'മഞ്ജു വാര്യർ ഇറങ്ങിപ്പോയി, അപ്പോൾ മഞ്ജുവിനെതിരെയും തിരിഞ്ഞു'; ശാന്തിവിള ദിനേശ് പറയുന്നു
നടിയും സംവിധായകയുമായ ഗീതു മോഹൻദാസിനെതിരെ സംവിധായകൻ ശാന്തിവിള ദിനേശ്. മറ്റുള്ളവരുടെ കാര്യത്തിൽ മാത്രമേ താരത്തിന് ആദർശം ഉളളൂവെന്നും സ്വന്തം കാര്യം വരുമ്പോൾ അതെല്ലാം ബോധപൂർവ്വം നടി മറക്കുകയാണെന്നും ശാന്തിവിള കുറ്റപ്പെടുത്തി. ടോക്സിക് ടീസറിൽ ഗീതുവിനെതിരെ ശാന്തിവിള രൂക്ഷമായി പ്രതികരിച്ചു. വായിക്കാം
'പണത്തിനു മീതെ പരുന്തും പറക്കില്ല എന്നാണ് പറയാറ് .ആദർശവും പണവും തൂക്കി നോക്കിയാൽ പണത്തിന്റെ തട്ട് തന്നെ എപ്പോഴും താഴ്ന്നിരിക്കും. ദിലീപിനെതിരെ ദിലീപുമായി മാനസിക അടുപ്പമില്ലാത്ത കുറച്ചു കൊച്ചമ്മമാർ രൂപീകരിച്ച ഒരു സംഘടനയാണല്ലോ ഈ തലയിൽ കണ്ണട വെച്ച സംഘടന. ഒരു കുന്തവുമില്ല, രജിസ്ട്രേഷനും ഇല്ല സെക്രട്ടറി ഇല്ല, പ്രസിഡന്റും ഇല്ല, ട്രഷററും ഇല്ല, കമ്മിറ്റിയും ഇല്ല ഒന്നുമില്ല, ആകെ ഉള്ളത് ഒരു എംപ്ലം മാത്രമാണ്, തലയിൽ കണ്ണട .

മുഖ്യമന്ത്രി സ്വന്തം പിള്ളയായി ഈ സംഘടനയെ കൊണ്ടുകടന്നു. അവരുടെ എന്താ ആവശ്യവും നടപ്പിലാക്കാൻ കാത്തിരുന്നു അദ്ദേഹം. ഹേമ കമ്മിറ്റി, ഇന്റേണൽ കമ്മിറ്റി ,ദിലീപിനെ അറസ്റ്റ് ചെയ്യൽ തുടങ്ങി ഇവറ്റകൾ എന്തൊക്കെ പറഞ്ഞോ അതൊക്കെ ചെയ്തു കൊടുത്തു. ഈ കൂട്ടങ്ങൾക്ക് ഒരു നിലപാട് ഇല്ലേയില്ല. വ്യക്തിപരമായ പകപോക്കലാണ് ഈ തലയിൽ കണ്ണട വെച്ച സംഘടനയുടെ പ്രധാന ജോലി. സമയാസമയങ്ങളിൽ ഈ കൂട്ടര് ആദർശം എടുത്ത് ഭരണത്ത് വെക്കും. 48-58 പേരിൽ തുടങ്ങിയതാണ് ഈ സംഘടന. ഇപ്പോൾ കയ്യിൽ ഇരിപ്പുകൊണ്ട് അഞ്ചോ ആറോ പേരെ അതിലുള്ളൂ.
ഇവർ തരാതരം പോലെ പറയും, തരാതരം പോലെ പെരുമാറും. കസബ എന്ന പോലീസ് കഥ പറഞ്ഞ നിതിൻ രഞ്ചി പണിക്കരുടെ സിനിമയിൽ ഒരു സിവിൽ പോലീസ് ഓഫീസറുടെ വേഷമാണല്ലോ മമ്മൂട്ടി ചെയ്തത്, സിഐ രാജൻ സക്കറിയ. കീഴ് ഉദ്യോഗസ്ഥ എന്തോ അനാവശ്യം പറഞ്ഞപ്പോൾ അവരുടെ ബെൽറ്റിൽ കുത്തിപ്പിടിക്കുന്ന ഒരു സീൻ ഉണ്ടായിരുന്നു, അത് സെൻസർ ബോർഡ് അംഗീകരിച്ചതുമാണ്. ന്യായമാണെന്ന് തോന്നികൊണ്ടായിരിക്കുമല്ലോ ബോർഡ് അംഗീകരിച്ചത്. ഇതിൽ പിടിച്ച് സ്ത്രീത്വത്തെ അപമാനിച്ചു എന്ന തരത്തിൽ മമ്മൂട്ടിക്കെതിരെ എന്തൊക്കെയാണ് ഈ തലയിൽ കണ്ണട വച്ച ആൾക്കാർ കൂവിയത് . സെൻസർ ബോർഡ് കണ്ട് സർട്ടിഫൈ ചെയ്ത ഒരു സിനിമയെ പോലും ഇവർ ഇങ്ങനെയൊക്കെയാണ് പറയുന്നത്. അതിൽ തിരക്കഥാകൃത്ത് എഴുതിവെച്ച സംവിധായകൻ എടുത്ത സീനിനെ പറ്റി പറയുന്നത് അതിൽ അഭിനയിച്ച അഭിനേതാവിനെ തള്ളക്ക് വിളിച്ചുകൊണ്ടാണ്.
ദോഷം പറയരുതല്ലോ ഈ വ്യക്തിഹത്യയ്ക്ക് എന്റെ പിന്തുണയില്ല എന്ന് പരസ്യമായി പറഞ്ഞ് മഞ്ജു വാര്യർ ഇറങ്ങിപ്പോയി .അപ്പോൾ മഞ്ജുവിനെതിരെയും തിരിഞ്ഞു, മഞ്ജുവിനെയും വിളിച്ചു. അത്തരം ടീമിലെ ഒരാളാണ് ഇപ്പോൾ ഒരു പെണ്ണിനെ എത്രമാത്രം എക്സ്പോസ് ചെയ്യാമോ അതുക്കും മേലെ ചിത്രീകരിച്ച് റീലും പരസ്യവും ട്രെയിലറും ഒക്കെ ഇട്ട് രസിക്കുന്നത്. ഐഎംഡിബിയുടെ ജനപ്രിയ സർവേയിൽ ഇന്ത്യൻ സിനിമാതാരങ്ങളുടെ പട്ടികയിൽ കഴിഞ്ഞ ആഴ്ച ഒന്നാം സ്ഥാനക്കാരിയാണ് ഈ കൂതറ സിനിമ.
അല്ലെങ്കിൽ സ്ത്രീകളെ പരസ്യമായി എക്സ്പോസ് ചെയ്യുന്ന സിനിമയുടെ സംവിധായിക മലയാളിയായ ഗീതു മോഹൻദാസ്.
അശ്ലീലത കലർന്ന, ആക്ഷൻ യഥേഷ്ടമുള്ള ടീസർ മുൻനിരയിൽ എത്തിച്ച 12 പേരിൽ ഒന്നാം സ്ഥാനക്കാരി ഗീതുവാണ്. പ്രഭാസിനെ പോലെ യാഷിനെ പോലെ നയൻതാരയെ പോലെുള്ളവരെ പിന്നിലാക്കിയിട്ടാണ് ഗീതു ഒന്നാമത് എത്തിയത് എന്ന് പറയുമ്പോൾ ഈ സിനിമയുടെ ഒരു സ്റ്റാൻഡേർഡ് നിങ്ങൾ ആലോചിച്ചു നോക്കൂ. പ്രഭാസ് നാലാം സ്ഥാനത്തും നയന്താര 22ാം സ്ഥാനത്തുമാണ് ഉള്ളത്.
ലോകത്തുള്ള 200 മില്യൺ ആളുകൾ ചേർന്നാണ് ഈ റാങ്കിംഗ് നടത്തുന്നത് എന്നുകൂടി നമ്മൾ ഓർക്കണം. തലയിൽ കണ്ണട വെച്ചുകൊണ്ടിരുന്നിട്ട് എന്ത് കാര്യം റാങ്ക് ഇരിക്കട്ടെ എന്ന് വിചാരിച്ചു കാണും ഗീതു. നമ്മുടെ ആദർശം ഒക്കെ നമ്മൾ വല്ലവന്റെയും കാര്യങ്ങളിൽ പറയുമ്പോൾ മതി ഞാൻ തുണിയും മണിയും ഇല്ലാതെ വയലൻസ് ഒക്കെ കുത്തി കേറ്റി സിനിമ എടുക്കും വേണമെങ്കിൽ എന്നെ സംഘടയിൽ നിർത്തിയാൽ മതി എന്നായിരിക്കും. ഇനിപ്പോ അവരുടേതാണോ അടുത്ത രാജി എന്ന് പറയാൻ സാധിക്കില്ല.
-
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'സ്വയം ചിരിച്ച് മറ്റുള്ളവരെ പുഞ്ചിരിപ്പിക്കാൻ നിങ്ങൾക്കേ കഴിയൂ'; മഞ്ജുവിന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ -
''മീശമാധവന് വിജയാഘോഷ രാത്രി കൈക്കുഞ്ഞുമായി ദിലീപിനെ കാത്ത് മഞ്ജു, ദിലീപ് കാവ്യയുമായി സംസാരം'' -
Happy Vishu Malayalam Wishes: പ്രതീക്ഷയുമായി മറ്റൊരു വിഷു; പ്രിയപ്പെട്ടവർക്കായി ആശംസകൾ നേരാം -
പണമിടപാടുകളില്‍ ചില അബന്ധങ്ങള്‍ പറ്റാം, ബിസിനസ്സിൽ തളർച്ച, വെണ്‍പവിഴം ധരിക്കുക, സാമ്പത്തിക വാരഫലം -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ












Click it and Unblock the Notifications