Get Updates
Get notified of breaking news, exclusive insights, and must-see stories!

ശമ്പളവും പെന്‍ഷനും കുത്തനെ കൂടില്ല! എട്ടാം ശമ്പള കമ്മീഷന്‍ ശമ്പളം വര്‍ധിപ്പിക്കുന്നത് പേരിന് മാത്രം?

എട്ടാം ശമ്പള കമ്മീഷനില്‍ കുത്തനെയുള്ള ശമ്പള വര്‍ധനവ് ഉണ്ടായേക്കില്ലെന്ന് റിപ്പോര്‍ട്ട്. ഉയര്‍ന്ന ശമ്പളത്തിന്റെയും പെന്‍ഷന്റെയും സാമ്പത്തിക ആഘാതം സര്‍ക്കാര്‍ പരിശോധിക്കുന്നതിനാല്‍, എട്ടാം കേന്ദ്ര ശമ്പള കമ്മീഷന്‍ ഏഴാം ശമ്പള കമ്മീഷന്റേതിന് സമാനമായ 2.57 ന് അടുത്തുള്ള ഫിറ്റ്‌മെന്റ് ഘടകം ശുപാര്‍ശ ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

രാജയോഗം വരികയാണെങ്കില്‍ ഇങ്ങനെ വേണം.. വെറുതെയിരുന്നാലും ഇവരുടെ പോക്കറ്റ് നിറയും
രാജയോഗം വരികയാണെങ്കില്‍ ഇങ്ങനെ വേണം.. വെറുതെയിരുന്നാലും ഇവരുടെ പോക്കറ്റ് നിറയും

പുതുക്കിയ അടിസ്ഥാന ശമ്പളവും പെന്‍ഷനുകളും കണക്കാക്കാനാണ് ശമ്പള കമ്മീഷനുകള്‍ ഫിറ്റ്‌മെന്റ് ഘടകം ഉപയോഗിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ശമ്പളവും പെന്‍ഷനും എത്രത്തോളം വര്‍ധിക്കുമെന്ന് തീരുമാനിക്കുന്നതിനാല്‍ എല്ലാ ശമ്പള കമ്മീഷന്റെയും ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളില്‍ ഒന്നാണിത്. ഇത്തവണ ഇതില്‍ സര്‍ക്കാര്‍ ജാഗ്രതയോടെയുള്ള സമീപനം സ്വീകരിക്കാന്‍ സാധ്യതയുണ്ട്

Salary Hike

ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക ഭാരം കാരണം കമ്മീഷന്‍ ജാഗ്രതയോടെയുള്ള സമീപനം സ്വീകരിക്കുന്നുണ്ടെന്ന് ആദ്യകാല ചര്‍ച്ചകള്‍ സൂചിപ്പിക്കുന്നു. 'ഫിറ്റ്‌മെന്റ് ഘടകത്തിന്റെ സാധ്യതാ പരിധി, സംസ്ഥാന സര്‍ക്കാരുകളുമായുള്ള കൂടിയാലോചനകള്‍, പുതുക്കിയ ശമ്പള, പെന്‍ഷന്‍ ഘടനകളുടെ സാമ്പത്തിക ആഘാതം വിലയിരുത്തല്‍ എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകളിലേക്ക് ഇപ്പോള്‍ കമ്മീഷന്‍ കടന്നിരിക്കുകയാണ്,' മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ദി ഇക്കണോമിക് ടൈംസിനോട് പറഞ്ഞു.

ജൂനിയര്‍ ഡോക്ടര്‍മാരുടെ മിനിമം സാലറി 80000 രൂപയാക്കണം; സര്‍ക്കാരിനോട് ഐഎംഎ
ജൂനിയര്‍ ഡോക്ടര്‍മാരുടെ മിനിമം സാലറി 80000 രൂപയാക്കണം; സര്‍ക്കാരിനോട് ഐഎംഎ

കമ്മീഷന്റെ അന്തിമ ശുപാര്‍ശകളില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും മേലുള്ള സാമ്പത്തിക ആഘാതം ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ജീവനക്കാരുടെ യൂണിയനുകള്‍ ഉയര്‍ന്ന ഫിറ്റ്‌മെന്റ് ഘടകം വേണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 3.83 എന്ന ഫിറ്റ്‌മെന്റ് ഘടകമാണ് ജീവനക്കാരുടെ ആവശ്യം. ഇത് പ്രകാരം കുറഞ്ഞ അടിസ്ഥാന ശമ്പളം ?69,000 ആയി ഉയര്‍ത്തും.

ജീവനക്കാരുടെ സംഘടനകളില്‍ നിന്നും പെന്‍ഷന്‍കാരില്‍ നിന്നും മറ്റ് പങ്കാളികളില്‍ നിന്നുമുള്ള ഔപചാരിക പ്രാതിനിധ്യങ്ങള്‍ പൂര്‍ത്തിയാക്കി ജൂണ്‍ 15 ന് മെമ്മോറാണ്ടങ്ങള്‍ സമര്‍പ്പിക്കുന്ന പ്രക്രിയ അവസാനിച്ചു. സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നുള്ള ഫീഡ്ബാക്കിനൊപ്പം കമ്മീഷന്‍ ജീവനക്കാരുടെ മെമ്മോറാണ്ടങ്ങളും പഠിക്കും. ഉത്തര്‍പ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നാണ് അടുത്ത ഘട്ട കൂടിയാലോചനകള്‍ ആരംഭിക്കുന്നത്.

ജൂലൈയിലും ആഗസ്റ്റിലും സ്വര്‍ണവില ഇടിയും? സംഭവിക്കാന്‍ പോകുന്നത് ഇത്, നിക്ഷേപകര്‍ എന്ത് ചെയ്യണം?
ജൂലൈയിലും ആഗസ്റ്റിലും സ്വര്‍ണവില ഇടിയും? സംഭവിക്കാന്‍ പോകുന്നത് ഇത്, നിക്ഷേപകര്‍ എന്ത് ചെയ്യണം?

രാജ്യവ്യാപകമായുള്ള കൂടിയാലോചന പ്രക്രിയയുടെ ഭാഗമായി ഡല്‍ഹി, ലഡാക്ക്, ജമ്മു കശ്മീര്‍, തെലങ്കാന, മഹാരാഷ്ട്ര, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നേരത്തെ യോഗങ്ങള്‍ നടന്നിട്ടുണ്ട്. കൂടിയാലോചനകള്‍ പൂര്‍ത്തിയായ ശേഷം, കമ്മീഷന്‍ അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കും. അതുപ്രകാരം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും പുതുക്കിയ ശമ്പളവും പെന്‍ഷന്‍ ഘടനയും തീരുമാനിക്കും.

ഏഴാം ശമ്പള കമ്മീഷന്‍ ഫിറ്റ്‌മെന്റ് ഘടകം 2.57 ആണ് ശുപാര്‍ശ ചെയ്തത്. ഇത് കുറഞ്ഞ അടിസ്ഥാന ശമ്പളം 7,000 രൂപയില്‍ നിന്ന് 17,990-18000 രൂപ ആയി ഉയര്‍ത്തി. ഈ ശമ്പള പരിഷ്‌കരണം കേന്ദ്രത്തിന്റെ റവന്യൂ ചെലവ് 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 9.9% ആയി വര്‍ധിപ്പിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+