Get Updates
Get notified of breaking news, exclusive insights, and must-see stories!

'മമ്മൂട്ടിയേയും മോഹൻലാലിനേയും കുറ്റപ്പെടുത്തിയ പൃഥ്വിരാജ് ആണ് അത് ചെയ്തത്; അഖിൽ മാരാർ

നടൻ പൃഥ്വിരാജിനെ പരിഹസിച്ചും വിമർശിച്ചും ബിഗ് ബോസ് താരം അഖിൽ മാരാർ. സ്വന്തം നിലപാടുകളിൽ നിന്നും മലക്കം മറിയുന്ന വ്യക്തിയാണ് പൃഥ്വിയെന്നും ബിജെപിക്കാരടക്കമുള്ളവർ എതിർക്കുന്നത് കൊണ്ട് മാത്രം ഒരിക്കലും അദ്ദേഹം നിലപാടുകളുടെ രാജകുമാരൻ ആകുന്നില്ലെന്നും അഖിൽ മാരാർ പരിഹസിച്ചു. കഴിഞ്ഞ ദിവസം ദിലീപിനേയും പൃഥ്വിരാജിനേയും താരതമ്യം ചെയ്തുകൊണ്ട് അഖിലൊരു വീഡിയോ പങ്കിട്ടിരുന്നു. ഇത് ചർച്ചയായതിന് പിന്നാലെയാണ് പുതിയ വീഡിയോയിലൂടെ വിഷയത്തിൽ അഖിൽ പ്രതികരിച്ചത്. തൻ്റെ യുട്യൂബ് ചാനലിലൂടെയാണ് അഖിലിൻ്റെ പ്രതികരണം. വായിക്കാം

'ഞാൻ എന്തൊക്കെയോ മലമറിക്കും എന്ന് പലപ്രാവശ്യം ഇന്റർവ്യൂകളിൽ നിന്ന് പറഞ്ഞ ആളുടെ നിലപാടുകളിലേയും പ്രവർത്തികളിലേയും വൈരുദ്ധ്യമാണ് ഞാൻ ചൂണ്ടിക്കാണിച്ചത്. .ഒരുകാലത്ത് മലയാളത്തിൽ മോഹൻലാലിനെയും മമ്മൂട്ടിയെയും ഒക്കെ തന്നെ ആക്ഷേപിച്ചുകൊണ്ട് അവരുടെ പ്രായത്തെ പരിഹസിച്ചുകൊണ്ട് പ്രായത്തിന് കവിയാത്ത കഥാപാത്രങ്ങൾ വെറുതെ എന്തിനാണ് ചെയ്യുന്നത്, ചെറിയ പ്രായത്തിലുള്ള കഥാപാത്രങ്ങൾ വരുന്ന സമയത്ത് ഇത്രയും പ്രായം കൂടി ആൾക്കാർ ചെയ്യുമ്പോൾ യുവതാരങ്ങളുടെ അവസരങ്ങൾ നഷ്ടപ്പെടുകയല്ലേ എന്ന അർത്ഥത്തിൽ പൃഥവിരാജ് സംസാരിച്ചിട്ടുണ്ട്.

prithviakhilmarar-17

ബ്രോഡാഡി എന്ന് പറയുന്ന ഒരു സിനിമ പൃഥ്വിരാജ് സംവിധാനം ചെയ്ത് അഭിനയിച്ചതാണ്. ഇതിനകത്ത് ലാലേട്ടന്റെയും മീനയുടെയും മകനായി അഭിനയിക്കുന്ന പൃഥവിരാജ് ആണ്. യഥാർത്ഥത്തിൽ ആ കഥാപാത്രം എന്ന് പറയുന്നത് ഒരു 25ഓ 26ഓ വയസ്സുള്ള ഒരാൾ ചെയ്യേണ്ടിയിരുന്ന ഒരു കഥാപാത്രമാണ്. ആ ഒരു കഥാപാത്രം ഒരു സംവിധായകൻ നിലയിൽ വേണമെങ്കിൽ മറ്റേതെങ്കിലും യുവതാരത്തെ വെച്ച് ചെയ്തിരുന്നുണ്ടെങ്കിൽ ആ കഥാപാത്രം കുറച്ചുംകൂടെ മനോഹരമാവുകയും കുറച്ചുംകൂടെ അതിനെ ഒരു ഒരു യുക്തിഭദ്രമായിട്ടുള്ള ഒരു ഫീൽ വരികയും ചെയ്തേനെ. പക്ഷേ പകരം ഇദ്ദേഹം തന്നെയാണ് അവിടെ അഭിനയിച്ചത്. ഇദ്ദേഹം അഭിനയിക്കുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല. എന്നാൽ ഒരുകാലത്ത് ലാലേട്ടനേയം മമ്മൂക്കയേയും പ്രായത്തിൽ കുറഞ്ഞ കഥാപാത്രങ്ങൾ ചെയ്ത് യുവതാരങ്ങളുടെ അവസരങ്ങൾ നഷ്ടപ്പെടുത്തുന്നതിന് ഇവർ കാരണമാകുന്നു എന്ന് പറഞ്ഞിട്ടുള്ള അതേ നടൻ പിന്നീട് ലാലേട്ടന്റെ മകനായിട്ട് സ്വന്തം സംവിധാനത്തിൽ തന്നെ അങ്ങ് അഭിനയിക്കുകയാണ്.

ഒരു സമയത്ത് അന്യഭാഷ സിനിമകൾ കേരളത്തിൽ ഹിറ്റടിച്ചിരുന്ന സമയം ഉണ്ടായിരുന്നു. പൃഥ്വിരാജിൻ്റെ പല സിനിമകളും തിയറ്റിക്കൽ പരാജയപ്പെടുന്ന സമയത്ത് ഇത്തരത്തിലുള്ള അന്യഭാഷ സിനിമകൾ ഡിസ്ട്രിബ്യൂഷൻ ചെയ്തുകൊണ്ട് അതിന് തിയേറ്ററുകൾ കൊടുക്കുന്നതിനെ ഒക്കെ കുറിച്ച് പരിഹസിച്ച് സംസാരിച്ചിട്ടുള്ള ഒരാളാണ്. അതായത് അന്യഭാഷാ സിനിമകളേക്കാൾ കൂടുതൽ പ്രാധാന്യം മലയാള സിനിമകൾക്ക് കൊടുക്കണം എന്ന് പറഞ്ഞ് സംസാരിച്ച നടൻ പിന്നീട് കണ്ടത് അന്യഭാഷയിൽ നിന്ന് വരുന്ന സിനിമകൾ ഒക്കെ തന്നെ ഇവിടെ കൊണ്ടുവന്ന് ഡിസ്ട്രിബ്യൂഷൻ നടത്തി മലയാളത്തിൽ ഇറങ്ങേണ്ട പല സിനിമകളുടെയും തിയേറ്ററിലേക്ക് വരാനുള്ള സാധ്യതകൾ കുറയക്കത്തക്ക രീതിയിൽ വലിയ ഒരു ഒരു ഡിസ്ട്രിബ്യൂഷൻ സംവിധാനം തന്നെ ഒരുക്കുന്നതാണ്.

മൂന്നാമത്തെ കാര്യം പല ആൾക്കാരും വന്നിരുന്നു പറയുന്നത് ഇദ്ദേഹം ഒരുപാട് പുതിയ സംവിധായകർക്ക് അവസരം കൊടുത്തു എന്നുള്ളതാണ്. സംവിധായകർക്ക് അവസരം കൊടുക്കുകയല്ല യഥാർത്ഥത്തിൽ ഇവരാരും ചെയ്യുന്നത്. സംവിധായകരുടെ കയ്യിലുള്ള മികച്ച കഥകളും മികച്ച കഥാപാത്രങ്ങളും തങ്ങൾക്ക് ചെയ്യാൻ വേണ്ടിയിട്ട് അതിനൊരു ഡേറ്റ് കൊടുക്കുകയാണ് ഇവർ ചെയ്യുന്നത്. ഇവർ നിർമ്മിച്ചോ ഇല്ലയോ എന്നാണ് ഞാൻ ചോദിച്ചത്. മമ്മൂക്കയാണ് മലയാളത്തിൽ ഏറ്റവും കൂടുതൽ പുതിയ സംവിധായകർക്ക് വേണ്ടിയിട്ട് ഡേറ്റ് കൊടുത്തിട്ടുള്ള നടൻ. ദുൽഖർ സൽമാൻ തൊട്ട് ഇങ്ങോട്ട് പല ആൾക്കാരും ചെയ്തിട്ടുള്ളത് പുതിയൊരു ടീമുമായിട്ട് വന്ന് സിനിമ ചെയ്യുകയാണ്.
മലയാള സിനിമയെ മാലമറിക്കും എനിക്കൊരു സ്പേസ് കിട്ടിക്കഴിഞ്ഞാൽ എന്തെങ്കിലുമൊക്കെ ഞാൻ ചെയ്യും എന്നൊന്നും പറയാതെ തന്നെ ഇത് ചെയ്തു കാണിച്ചു കൊടുത്ത ആളാണ് ദുൽഖർ സൽമാൻ.

പൃഥ്രാജിനെ പലപ്പോഴും നിലപാടിന്റെ രാജകുമാരൻ എന്നൊക്കെ പറയാറുണ്ട്. ചില സിനിമകൾ എടുക്കുകയും കേരളത്തിൽ ഒരു വിഭാഗം ആൾക്കാരെ പ്രീണിപ്പിക്കുന്നതിന്റെ പേരിൽ അവരിൽ കുറച്ചുപേർ അദ്ദേഹത്തിന് സപ്പോർട്ട് ചെയ്തിട്ടുണ്ട് എന്നതിനുപരി അല്ലെങ്കിൽ ബിജെപിക്കാർ എതിർക്കുന്നു എന്നൊരു കാരണം കൊണ്ട് ഇവരാരും വലിയ നിലപാടുകളുള്ള രാജകുമാരന്മാരൊന്നും ആയി മാറുന്നില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+