കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രോഗങ്ങള്‍ അലട്ടുന്നുണ്ടോ? എങ്കില്‍ പ്രശ്നം നിങ്ങളുടെ വീട്ടില്‍ തന്നെയാകാം

  • By Desk
Google Oneindia Malayalam News

ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സ് ഉണ്ടാകൂ എന്നാണല്ലോ..ശരീരത്തിന്റെ ആരോഗ്യവും മനസിസ്ന്റെ ആരോഗ്യവും അതുകൊണ്ട് തന്നെ പ്രധാനമാണ്. എന്നാല്‍ ചില ആളുകളെ കണ്ടിട്ടില്ലേ എത്രയൊക്കെ സന്തോഷത്തോടെ കഴിഞ്ഞാലും അടിക്കടി രോഗങ്ങള്‍ വന്നു അലട്ടി കൊണ്ടിരിക്കും.

തത്ഫലമായി സാമ്പത്തികമായും ക്ലേശങ്ങള്‍ ഉണ്ടാകുന്നു, പോരാത്തതിന് മാനസികസംഘര്‍ഷവും. എന്താണ് ഇതിന്റെ കാരണമെന്ന് ആലോചിട്ടുണ്ടോ? എങ്കില്‍ കേട്ടോളൂ പ്രശ്നം നിങ്ങളുടെ വീട്ടിനുള്ളില്‍ തന്നെ. വീടിന്റെ വാസ്തുവും നമ്മുടെ ആരോഗ്യവും തമ്മില്‍ അഭേദ്യബന്ധമുണ്ട്.

ആരോഗ്യവും വാസ്തുവും

ആരോഗ്യവും വാസ്തുവും

നല്ല ആരോഗ്യം എന്നാല്‍ നല്ല രീതിയില്‍ എനര്‍ജി ഫ്ലോ ഉണ്ടാകുന്നു എന്നാണു അര്‍ഥം. അതിനു കോട്ടം സംഭവിക്കുമ്പോള്‍ ആണ് ഓരോരോ രോഗങ്ങള്‍ വന്നു അലട്ടുന്നത്. നമ്മുടെ ജീവിതത്തിലെ ഏറ്റവും കൂടുതല്‍ സമയം നമ്മള്‍ ചിലവഴിക്കുന്ന സ്ഥലമാണ് നമ്മുടെ ഭവനം. അവിടുത്തെ എനെര്‍ജിയുടെ ഒഴുക്കിന് തടസ്സം സംഭവിക്കുമ്പോള്‍ തന്നെയാണ് ആരോഗ്യകാര്യങ്ങളിലും പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. അതിനു കാരണമാകുന്ന ചില സംഗതികള്‍ എന്തൊക്കെ എന്ന് ഒന്ന് നോക്കാം .

ഉറങ്ങുന്ന ദിശ

ഉറങ്ങുന്ന ദിശ

ദിവസം മുഴുവനുമുള്ള അലച്ചിലിന് ഒടുവില്‍ സ്വസ്ഥമായൊന്നു ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഉറക്കം ശരിയായില്ലെങ്കിലോ ? എങ്കില്‍ അതിനു കാരണം നിങ്ങള്‍ കിടക്കുന്ന ദിശയാണ്. കിഴക്കോ, തെക്കോ തലവെച്ച് വേണം ഇപ്പോഴും കിടക്കാന്‍. വടക്ക്, പടിഞ്ഞാറു ദിശകളില്‍ ഒരിക്കലും തല വെച്ചു കിടക്കരുത്. ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തിനു അനുസരിച്ചു തെക്ക് വശം ചേര്‍ന്നു ഉറങ്ങുന്നതാണ് ഏറ്റവും ഉചിതം. ശരീരത്തിലെ രക്തയോട്ടം കൂട്ടാനും നല്ലയുറക്കം ലഭിക്കാനും ഇതാണ് മികച്ചത്.

കണ്ണാടിയുടെ ദിശ

കണ്ണാടിയുടെ ദിശ

ഒരിക്കലും നമ്മള്‍ ഉറങ്ങി ഉണരുമ്പോള്‍ കണ്ണാടി അഭിമുഖമായി വരാതെ സൂക്ഷിക്കണം. നമ്മുടെ പ്രതിബിംബം കണ്ടു കൊണ്ടാകരുത് ഉണരുന്നത്. ടിവി പോലും നിങ്ങളുടെ അഭിമുഖം വരുന്ന രീതിയില്‍ വരാതെ സൂക്ഷിക്കുക. അത് പോലെ ദഹനം ശരിയാകാന്‍ ഇടതു വശം ചരിഞ്ഞു ഉറങ്ങുന്നതും നല്ലതാണ് എന്ന് വാസ്തു പറയുന്നു. വാതകഫരോഗപീഡകള്‍ ഉള്ളവര്‍ക്ക് ഇതാണ് ഏറ്റവും നല്ല രീതി. അതേസമയം ഉറങ്ങുമ്പോള്‍ ബീമിന് താഴെയും ഉറങ്ങരുത്. ഇത് ശരീരത്തില്‍ സ്‌ട്രെസ് വര്‍ധിപ്പിക്കും.

സ്റെയര്‍കേസ്

സ്റെയര്‍കേസ്

ഒരു വീടിന്റെ നടുവില്‍ ഒരിക്കലും സ്റെയര്‍കേസ് നിര്‍മ്മിക്കരുതെന്ന് വസ്തു പറയുന്നു. ഇത് കുടുംബത്തിലെ അംഗങ്ങള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കും . ഒരു വീടിന്റെ നടുഭാഗമാണ് ബ്രഹ്മസ്ഥാനം. ഇത് എപ്പോഴും ഒഴിച്ചിടുക തന്നെ വേണമെന്ന് വാസ്തു പറയുന്നു.

അടുക്കളയുടെ സ്ഥാനം

അടുക്കളയുടെ സ്ഥാനം

ഒരു വീട്ടില്‍ അടുക്കളയുടെ സ്ഥാനം എത്രത്തോളം പ്രധാനമാണ് എന്നത് വസ്തുവില്‍ പറയുന്നുണ്ട്. അഗ്നിമൂലയായ തെക്ക്കിഴക്ക് ഭാഗത്ത് വേണം എപ്പോഴും അടുക്കള വരാന്‍. അതുപോലെ അഗ്നിമൂലയില്‍ എപ്പോഴും ഒരഗ്നി തെളിയിച്ചു വെയ്ക്കുന്നതും നല്ലതാണ്. അത് ഒരു മെഴുകുതിരിയായാല്‍ പോലും നല്ലത്.

ബാത്ത്റൂം എവിടെ?

ബാത്ത്റൂം എവിടെ?

ഇത് എല്ലാവരുടെയും സംശയമാണ്. നെഗറ്റീവ് എനര്‍ജിയുടെ കേന്ദ്രമാണ് ബാത്ത്റൂമുകള്‍. അതുകൊണ്ട് തന്നെ ഒരിക്കലും അടുക്കളയ്ക്ക് എതിരായി ബാത്ത്റൂം വരരുത്. ഇത് ഉറപ്പായും നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് വാസ്തു പറയുന്നു. അതിനൊപ്പം പ്രധാനമാണ് ബാത്ത്റൂമിന്റെ വാതിലുകള്‍ എപ്പോഴും അടച്ചിടുക എന്നതും. അതുപോലെ ടോയിലറ്റ് സീറ്റ് ഉപയോഗശേഷം അടച്ചിടുക.

ഒരു വീട്ടില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാതെയിരിക്കാന്‍ വീട് എപ്പോഴും വൃത്തിയായിരിക്കണം എന്നത് പ്രധാനമാണ്. കാലാവധി കഴിഞ്ഞ വസ്തുക്കള്‍ എപ്പോഴും വീട്ടില്‍ നിന്നും ഒഴിവാക്കുക. കേടുവന്ന സാധനങ്ങള്‍ ഒരിക്കലും വീട്ടില്‍ സൂക്ഷിക്കരുത്‌. പ്രത്യേകിച്ചു ക്ലോക്ക്, കണ്ണാടി എന്നിവ കേടായാല്‍ ഉടനടി മാറ്റുക തന്നെ വേണം.

English summary
Vaastu tips to bring good luck to your home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X