രണ്ട് മണ്ഡലങ്ങളിലെ തോല്‍വി: ബിജെപി മുഖം കറുപ്പിച്ചു, നിലപാട് തിരുത്തി തുഷാര്‍ വെള്ളാപ്പള്ളി
കോഴിക്കോട്: ഉപതിരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ ബിജെപി തോല്‍ക്കുമെന്ന പ്രസ്താവന തിരുത്തി ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. അരൂരും എറണാകുളവും അടക്കം അഞ്ചിടത്തും എന്‍ഡിഎയ്ക്ക് വിജയ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിജയസാധ്യതയെക്കുറിച്ചുള്ള തുഷാറിന്റെ നിലപാടുകളില്‍ ബിജെപി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രസ്താവന തിരുത്തി തുഷാര്‍ രംഗത്ത് എത്തിയത്.
പ്രചാരണത്തില്‍ എറണാകുളത്തും അരൂരും മാത്രമായിരുന്നു പിന്നോക്കം പോയിരുന്നത്. എന്നാല്‍ ഈ രണ്ട് ദിവസം കൊണ്ട് ഇവിടങ്ങളില്‍ വലിയ പുരോഗതിയുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. ഒക്ടോബര്‍ 21 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ അഞ്ച് മണ്ഡലങ്ങളിലും എന്‍ഡിഎയ്ക്ക് വിജയസാധ്യതയുണ്ടെന്നും തുഷാര്‍ വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

അരൂര്‍, എറണാകുളം മണ്ഡലങ്ങളില്‍ മുന്നണി വിജയം പ്രതീക്ഷിക്കുന്നില്ലെന്നും മറ്റ് മൂന്ന് മണ്ഡലങ്ങളിലും വലിയ വിജയസാധായതയാണ് ഉള്ളതെന്നുമായിരുന്നു കഴിഞ്ഞ ദിവസം അഭിപ്രാ അഭിപ്രായപ്പെട്ടു. കണക്കുകളുടെ അടിസ്ഥാനത്തിലാണ് താന്‍ ഇക്കാര്യം പറയുന്നത്. ബിഡിജെഎസ് എന്‍ഡിഎ വിടില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. കോന്നിയില്‍ കെ സുരേന്ദ്രന്റെ വിജയം സുനിശ്ചിതമാണെന്ന് കഴിഞ്ഞ ദിവസം മണ്ഡലത്തില്‍ പ്രചാരണത്തിന് എത്തിയ തുഷാര്‍ വെള്ളാപ്പള്ളി അവകാശപ്പെട്ടിരുന്നു.
ബിഡിജെഎസ് എൻഡിഎ വിടില്ലെന്ന് പറയാനാകില്ലെന്നും രാഷ്ട്രീയത്തിൽ ശത്രുമോ മിത്രമോ ഇല്ലന്നും കഴിഞ്ഞ ദിവസം തുഷാര്‍ വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടിരുന്നു. അതേസമയം തുഷാര്‍ നടത്തുന്ന പ്രസ്താവനകളില്‍ ഉപതിരഞ്ഞെടുപ്പിന് ശേഷം പ്രതികരിക്കാമെന്നാണ് ബിജെപി നിലപാട്. എന്നാല്‍ തുഷാറിന്റെ പരാമര്‍ശങ്ങളെപ്പറ്റി പ്രതികരിക്കാനില്ലെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളയുടെ പ്രതികരണം.
-
വിജയുടെ 615 കോടി ആസ്തിയൊക്കെ നിസാരം;5000 കോടി ആസ്തിയുള്ള മറ്റൊരു സ്ഥാനാർത്ഥി..ചില്ലറക്കാരിയല്ല -
കോഴിക്കോട് എൻഐടിയിലും ഐഐഎമ്മിലും നിരവധി ജോലി ഒഴിവുകൾ; 60,000 വരെ ശമ്പളം -
'സ്വർണ വില ഗ്രാമിന് 20,000 രൂപയിലേക്ക്?, ആഭരണപ്രേമികളുടെ ചങ്ക് പൊട്ടും..; സ്വർണ വ്യാപാരി പറയുന്നു -
ഗിയര്‍ മാറ്റി സ്വര്‍ണം.. രണ്ടാഴ്ചത്തേക്കെങ്കിലും വില കുതിക്കുമെന്നുറപ്പ്..! സംഭവിച്ചത് എന്ത്? -
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ പ്രവാസികൾക്ക് ആശ്വാസമോ? -
അതിർത്തിയിലെ നദികളിലൂടെയുള്ള നുഴഞ്ഞുകയറ്റം തടയാൻ 'പാമ്പുകളും മുതലകളും';നിർദേശവുമായി ബിഎസ്എഫ് -
സ്വർണം കുറഞ്ഞ വിലക്ക് വാങ്ങാൻ ദുബായിലൊന്നും പോകേണ്ട; ഏറ്റവും വിലക്കുറവിൽ സ്വർണം ലഭിക്കുന്ന 5 സംസ്ഥാനങ്ങൾ ഇതാ -
നാളെ പൊതുഅവധി;ബാങ്കുകൾ തുറക്കില്ല?കേന്ദ്രസർക്കാർ ഓഫീസുകൾക്കും അവധിയോ? വിശദമായി അറിയാം -
സൗദി അറേബ്യയുടെ മര്‍മം നോക്കി അടിച്ച് ഇറാന്; തീഗോളം ഉയര്‍ന്നു, വരുമാനം കുത്തനെ ഇടിയും -
സൗദി അറേബ്യ ആ നീക്കം നടത്തും? എന്നാൽ സ്വർണം പിടിവിട്ട് പറക്കും..ചൈന വഴിയും എട്ടിൻ്റെ പണി -
സ്വർണ വില വിഷുവിന് 80,000 രൂപയാകുമോ? ആഭരണപ്രേമികൾക്കൊരു ഹാപ്പി ന്യൂസ്..സ്വർണ വീഴും..പക്ഷെ.. -
സ്വര്‍ണവില കുറഞ്ഞു; നേട്ടമാക്കാന്‍ ഉപഭോക്താക്കള്‍, ആഭരണം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത്, പവന് വില












Click it and Unblock the Notifications