"ഫൈറ്റിനോട് ക്രേസ് ഉള്ള നടനാണ് ലാലേട്ടൻ, തമാശ പറഞ്ഞാൽ അത് തമാശയാണെന്ന് തോന്നാത്ത ആളാണ് മമ്മൂക്ക"
മോഹൻലാൽ, മമ്മൂട്ടി എന്നിവർക്ക് ഒപ്പം നിരവധി സിനിമകളിൽ പ്രവർത്തിച്ച ക്യാമറാമാനും സംവിധായകനും ഒക്കെയാണ് അനിൽ ഗോപിനാഥ്. ഗർഭശ്രീമാൻ അടക്കമുള്ള സിനിമകൾ അദ്ദേഹം സംവിധാനം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. ഇപ്പോഴിതാ സിനിമയിലെ ചില അനുഭവങ്ങളും സൂപ്പർ താരങ്ങൾക്ക് ഒപ്പമുള്ള രസകരമായ നിമിഷങ്ങളും പങ്കുവയ്ക്കുകയാണ് അദ്ദേഹം. മാസ്‌റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
അനിൽ ഗോപിനാഥിന്റെ വാക്കുകൾ
മാന്ത്രികം ഷൂട്ട് ചെയ്യുന്ന സമയത്ത് രണ്ടോ മൂന്നോ ക്യാമറയൊക്കെ വച്ചിരുന്നു. എടുക്കുന്ന സമയത്ത് അടിച്ചിട്ട് വീഴുമ്പോൾ ലാലേട്ടൻ എവിടെയാണ് എത്തുക എന്ന് നമുക്ക് പറയാൻ ആവില്ല. പക്ഷേ വീണ് കഴിഞ്ഞാൽ പുള്ളി സാറിനോട് അല്ല ചോദിക്കുക, അസിസ്‌റ്റന്റ് ആയി നിൽക്കുന്ന ആളോട് വന്ന് ചോദിക്കും മോനേ കിട്ടിയല്ലോ എന്നൊക്കെ. വേണമെങ്കിൽ ഒന്നുടെ എടുക്കണോ എന്നൊക്കെ വന്നു ചോദിക്കും. അതൊരു വലിയ ക്വാളിറ്റിയാണ്.

ചില താരങ്ങൾ ആണെങ്കിൽ ഒന്നൂടി എടുക്കാമെന്ന് പറഞ്ഞാൽ, ഇങ്ങനെയുള്ള റിസ്‌കി ഷോട്ട് ഒന്നും നമുക്ക് അങ്ങനെ എടുക്കാൻ പറ്റില്ല എന്നാണ് പറയുക. അങ്ങനെ പറഞ്ഞവർ ഒരുപാടുണ്ട്. പക്ഷേ അദ്ദേഹം ഇങ്ങോട്ട് വന്ന് ചോദിക്കും, ഒന്നൂടി എടുക്കണോ മോനേ എന്ന്. ഫൈറ്റിനോട് ഇത്രയും ക്രേസ് ഉള്ളൊരു നടൻ വേറെയില്ലെന്ന് തന്നെ പറയാം.
പിന്നെ നമുക്ക് തന്നെ തോന്നും, നാല് പേരെ ഒക്കെ അടിച്ചുവീഴ്ത്തി ആയിരിക്കും വീഴുന്നത്. തലയൊക്കെ അടിച്ചിട്ടായിരിക്കും. അപ്പോൾ ഒന്നൂടി എടുക്കാൻ പറയാൻ നമുക്ക് തോന്നില്ല. പിന്നെ കിട്ടിയില്ലെങ്കിൽ കിട്ടിയില്ല എന്ന് അങ്ങ് വിചാരിക്കും. പക്ഷേ ലാലേട്ടൻ അങ്ങനെയല്ല, പുള്ളിക്ക് അറിയാം ഈ ഷോട്ടിന്റെ ക്യാമറ എവിടെ ഇരിക്കുന്നു, അത് അവിടെ വരെയേ ഉള്ളൂ തന്നെ കിട്ടില്ല എന്നൊക്കെ. ക്യാമറ വരെ വാച്ച് ചെയ്യുന്നൊരു ആളാണ് പുള്ളി.
അതൊക്കെ ഇത്രയും വർഷത്തെ എക്‌സ്‌പീരിയൻസ് ആണ്. അതുപോലെ പുള്ളി അഭിനയിക്കുമ്പോൾ ക്യാമറയിൽ നോക്കി തന്നെ വരും. സിനിമയിൽ പക്ഷേ അത് കാണില്ല. ക്യാമറ ഒക്കെ കറക്റ്റ് ആണോ എന്നൊക്കെ നോക്കുന്നൊരു വ്യക്തിയാണ്. എല്ലാ കാര്യങ്ങൾക്കും അദ്ദേഹം ശ്രദ്ധയോടെയാണ്. എല്ലാ നടന്മാർക്കും അങ്ങനെയൊന്നുമല്ല. താളബോധം എന്ന് പറയുന്നൊരു സംഭവമുണ്ട്.
മമ്മൂക്ക വളരെ ദേഷ്യക്കാരനാണ് അങ്ങനെയാണ് എന്നൊക്കെയാണ് നമ്മൾ എപ്പോഴും പറയാറുള്ളത്. മമ്മൂക്കയെ വച്ച് ഏഴെട്ട് പടങ്ങൾ ചെയ്‌തു. തമാശ അങ്ങനെ പറഞ്ഞാൽ തമാശ ആണെന്ന് തോന്നാത്ത ഒരാളാണ് മമ്മൂക്ക. ലാലേട്ടൻ പറഞ്ഞാൽ നമുക് അത് തമാശയായി തോന്നും. മമ്മൂക്ക ചിലപ്പോൾ തമാശ ആയിരിക്കും പറയുന്നത്, നമുക്ക് ചിലപ്പോൾ അത് സീരിയസ് ആയിട്ട് തോന്നും.
നമ്മൾ എപ്പോഴും എന്ത് കാര്യവും ചെന്ന് പറഞ്ഞാൽ അത് സീരിയസ് ആയി അപ്രോച്ച് ചെയ്യുന്ന ആളാണ് മമ്മൂക്ക. എനിക്ക് അതുകൊണ്ട് ഭയങ്കര ഇഷ്‌ടമാണ്, പിന്നെ ഗൗരവം ഇങ്ങനെ മെയിന്റൈൻ ചെയ്‌തു കൊണ്ടുപോവുന്നുവെന്ന് മാത്രം. വൺ സിനിമയുടെ ഷൂട്ട് നടക്കുന്ന സമയം, അത്രയ്ക്കും സെക്യൂരിറ്റിയും സെറ്റപ്പും ഗുണ്ടകളെ ഒക്കെ നിർത്തിയാണ് ഇപ്പോൾ ഷൂട്ട് നടക്കുന്നത്. അതുകൊണ്ട് എനിക്ക് അങ്ങോട്ട് കേറാൻ താത്പര്യം ഉണ്ടായിരുന്നില്ല.
പക്ഷേ എന്നെ വളരെ ദൂരെ നിന്ന് തന്നെ കണ്ടിട്ട് മമ്മൂക്ക സ്‌റ്റേജിലേക്ക് വിളിപ്പിച്ചു. ചെന്നപ്പോൾ എന്നെ അവർക്ക് ആർക്കും അറിയത്തില്ല. ബാദുഷയാണ് അങ്ങോട്ട് ചെല്ലാൻ പറഞ്ഞത്. അവിടെ എത്തി ബാദുഷയെ വിളിക്കാൻ നോക്കുമ്പോൾ ഒരു പയ്യൻ വന്ന് ഡയറക്‌ടറാണ് കയറ്റി വിട്ടോളാൻ പറഞ്ഞു സുരക്ഷാ ജീവനക്കാരോട്. എന്റെ മോന് മമ്മൂക്കയെ കാണണം എന്ന് പറഞ്ഞത് കൊണ്ടാണ് പോയത്.














Click it and Unblock the Notifications