്. ക്രയവിക്രയം എന്നാല്‍ വാങ്ങലും വില്‍ക്കലും. മേലാക്ക് എന്നാല്‍ പടിഞ്ഞാറ്. കീഴ്മേല്‍ എന്നാല്‍ കിഴക്ക് പടിഞ്ഞാറ്. നഞ്ച, പള്ളിയാല്‍, നിലം എന്നൊക്കെ പറഞ്ഞാല്‍ നെല്‍കൃഷി ചെയ്യുന്ന സ്ഥലമാണ്.
ആധാരത്തില്‍ കാണുന്ന സ.റ എന്ന വാക്കു കൊണ്ട് ഉദ്ദേശിക്കുന്നത് സബ് രജിസ്ട്രാര്‍ എന്നാണ്. പുഞ്ച, അസ്ഥിരപുഞ്ച, പുരയിടം, സ്ഥിരപുഞ്ച എന്നൊക്കെ പറയുന്നത് പറമ്പ് ആണ്. മിച്ച ഭൂമി, പുറമ്പോക്ക്, തരിശ്, പണ്ടാരവക എന്നിവയെല്ലാം സര്‍ക്കാര്‍ ഭൂമിയാണ്. അംശം എന്നാല്‍ വില്ലേജിനെ സൂചിപ്പിക്കുന്നു. ബ്ലോക്ക്, അംശം, ദേശം എന്നത് സര്‍വെ ചെയ്യാനുള്ള സൗകര്യത്തിന് തിരിച്ച പ്രദേശങ്ങളാണ്.
എന്താണ് പോക്കുവരവ്
പോക്ക് വരവ്, ജമമാറ്റം, ജമതിരി, ടിആര്‍ എന്നെല്ലാം ആധാരത്തില്‍ കാണാം. വില്ലേജ് ഓഫീസിലെ രേഖകളില്‍ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്ന നടപടിയാണ് ഇവ. കാണം, കുഴിക്കാണം, വെറുമ്പാട്ടം എന്നൊക്കെ പറയുന്നത് ഭൂപരിഷ്കരണം വഴി ലഭിച്ച വിവിധ തരം കുടിയായ്മയാണ്. ഒഴിമുറി എന്നാല്‍ സ്ഥലത്തിന്റെ അവകാശം ഒഴിഞ്ഞുകൊടുക്കലാണ് ഉദ്ദേശിക്കുന്നത്.
ആധാരത്തില്‍ കാണുന്ന ചില അളവുകളും പുതിയ തലമുറയ്ക്ക് അറിയാത്തവയായിരിക്കും. കോല് എന്നത് 71.12 സെന്റീ മീറ്ററാണ്. ദണ്ഡ് എന്നാല്‍ 284.48 സെന്റീ മീറ്ററാണ്. ആര് എന്നാല്‍ 2.47 സെന്റാണ് ഉദ്ദേശിക്കുന്നത്. ഇതിന് പുറമെയാണ് സെന്റ്, ഏക്കര്‍, ഹെക്ടര്‍ എന്നിവ. ഭൂമിയുടെ അളവ് ഉദ്ദേശിക്കുന്ന ഇവയെല്ലാം എല്ലാവര്ക്കും അറിയുന്നവയായിരിക്കും.
-
ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൻ്റെ സമയക്രമത്തിൽ മാറ്റം വരും; ടെർമിനലും മാറും..നിർദേശവുമായി റെയിൽവെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
മീനാക്ഷിയും മഹാലക്ഷ്മിയും തമ്മിലുള്ള വ്യത്യാസം പറഞ്ഞ് ദിലീപ്; കാവ്യ അത്ര സോഫ്റ്റ് അല്ലെന്നും താരം അല്ലെന്നും -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം












Click it and Unblock the Notifications