Get Updates
Get notified of breaking news, exclusive insights, and must-see stories!

'രേണുവിന്റെ കരച്ചില്‍ നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്

കൊല്ലം സുധിയുടെ ഭാര്യ രേണുവിനെതിരെ ആരോപണവുമായി കേരള ഹോം ഡിസൈന്‍ ഗ്രൂപ്പ് സ്ഥാപകനും സുധിയുടെ പേരില്‍ വീട് വച്ചുനല്‍കാന്‍ നേതൃത്വം വഹിച്ചയാളുമായ ഫിറോസ്. സുധിയുടെ മകന്‍ കിച്ചു അടുത്തിടെ നടത്തിയ വെളിപ്പെടുത്തലിനേക്കാള്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ കിച്ചുവിന് പറയാനുണ്ടെന്നാണ് ഫിറോസ് പറയുന്നത്. രേണുവിന്റെ വീഡിയോ പങ്ക് വെച്ച് കൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ദിവസങ്ങള്‍ക്ക് മുന്‍പാണ് തന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട് കിച്ചു ഒരു വീഡിയോ പങ്ക് വെച്ചത്. തന്റെ അമ്മയും അച്ഛനും തമ്മില്‍ എന്നും വഴക്കായിരുന്നു എന്നും തനിക്ക് ഒന്നര വയസുള്ളപ്പോഴാണ് അമ്മ തങ്ങളെ ഉപേക്ഷിച്ച് പോയത് എന്നും കിച്ചു പറഞ്ഞിരുന്നു. അതിന് ശേഷമാണ് വീണ എന്ന സ്ത്രീയെ സുധി വിവാഹം കഴിക്കുന്നത്. ആ ബന്ധവും തകര്‍ന്ന ശേഷമാണ് രേണു, സുധിയുടെ ജീവിതത്തിലേക്ക് വരുന്നത്.

Renu Sudhi Kichu Issue

രേണു വന്ന സമയത്ത് നല്ല ബന്ധമായിരുന്നു അവരുമായി എന്നും എന്നാല്‍ പിന്നീട് ആ ബന്ധത്തിലും രസക്കേട് ഉണ്ടായി എന്നുമാണ് കിച്ചു പറയുന്നത്. തന്നെ അച്ഛന്‍ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് രേണുവിന് ഇഷ്ടമല്ലായിരുന്നു എന്നും കിച്ചു പറഞ്ഞിരുന്നു. എന്തെല്ലാം വിഷമമുണ്ടായാലും അച്ഛന്‍ ഉള്ളതായിരുന്നു ആശ്വാസമെന്നും കിച്ചു പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് കൊണ്ട് രേണുവും വീഡിയോയുമായി രംഗത്തെത്തിയിരുന്നു.

കിച്ചുവിനെ ഉപദ്രവിച്ചിട്ടില്ല എന്നും തന്റെ 24-ാം വയസില്‍ 11 വയസുകാരന്റെ അമ്മയായ ആളാണ് താന്‍ എന്നും രേണു പറഞ്ഞിരുന്നു. കിച്ചുവിന്റെ വീഡിയോയ്ക്ക് ശേഷം രൂക്ഷമായ സൈബര്‍ ആക്രമണമാണ് താന്‍ നേരിട്ടത് എന്നും രേണു പൊട്ടിക്കരഞ്ഞ് കൊണ്ട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഫിറോസിന്റെ പ്രതികരണം. സുധിയുടെ കുടുംബത്തിന് വീട് വെച്ച് കൊടുത്തത് കൊണ്ട് മനസമാധാനം പോയി എന്നാണ് ഫിറോസ് പറയുന്നത്.

ഫിറോസിന്റെ വാക്കുകള്‍ ഇങ്ങനെയാണ്

'ഞങ്ങളുടെ ഒരു പൊട്ട തീരുമാനം ആയിരുന്നു ഇവരുടെ കുഞ്ഞുങ്ങള്‍ക്കും കുടുംബത്തിനും ഒരു വീട് നല്‍കുക എന്നത്. അതു കൊണ്ട് എന്ത് നേടിയെന്ന് ആര്‍ക്കും ഇന്നറിയില്ല. ചീത്തപ്പേരു കിട്ടി, മനസമാധാനം പോയി, വര്‍ക്കുകള്‍ കുറഞ്ഞു, കുറേ പേര്‍ കളിയാക്കി, കുറേ പേര്‍ തെറി വിളിച്ചു, ഒന്നു രണ്ടു തവണ പരാതിക്കാരന്‍ ആയി പോലീസ് സ്റ്റേഷനില്‍ കയറി, ഒരുപാട് സൗഹ്യദങ്ങള്‍ ചാമ്പലായി പോയി.

ഫാമിലി ലൈഫിലെ സ്വസ്ഥതവരെ പോയി. ഇനിയും, ഒരുപാട് കാര്യങ്ങള്‍ കിച്ചുവിനു പറയാനുണ്ട്, ഇതുവരെ പറഞ്ഞതല്ല പറയാനുള്ളതാണു അതി ഭീകരം. ഇവരുടെ ഈ കരച്ചില്‍ പോലും വെറും നാടകീയതയാണു. ഇടക്ക് അഭിനയിക്കുന്ന കഥാപാത്രങ്ങളിലെ ചില നിമിഷങ്ങള്‍ മാത്രമാണിതെന്ന് ഞാന്‍ വിശ്വസിക്കുന്നു,' എന്നാണ് ഫിറോസ് പറയുന്നത്.

നേരത്തെ സുധിയുടെ കുടുംബത്തെ സഹായിക്കാനായി 24 ന്യൂസ്-ഫ്‌ളവേഴ്‌സ് ടിവി ചെയര്‍മാന്‍ ശ്രീകണ്ഠന്‍ നായര്‍, ടിനി ടോം, പ്രസാദ് തുടങ്ങിയ മാ അംഗങ്ങളും ഫിറോസും ചര്‍ച്ച നടത്തിയതിന്റെ ചിത്രങ്ങള്‍ ഫിറോസ് പങ്ക് വെച്ചിരുന്നു. ഇവിടെ നിന്നായിരുന്നു ആ നാണക്കേടിന്റെയും ചീത്ത പേരിന്റെയും തുടക്കം എന്ന് പറഞ്ഞായിരുന്നു ഫിറോസ് ചിത്രം പങ്ക് വെച്ചത്.

സുധിക്കായി നിര്‍മിച്ചു കൊടുത്ത വീടിനു ചോര്‍ച്ചയാണെന്നും വീടു നിര്‍മിച്ചു തന്നവര്‍ ഇപ്പോള്‍ തിരിഞ്ഞു നോക്കുന്നുമില്ലെന്നും നേരത്തെ രേണു പറഞ്ഞതും വിവാദമായിരുന്നു. പിന്നാലെ വീട് വെക്കാന്‍ സ്ഥലം കൊടുത്ത ബിഷപ്പിനെതിരെയും രേണുവും കുടുംബവും രംഗത്തെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+