സുഹൃത്തിന്റെ തനി സ്വഭാവമറിയാം... വളരെ സിംപിള്‍, ഒന്നു മാത്രം അറിഞ്ഞാല്‍ മതി

  • Written By:
Subscribe to Oneindia Malayalam

സൗഹൃദങ്ങള്‍ ഇഷ്ടപ്പെടാത്തവര്‍ ആരുമുണ്ടാവില്ല. ചില സൗഹൃദങ്ങള്‍ നമ്മള്‍ ജീവിതകാലം മുഴുവന്‍ കാത്തുസൂക്ഷിക്കുമ്പോള്‍ മറ്റു ചിലതിന് ദിവസങ്ങളുടേയോ മാസങ്ങളുടേയോ ആയുസ്സ് മാത്രമേ ഉണ്ടാവുകയുള്ളൂ. ചില സൗഹൃദങ്ങള്‍ നിസാര കാര്യങ്ങളുടെ പേരില്‍ തല്ലിപ്പിരിയുമ്പോള്‍ മറ്റു ചിലത് എത്ര തന്നെ പ്രതിബന്ധങ്ങളുണ്ടാലും മുന്നോട്ട് പോവുക തന്നെ ചെയ്യും.

സമാന ചിന്താഗതിയുള്ളവര്‍ തമ്മിലുള്ള സൗഹൃദങ്ങള്‍ പലപ്പോഴും ആജീവനാന്ത കാലം നിലനില്‍ക്കുക തന്നെ ചെയ്യും. സുഹൃത്തിനെ തിരഞ്ഞെടുക്കുന്നതില്‍ പലരും പല തരത്തിലുള്ള മാനദണ്ഡങ്ങളാണ് പുലര്‍ത്താറുള്ളത്. എന്നാല്‍ ഉത്തമ സുഹൃത്തിനെ തിരഞ്ഞെടുക്കാന്‍ ജ്യോതിഷം നമ്മളം സഹായിക്കും. കാരണം, ഒരാളുടെ ജനന തിയ്യതിയറിഞ്ഞാല്‍ അയാള്‍ തനിക്കു പറ്റിയ സുഹൃത്താണോയെന്ന് മനസ്സിലാക്കാന്‍ സാധിക്കുമെന്ന് ജ്യോതിഷം പറയുന്നു.

മേടം രാശി (മാര്‍ച്ച് 21-ഏപ്രില്‍ 19)

മേടം രാശി (മാര്‍ച്ച് 21-ഏപ്രില്‍ 19)

ഇത്തരക്കാരെ ഒന്നു സൂക്ഷിക്കുന്നത് നല്ലതാണ്. തങ്ങളുടെ സുഹൃത്തുക്കളുടെ മോശം ചിത്രങ്ങള്‍ ഫേസ്ബുക്കിലും മറ്റു സമൂഹമാധ്യങ്ങളിലും പോസ്റ്റ് ചെയ്യുന്നതില്‍ ഇവര്‍ ആനന്ദം കണ്ടെത്തുന്നു. എന്നാല്‍ ഇതേ കാര്യം മറ്റാരെങ്കിലും ഇവരോട് ചെയ്താല്‍ അതവരെ കുപിതരാക്കുകയും ചെയ്യും.

ഇടവരാശി (ഏപ്രില്‍ 20-മെയ് 20)

ഇടവരാശി (ഏപ്രില്‍ 20-മെയ് 20)

ഇടവ രാശിയില്‍ ജനിച്ചവരാണ് സുഹൃത്തുക്കളെങ്കില്‍ നല്ല ചിരിക്കു വകയുണ്ടാവും. തമാശ ഇഷ്ടമുള്ളവരും ഇടയ്ക്കിടെ തമാശ പറയുന്നവരുമായിരിക്കും ഇക്കൂട്ടര്‍. നിങ്ങള്‍ ഇരിക്കുന്നതിനിടെ കസേര പെട്ടെന്ന് എടുത്തു മാറ്റിയിട്ടു പോലും ഇത്തരക്കാര്‍ നിര്‍ത്താതെ ചിരിക്കും. തങ്ങളുടെ മുഖം കണ്ണാടിയില്‍ നോക്കി തനിക്ക് എന്തൊക്കെ കുറവുണ്ടെന്ന് കണ്ടുപിടിക്കാന്‍ ഇവര്‍ ഏറെ സമയം ചെലവിടുന്നവരാണ്.

മിഥുനം രാശി (മെയ് 21- ജൂണ്‍ 20)

മിഥുനം രാശി (മെയ് 21- ജൂണ്‍ 20)

മിഥുനം രാശിക്കാര്‍ ഒരു പ്രത്യേക സ്വഭാവക്കാരാണ്. ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞോ, ചെയ്‌തോ മറ്റുള്ളവരെ ഞെട്ടിക്കുകയെന്നത് ഇവരുടെ ഹോബിയാണ്. എന്നാല്‍ ഇവര്‍ കുഴപ്പക്കാരാണെന്ന് കരുതരുത്. ഇവര്‍ ചില സമയങ്ങളില്‍ നമ്മളെ സ്‌നേഹിച്ചു കൊല്ലുകയും ചെയ്യും. രണ്ടു വ്യത്യസ്ത വ്യക്തിത്വങ്ങള്‍ ഉള്ളവരാണ് മിഥുനം രാശിക്കാരെന്ന് ചുരുക്കം.

കര്‍ക്കടക രാശി (ജൂണ്‍ 21- ജൂലൈ 22)

കര്‍ക്കടക രാശി (ജൂണ്‍ 21- ജൂലൈ 22)

കര്‍ക്കട രാശിയില്‍പ്പെട്ടവര്‍ വളരെ പെട്ടെന്നു വികാരത്തിന് വശംവദരാവുന്നവരായിരിക്കും. തനിക്ക് ഇഷ്ടമില്ലാത്ത എന്തെങ്കിലും കാര്യങ്ങള്‍ പറയുകയാണെങ്കില്‍ അവരുമായുള്ള ബന്ധം എന്നെന്നേക്കുമായി അവസാനിപ്പിക്കാനും ഇവര്‍ക്കു മടിയുണ്ടാവില്ല. കര്‍ക്കടം രാശിയില്‍ പെട്ടവരാണ് സുഹൃത്തുക്കളെങ്കില്‍ ഒന്നു സൂക്ഷിച്ച് പെരുമാറുന്നതാണ് ഉത്തമമെന്ന് ചുരുക്കം.

ചിങ്ങരാശി (ജൂലൈ 23-ഓഗസ്റ്റ് 22)

ചിങ്ങരാശി (ജൂലൈ 23-ഓഗസ്റ്റ് 22)

എല്ലായ്‌പ്പോഴും ശ്രദ്ധിക്കപ്പെടമെന്ന ആഗ്രഹമുള്ളവരായിരിക്കും ചിങ്ങ രാശിക്കാര്‍. വളരെ സ്വാര്‍ഥര്‍ കൂടിയായിക്കും ഇവര്‍. താനാണ് നിന്റെ ഏറ്റവും നല്ല സുഹൃത്തെന്ന് കരുതുന്നവരാണ് ഇക്കൂട്ടര്‍. എന്നാല്‍ സത്യത്തില്‍ സ്വന്തം സുഹൃത്തിന്റെ ജന്‍മദിനം പോലും ഇവര്‍ക്ക് അറിയില്ലെന്നതാണ് രസകരം. അതുകൊണ്ട് ഈ രാശിയില്‍പ്പെട്ടവരെ പൂര്‍ണമായി വിശ്വസിക്കുന്നത് അത്ര നല്ലതല്ല.

 കന്നി രാശി (ഓഗസ്റ്റ് 23-സപ്തംബര്‍ 22)

കന്നി രാശി (ഓഗസ്റ്റ് 23-സപ്തംബര്‍ 22)

കന്നി രാശിയില്‍ പെട്ടവര്‍ ഒരു പ്രത്യേക സ്വഭാവക്കാരായിരിക്കും. നിങ്ങളുടെ അവരുടെ വീട്ടില്‍ പോയി ഒന്നു വൈഫൈ പാസ് വേര്‍ഡ് തരുമോയെന്ന് ചോദിച്ചാല്‍പ്പോലും അവര്‍ അതു പറഞ്ഞു തരില്ല. വളരെ നേരം പലും പ്ലാന്‍ ചെയ്യുന്നതു പോലെ ചിന്തിച്ചിരിക്കുന്നവരായിരിക്കും ഇക്കൂട്ടര്‍. എന്നാല്‍ ഇവര്‍ എന്താണ് ചിന്തിച്ചു കൂട്ടുന്നതെന്ന് ചോദിച്ചാല്‍ അവര്‍ക്കു തന്നെ ഉത്തരമുണ്ടാവില്ല.

തുലാം രാശി (സപ്തംബര്‍ 23-ഒക്ടോബര്‍ 22)

തുലാം രാശി (സപ്തംബര്‍ 23-ഒക്ടോബര്‍ 22)

വളരെ അലസരായിരിക്കും തുലാം രാശിക്കാര്‍. ഒരു ദിവസം മുഴുവനും വസ്ത്രം പോലും മാറാതെ സിനിമ കണ്ടു കൊണ്ടിരിക്കാന്‍ ഇവര്‍ക്ക് ഒട്ടും മടിയുണ്ടാവില്ല. സുഹൃത്തുക്കളുമായി നല്ല ബന്ധം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവരായിരിക്കും ഇവര്‍. മറ്റുള്ളവരുടെ വികാരങ്ങളെ മുറിപ്പെടുത്തുന്ന തരത്തിലുള്ള പെരുമാറ്റം ഇവരില്‍ നിന്നുണ്ടാവില്ല. സുഹുത്തുമായി ഒരു തരത്തിലുള്ള തര്‍ക്കത്തിലേര്‍പ്പെടാനും തുലാം രാശിക്കാര്‍ ഇഷ്ടപ്പെടില്ല.

വൃശ്ചിക രാശി (ഒക്ടോബര്‍ 23- നവംബര്‍ 21)

വൃശ്ചിക രാശി (ഒക്ടോബര്‍ 23- നവംബര്‍ 21)

വൃശ്ചിക രാശിക്കാരണ് ഏറ്റവും മോശക്കാര്‍. ഇവരുമായുണ്ടാക്കുന്ന ബന്ധം അധികകാലം നീളില്ല. കാരണം ഏതു ബന്ധവും തകര്‍ക്കുന്നതാണ് ഇവരുടെ രീതി. നിങ്ങള്‍ എത്ര അപേക്ഷിച്ചാലും അവരുടെ സ്വഭാവത്തില്‍ മാറ്റമുണ്ടാവില്ല.

ധനുവ രാശി (നവംബര്‍ 22- ഡിസംബര്‍ 21)

ധനുവ രാശി (നവംബര്‍ 22- ഡിസംബര്‍ 21)

തമാശക്കാരാണ് ധനുവ രാശിക്കാര്‍. നിങ്ങള്‍ സ്വമ്മിങ് പൂളിന് അടുത്ത് നിന്നു സംസാരിക്കുകയാണെങ്കില്‍ പിറകില്‍ കൂടിയെത്തി നിങ്ങളെ സ്വിമ്മിങ് പൂളിലേക്ക് തള്ളിയിട്ട് ഇവര്‍ ആനന്ദം കണ്ടെത്തും. ഈ രാശിക്കാര്‍ക്കു പണം കൊടുത്താല്‍ പ്രത്യേകം ശ്രദ്ധിക്കണം. കടം കൊടുക്കുന്ന പണം തിരിച്ചുനല്‍കുന്ന ശീലം ഇവര്‍ക്കില്ല. നിങ്ങളെ എയര്‍പോര്‍ട്ടില്‍ വിടാമെന്ന് പറഞ്ഞ് വാഹനത്തില്‍ കൊണ്ടു പോയാല്‍ പാര്‍ക്കിങ് ഫീസ് പോലും ഇവര്‍ സ്വന്തം കൈയില്‍ നിന്നെടുത്തു ചെലവഴിക്കില്ല.

 മകരം രാശി (ഡിസംബര്‍ 22- ജനുവരി 19)

മകരം രാശി (ഡിസംബര്‍ 22- ജനുവരി 19)

താന്‍ തിരഞ്ഞെടുത്ത സുഹൃത്തുക്കളുടെ കാര്യത്തില്‍ ഒരിക്കലും നിരാശപ്പെടാത്തവരാണ് മകരം രാശിക്കാര്‍. താനാണ് കൂടുതല്‍ കേമനെന്നു കാണിക്കാനുള്ള ശ്രമം ഇവരുടെ ഭാഗത്ത് നിന്ന് എപ്പോഴുമുണ്ടാവും. എന്തെങ്കിലും കാര്യത്തില്‍ മോശം പെരുമാറ്റം നിങ്ങളില്‍ നിന്നുണ്ടായാല്‍ ഇവര്‍ ഒരിക്കലും ക്ഷമിക്കില്ല.

കുംഭം രാശി (ജനുവരി 20-ഫെബ്രുവരി 18)

കുംഭം രാശി (ജനുവരി 20-ഫെബ്രുവരി 18)

മല്‍സരബുദ്ധിയുള്ളവരായിരിക്കും ഇവര്‍. കുഭം രാശിയിലുള്ളവരുമായി നിങ്ങള്‍ വീഡിയോ ഗെയിം കളിച്ചാല്‍ ജയം ദുഷ്‌കരമാവും. ജയം മാത്രം ഇഷ്ടപ്പെടുന്നവരാണ് ഇവര്‍. വല്ലപ്പോഴുമൊക്കെ മറ്റുള്ളവര്‍ വിജയിക്കുന്നതില്‍ ഇക്കൂട്ടര്‍ക്കു വലിയ കുഴപ്പവുമില്ല. മറ്റുള്ളവരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാണ് താനെന്നു തെളിയിക്കാന്‍ നിരന്തര ശ്രമങ്ങള്‍ എല്ലായ്‌പ്പോഴും ഇവരുടെ ഭാഗത്തു നിന്നുണ്ടാവും.

 മീനം രാശി (ഫെബ്രുവരി 19 - മാര്‍ച്ച് 20)

മീനം രാശി (ഫെബ്രുവരി 19 - മാര്‍ച്ച് 20)

മീനം രാശിക്കാര്‍ക്ക് മോഷണ സ്വഭാവം അല്‍പ്പം കൂടുതലായിരിക്കും. ഒരു തമാശ പോലും മോഷ്ടിച്ച് തന്റേതെന്ന പേരില്‍ പല സ്ഥലങ്ങളിലും പറഞ്ഞു നടക്കുന്നതില്‍ ഇവര്‍ ആനന്ദം കണ്ടെത്തുന്നു. മനപ്പൂര്‍വ്വം ഒരു സാധനം ഇവര്‍ മോഷ്ടിക്കാറില്ല. എന്നാല്‍ മോഷ്ടിക്കണമോ, വേണ്ടയോയെന്ന കാര്യത്തില്‍ ഇവര്‍ക്ക് എപ്പോഴും ആശയക്കുഴപ്പമുണ്ടാവും. ഇവര്‍ എപ്പോഴും ഭയമുള്ളവരും മറ്റുള്ളവരെ അമിതമായി വിശ്വസിക്കുന്നവരുമായിരിക്കും. അതുകൊണ്ടു തന്നെ എല്ലായ്‌പ്പോഴും ഒരു ഇരയുടെ റോളായിരിക്കും ഇവര്‍ക്ക്. ഇക്കാര്യം ഇവര്‍ക്കും മറ്റുള്ളവര്‍ക്കും അറിയുകയും ചെയ്യാം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
What Makes Someone A REALLY Crappy Friend, Based On Their Zodiac Sign.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്