'ലാലേട്ടൻ സെറ്റിൽ ഒരു കൺഫ്യൂഷനും ഉണ്ടാക്കില്ല, ഷൂട്ട് നടക്കുമ്പോൾ നമ്മളെ സാർ എന്നാണ് വിളിക്കുക'; തുളസീദാസ്
മലയാളത്തിൽ ഒട്ടേറെ ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകരിൽ മുൻനിരയിൽ നിൽക്കുന്ന ആളാണ് തുളസീദാസ്. കോമഡി, ആക്ഷൻ എന്നിങ്ങനെ ഒട്ടേറെ ജോണറുകളിൽ സിനിമ ചെയ്‌തിട്ടുള്ള തുളസീദാസ് സൂപ്പർതാരം മോഹൻലാലിനെ നായകനാക്കി സിനിമയൊരുക്കിയിരുന്നു. ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ച് മനസ് തുറക്കുകയാണ് സംവിധായകൻ, മാസ്‌റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
തുളസീദാസിന്റെ വാക്കുകൾ
മിസ്‌റ്റർ ബ്രഹ്മചാരി ഒക്കെ ഒരു സ്ട്രെയിനും എടുക്കാതെ ചെയ്‌ത സിനിമയാണ്. വളരെ ഫ്രീയായിട്ട് ചെയ്‌ത സിനിമ ആയിരുന്നു. ലാലേട്ടനെ സംബന്ധിച്ച്, സെറ്റിൽ ലാലേട്ടൻ ശരിക്കും ഭയങ്കര പ്ലേബോയിയാണ്. ഭയങ്കര ആക്റ്റീവ് ആണ്. കൊച്ചുകുട്ടികളെ പോലെ കളിക്കും. ലാലേട്ടന്റെ ഏറ്റവും വലിയൊരു ക്വാളിറ്റി എന്താണെന്ന് ഞാൻ മനസിലാക്കിയത് എന്ന് വച്ചാൽ, ലാലേട്ടനോട് നമ്മൾ ആദ്യം കഥയൊക്കെ പറയും. ഞാൻ ആദ്യം ലാലേട്ടനെ ഫിക്‌സ് ചെയ്യാൻ പോവുന്ന സമയത്ത് വേറെ കഥയുമായിട്ടാണ് പോയത്.

അത് പറഞ്ഞു കൊണ്ടിരിക്കുന്ന സമയത്ത് തന്നെ ലാലേട്ടൻ ഇങ്ങോട്ട് പറയുകയാണ് ചെയ്‌തത്. ഈ സ്‌റ്റൈലിൽ ഞാൻ ആക്ഷൻ പടങ്ങൾ ഒക്കെ ചെയ്‌തിരിക്കുകയല്ലേ എന്ന്. തുളസീദാസിന്റെ ഇപ്പൊ ചെയ്‌തു കൊണ്ടിരിക്കുന്ന കോമഡിയും കാര്യങ്ങളും ഒക്കെയുള്ള പടമാണ് ഞാൻ ഉദ്ദേശിച്ചതെന്ന്. അപ്പോൾ ഞാൻ പറഞ്ഞു അതാണോ ലാലേട്ടൻ ഉദ്ദേശിച്ചത്, അങ്ങനെയെങ്കിൽ ചെറിയൊരു ത്രെഡ് എന്റെ മനസിൽ ഉണ്ട്, അത് ഞാൻ പറയാമെന്ന്.
ആ സമയത്ത് വെറുമൊരു ത്രെഡ് മാത്രമേ ഉള്ളൂ, ഒരു ക്യാരക്‌ടർ മാത്രം. ഡെവലപ്പ് ചെയ്‌തിട്ടൊന്നുമില്ല. ആ ക്യാരക്‌ടർ മാത്രം പറയാമെന്ന് ഞാൻ പറഞ്ഞു. രണ്ട് വാക്കേ പറയാനുള്ളൂ. ആ ക്യാരക്റ്ററിന്റെ സ്വഭാവം ഒന്ന് പറഞ്ഞു തുടങ്ങിയപ്പോൾ ലാലേട്ടൻ പറഞ്ഞു, ഇത് കൊള്ളാം, ഡെവലപ്പ് ചെയ്തോളൂ എന്ന്. അങ്ങനെയാണ് മിസ്‌റ്റർ ബ്രഹ്മചാരിയിലേക്ക് വരുന്നത്. അത് എഴുതി, വൺ ലൈനാക്കി, ലാലേട്ടനെ കാണിക്കുവാനായി ചെല്ലുകയായിരുന്നു.
പുള്ളിയുടെ ഒരു സ്വഭാവം എന്താണെന്ന് വച്ചാൽ, അത് കേട്ടിട്ട് അപ്പോൾ എന്തെങ്കിലും സജഷൻസ് ഉണ്ടെങ്കിൽ അവിടെ ക്ലിയർ ചെയ്‌ത് അങ്ങ് പോവും. സെറ്റിൽ ഒരു കൺഫ്യൂഷനും ലാലേട്ടൻ മൂലം ഉണ്ടാവില്ല. അതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ക്വാളിറ്റി. ആവശ്യമില്ലാത്ത ഒരു കാര്യവും പറയില്ല. ഉച്ചത്തിൽ എന്തെങ്കിലും പറയുകയോ അങ്ങനെ ചെയ്യുകയോ ഇങ്ങനെ ചെയ്യുകയോ ഒന്നുമില്ല.
പുള്ളിക്ക് ഉള്ള സംശയങ്ങൾ ഒക്കെ നമ്മൾ സ്ക്രിപ്റ്റ് വായിച്ചു കേൾപ്പിക്കുമ്പോൾ മുഴുവനായും ക്ലിയർ ചെയ്‌തിട്ടാണ് വരുന്നത്. മുഴുവൻ സ്ക്രിപ്റ്റും പുള്ളി വായിച്ചു കേൾക്കും. അന്നൊക്കെ വൺ ലൈൻ ആണ് വായിക്കുക. പിന്നെ ഇന്റർവെൽ വരെ ഉള്ള സ്ക്രിപ്റ്റും വായിച്ചു. ബാക്കി സെറ്റിൽ വച്ച് വായിക്കാമെന്നാണ് പറഞ്ഞത്. മുഴുവൻ ഡൗട്ടും അദ്ദേഹം അപ്പപ്പോൾ ക്ലിയർ ചെയ്‌തു പോവും.
ഒരു ദിവസം ആക്ഷൻ സീൻ എടുക്കുകയാണ്, വലിയ ആൾകൂട്ടം ഒക്കെയുള്ള സീനാണ്. മോഹൻരാജുമായുള്ള ഫൈറ്റോക്കെയാണ്. കുറച്ച് ദൂരെയായിട്ടാണ് ലാലേട്ടൻ ഒക്കെയുള്ളത്. അൽപ്പം ലെങ്ങ്തി ഡയലോഗ് ഒക്കെയാണ്. ഞാൻ പറഞ്ഞു ലാലേട്ടാ ഇത് കട്ട് ചെയ്യാതെ എടുക്കണമെന്നുണ്ട്. നോക്കാമെന്ന് ലാലേട്ടൻ പറഞ്ഞു.
ഒന്നോ രണ്ടോ പ്രാവശ്യം വായിക്കുമ്പോൾ പുള്ളിയുടെ മനസിൽ അതങ്ങ് കേറും. അതാണ് മറ്റൊരു ക്വാളിറ്റി. ഒരു ഡയലോഗിൽ മാത്രം ഉടക്ക് വന്നു, ജഗദീഷുണ്ട്, പ്രേം കുമാറുണ്ട് അടുത്ത്. മെല്ലെ അപ്പുറത്തെ ആൾക്കൂട്ടത്തിന് ഇടയിലൂടെ എന്റെ അടുത്ത് വന്ന് ആ ഡയലോഗ് മാറ്റുന്നതിനെ കുറിച്ച് പറഞ്ഞു. ഞാൻ ചോദിച്ചു, എന്നെ വിളിച്ചെങ്കിലും അങ്ങോട്ട് വരുമായിരുന്നല്ലോ എന്ന്. അതാണ് ലാലേട്ടൻ, സെറ്റിൽ സാർ എന്നാണ് നമ്മളെ വിളിക്കുന്നത് പോലും.












Click it and Unblock the Notifications