ജഗന്നാഥക്ഷേത്ര ചിറയില്‍ മുങ്ങിമരിച്ച രാജസ്ഥാന്‍ ബാലികയുടെ മൃതദേഹംസംസ്‌കരിച്ചു
തലശേരി:ത ലശേരി ജഗന്നാഥ ക്ഷേത്രച്ചിറയില്‍ മുങ്ങിമരിച്ച രാജസ്ഥാന്‍ ജയ്പൂര്‍ സ്വദേശിനിയായ കോനയ്ക്ക് തലശേരി യാത്രാമൊഴിയേകി. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായതോടെ ബന്ധുക്കളുടെയും വന്‍ജനാവലിയുടെയും സാന്നിധ്യത്തില്‍ മൃതദേഹം ബുധനാഴ്ച്ച വൈകുന്നേരം അഞ്ചുമണിയോടെ കണ്ടിക്കല്‍ വാതക ശ്മശാനത്തില്‍ സംസ്‌കരിച്ചു. കോനയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ നിരവധിപേരായിരുന്നു സംസ്‌ക്കരണ സ്ഥലത്തെത്തിയിരുന്നത്. ജഗന്നാഥ ക്ഷേത്രം ജ്ഞാനോദയ ട്രസ്റ്റ് ആണ് സംസ്‌കാര ചടങ്ങുങ്ങള്‍ക്ക് ചെലവ് വഹിച്ചത്.

തലശേരി നഗരസഭാ അധ്യക്ഷ കെ.എം ജമുനാറാണി, വൈസ് ചെയര്‍മാന്‍ വാഴയില്‍ ശശി, ജ്ഞാനാദയ പ്രസിഡന്റ് അഡ്വ. കെ. സത്യന്‍, ഡയറക്ടര്‍ സി. ഗോപാലന്‍, ടി.പി ഷിജു, കൗണ്‍സിലര്‍ ഫൈസല്‍ പുനത്തില്‍, ഐ.ആര്‍.പി.സി തലശേരി സോണല്‍ ചെയര്‍മാന്‍ സി. വത്സന്‍ എന്നിവര്‍ അന്ത്യമോപചരം അര്‍പ്പിക്കാനെത്തിയിരുന്നു. ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു ഏഴുവയസുകാരിയ കോന കൂട്ടുകാരാടൊപ്പം ചിറയില്‍ ഇറങ്ങിയത്. കോനയെ കരയ്ക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. കോനെയുടെ കൂടെ കുളത്തിലിറങ്ങിയ ശിവാനി കണ്ണൂര്‍ പരിയാരംമെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലാണ്.
രണ്ടുവര്‍ഷത്തോളംവരിഞ്ഞുമുറുക്കിയ കൊവിഡ്അയഞ്ഞപ്പോള്‍ തലശേരിക്കാര്‍ ഏറെ ആശ്വാസവുമായി ജഗന്നാഥക്ഷേത്ര ഉത്‌സവം ഇക്കുറി പതിവില്‍ കവിഞ്ഞ ഉത്സാഹത്തോടെയാണ് ഇക്കുറി ആഘോഷിക്കാനെത്തിയത്.വരും ദിവസങ്ങളില്‍ റെക്കാര്‍ഡ് ജനക്കൂട്ടത്തെയാണ്‌ക്ഷേത്രംഭാരവാഹികളും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കാര്യങ്ങള്‍ പൊടുന്നേനയാണ്മാറിമറിഞ്ഞത്. കൊടിയേറ്റംകഴിഞ്ഞ് ഉത്സവത്തിന് നല്ലജനതിരക്കേറിയ ദിവസമായിരുന്നു കഴിഞ്ഞ ചൊവ്വാഴ്ച്ച വൈകുന്നേരം.
Recommended Video
ഇതിനിടെയാണ്‌ക്ഷേത്രചിറയുടെസമീപത്തു നിന്നും കൂട്ടനിലവിളിയുയര്‍ന്നത്. ഉത്സവത്തിന് ബലൂണ്‍ വില്‍ക്കാനെത്തിയ രാജസ്ഥാന്‍ കുടുംബത്തിലെ ഏഴുവയസുകാരിയായ കോന കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയപ്പോള്‍ വെള്ളത്തില്‍ താഴുകയായിരുന്നു. ഇതുകണ്ട ഉത്സവത്തിനെത്തിയ നാട്ടുകാരില്‍ ചിലര്‍ മുങ്ങിതാഴ്ന്ന കുട്ടികളെ ഉടന്‍ പുറത്തെടുത്ത് തലശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും കോനയുടെ ജീവന്‍രക്ഷിക്കാനായില്ല.












Click it and Unblock the Notifications