എംബി രാജേഷിനെ ആരോ കുടുക്കി; നികേഷ് കുമാറിനെ കിണറ്റിലിറക്കിയ പോലെ- വിടി ബല്‍റാം
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലമായിരുന്നു തൃത്താല. സിറ്റിങ് എംഎല്‍എ വിടി ബല്‍റാമിനെതിരെ എംബി രാജേഷിനെ ഇറക്കി സിപിഎം ശക്തമായ മല്‍സരം കാഴ്ചവച്ച മണ്ഡലം. രാജേഷിന് വേണ്ടി എഴുത്തുകാരായ കെആര്‍ മീരയും ബെന്യാമിനും നടത്തിയ ഇടപെടലുകള്‍ യുഡിഎഫ് ക്യാമ്പിന്റെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഏറ്റവും ഒടുവില്‍ പൈപ്പ് വെള്ളം വിവാദവും തൃത്താലയെ സംസ്ഥാന തലത്തില്‍ ചര്‍ച്ചയാക്കി. എന്നാല്‍ പൈപ്പ് വെള്ളം വിവാദത്തില്‍ വിടി ബല്‍റാം തന്നെ പ്രതികരിച്ചിരിക്കുകയാണിപ്പോള്‍.

2016ല്‍ നികേഷ് കുമാറിനെ അഴീക്കോട് മണ്ഡലത്തിലെ കിണറ്റില്‍ ഇറക്കിയ പോലെ എംബി രാജേഷിനെ ആരോ കുടുക്കിയതാണ് എന്നാണ് ബല്‍റാം മീഡിയ വണ്ണിനോട് പ്രതികരിച്ചത്. എംബി രാജേഷ് വീഡിയോയില്‍ കാണിച്ച പഞ്ചായത്തടക്കം മണ്ഡലത്തിലെ മൂന്ന് പഞ്ചായത്തുകളില്‍ എംഎല്‍എയുടെ സമഗ്ര കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാക്കിയിരുന്നു എന്ന് വിടി ബല്‍റാം പറയുന്നു. മറ്റേതെങ്കിലും പഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നമാണ് ഉന്നയിച്ചിരുന്നതെങ്കില്‍ തന്‍ പ്രതിസന്ധിയിലാകുമായിരുന്നുവെന്നും ബല്‍റാം പറയുന്നു.
ബംഗാളിൽ വീട് കയറി പ്രചാരണം നടത്തി അമിത് ഷാ- ചിത്രങ്ങൾ
എംബി രാജേഷിന് വേണ്ടി എഴുത്തുകാരടങ്ങുന്ന സംഘം തൃത്താല മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചത് നെഗറ്റീവ് രാഷ്ട്രീയത്തിന്റെ ഭാഗമാണ്. സംഘപരിവാര്‍ ശക്തമായ മണ്ഡലങ്ങളിലല്ലേ അവര്‍ പോകേണ്ടിയിരുന്നത്. അവിടയല്ലേ ഫാഷിസത്തിനെതിരെ പോരാട്ടങ്ങള്‍ നടക്കുന്നതെന്നും വിടി ബല്‍റാം പറഞ്ഞു.
പ്രിയ നായിക ശ്രദ്ധ കപൂർ, ബീച്ച് ചിത്രങ്ങൾ കാണാം












Click it and Unblock the Notifications