Get Updates
Get notified of breaking news, exclusive insights, and must-see stories!

വാക്കുകളില്ലെന്ന് മോഹന്‍ലാല്‍, ഞെട്ടല്‍ മാറാതെ ഉര്‍വശിയും ശോഭനയും; മലയാളത്തിന്റെ ശ്രീനിയ്ക്ക് വിട

മലയാള സിനിമയിലെ സര്‍വമേഖലയിലും കൈയ്യൊപ്പ് ചാര്‍ത്തിയ പ്രതിഭാശാലിയെ ആണ് ശ്രീനിവാസന്റെ വിയോഗത്തിലൂടെ നഷ്ടമാകുന്നത്. മലയാള സിനിമയിലെ സുവര്‍ണകാലം എന്ന് വിശേഷിപ്പിക്കപ്പെടുന്ന 80 കളിലും 90 കളിലും തിരക്കഥ കൊണ്ടും തിരശ്ശീലയ്ക്ക് മുന്നിലെ അഭിനയം കൊണ്ടും തന്റെ സാന്നിധ്യമറിയിച്ച അതുല്യപ്രതിഭയായിരുന്നു ശ്രീനിവാസന്‍. മലയാളികളുടെ മുന്നിലേക്ക് തിരിച്ചുവെച്ച കണ്ണാടിയായി ശ്രീനിവാസന്‍ സിനിമകള്‍ മാറി.

69-ാം വയസില്‍ തന്റെ എഴുത്തും അഭിനയവും മതിയാക്കി ശ്രീനിവാസന്‍ കാലയവനികയ്ക്കുള്ളിലേക്ക് മടങ്ങുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടലിലാണ് സിനിമാലോകം. ശാരീരിക അവശതകളെ തുടര്‍ന്ന് അഭിനയത്തില്‍ സജീവമല്ലെങ്കിലും ശ്രീനിവാസന്‍ സിനിമകളിലെ ഡയലോഗുകളോ മീമുകളോ ഇല്ലാതെ ഒരു ദിവസം പോലും മലയാളിയെ കടന്ന് പോകാറില്ല. ശ്രീനിവാസന്റെ വിയോഗത്തില്‍ സിനിമാതാരങ്ങളുടെ പ്രതികരണം

Sreenivasan

മോഹന്‍ലാല്‍

അപ്രതീക്ഷിതമാണ് ശ്രീനിവാസന്റെ വിയോഗം. അനാരോഗ്യമുണ്ടായിരുന്നു കുറച്ചുനാളായിട്ട്. സത്യേട്ടന്റെ സിനിമയുടെ സെറ്റില്‍ ശ്രീനിവാസന്‍ വന്നിരുന്നു. അപ്പോഴാണ് അവസനമായി കണ്ടത്. എന്നാലും എല്ലാ കാര്യങ്ങളും അറിയാറുണ്ടായിരുന്നു. ശ്രീനിയുടെ മക്കളുമായി നല്ല ബന്ധമാണ് ഉള്ളത്. വിവരങ്ങളെല്ലാം അങ്ങനെ അറിയാറുണ്ട്. ഈ വിടവാങ്ങല്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ശ്രീനിവാസന്‍ സുഹൃത്തില്‍ ഉപരിയുള്ള ആളായിരുന്നു എനിക്ക്.

ഞാനുമായി ഒരുപാട് വ്യക്തിബന്ധം ഉണ്ടയിരുന്നു. ഞാനും ശ്രീനിവാസനും പ്രിയദര്‍ശനും സത്യന്‍ അന്തിക്കാടും ഒക്കെയുള്ള യാത്രയായിരുന്നു. കേരളത്തിനായി ഒരുപാട് സിനിമകള്‍ സംഭാവന നല്‍കി. ശ്രീനിവാസന്‍ സാമൂഹിക വിഷയങ്ങളെ നര്‍മ്മരസം ചേര്‍ത്ത് തിരക്കഥകളൊരുക്കിയപ്പോള്‍ മലയാളിക്ക് ഹാസ്യത്തിന്റെയും ആക്ഷേപഹാസ്യത്തിന്റെയും പുതിയ അനുഭവം കാണാനായി.

ചിരിക്കാനും ചിന്തിപ്പിക്കാനും കഴിയുന്ന തിരക്കഥകള്‍ ഹാസ്യരൂപേണ അദ്ദേഹം കൈകാര്യം ചെയ്തു. മരണ വിവരം അറിഞ്ഞപ്പോള്‍ സങ്കടമായി. കൂടുതല്‍ പറയാന്‍ വാക്കുകളൊന്നും കിട്ടുന്നില്ല.

ശോഭന

മരണവാര്‍ത്ത കേട്ടപ്പോള്‍ ഞെട്ടിപ്പോയി. എന്റെ കരിയറിലെ പ്രധാന സംഭാവന ചെയ്ത വ്യക്തിയാണ്. എല്ലാ നല്ല സിനിമകളിലും ശ്രീനിയേട്ടന്റെ കോണ്‍ട്രിബ്യൂഷന്‍ ഉണ്ടായിരുന്നു. തേന്മാവിന്‍ കൊമ്പത്ത്, നാടോടിക്കാറ്റ്, മഴയെത്തും മുന്‍പെ തുടങ്ങിയ സിനിമകള്‍. അഭിനേതാവ്, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്ന നിലയിലെല്ലാം തിളങ്ങിയ ആളാണ്. നല്ല സുഹൃത്തായിരുന്നു. ശ്രീനിവാസന്‍ സെറ്റിലുണ്ടെങ്കില്‍ സിനിമ നന്നാകും എന്നൊരു പ്രതീക്ഷ തന്നെ എല്ലാവര്‍ക്കും ഉണ്ടായിരുന്നു. നല്ല പോസിറ്റീവ് വൈബ് ഉള്ള വ്യക്തിയായിരുന്നു. സിനിമാമേഖലയ്ക്ക് വലിയ നഷ്ടമാണ്.

ഉര്‍വശി

ഈ വിടവാങ്ങല്‍ ഒട്ടും പ്രതീക്ഷിച്ചില്ല. ഞാന്‍ ഏറ്റവും അധികം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ശ്രീനിവാസന്‍. എന്താണ് പറയേണ്ടതെന്ന് അറിയാത്ത അത്രയും വേദനയിലാണ്. ശ്രീനിയേട്ടന്റെ കുറെ സിനിമകളില്‍ അഭിനയിച്ചു. എപ്പോഴും ഞാന്‍ നന്നായിരിക്കണമെന്ന് ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നു ശ്രീനിയേട്ടന്‍. ശ്രീനിയേട്ടന് ആരോഗ്യത്തോടെ ദീര്‍ഘായുസോടെ ഇരിക്കണമെന്ന് ഞാനും അങ്ങേയറ്റം ആഗ്രഹിച്ചിരുന്നു.

മലയാള സിനിമക്ക് ഒരുപാട് കാര്യങ്ങള്‍ സമ്മാനിച്ച പ്രതിഭയാണ് ശ്രീനിവാസന്‍. വലിയൊരു കലാകാരനായിരുന്നു അദ്ദേഹം. എന്റെ സിനിമാ ജീവിതത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം അദ്ദേഹം സമ്മാനിച്ചതാണ്. ഒരിക്കലും അദ്ദേഹത്തെ മറക്കാനാകില്ല.

മഞ്ജു വാര്യര്‍

കാലാതിവര്‍ത്തിയാകുക എന്നതാണ് ഒരു കലാകാരന് ഈ ഭൂമിയില്‍ അവശേഷിപ്പിക്കാനാകുന്ന ഏറ്റവും മനോഹരമായ അടയാളം. എഴുത്തിലും അഭിനയത്തിലും സംവിധാനത്തിലും ശ്രീനിയേട്ടന് അത് സാധിച്ചു. അങ്ങനെ, ഒരുതരത്തില്‍ അല്ല പലതരത്തിലും തലത്തിലും അദ്ദേഹം കാലത്തെ അതിജീവിക്കുന്നു. വ്യക്തിപരമായ ഓര്‍മകള്‍ ഒരുപാട്. എന്തുപറഞ്ഞാലും അവസാനം ഒരു ഉച്ചത്തിലുള്ള ചിരിയില്‍ അവസാനിപ്പിക്കുന്ന ശ്രീനിയേട്ടന്‍ ഇതാദ്യമായി എന്നെ കരയിപ്പിക്കുകയാണ്. പക്ഷേ ഇല്ലാതാകുന്നത് ഒരു ശരീരം മാത്രമാണെന്നും ആ പേര് ഇനിയും പല കാലം പലതരത്തില്‍ ഇവിടെ ജീവിക്കും എന്നും വിശ്വസിച്ചു കൊണ്ട് അന്ത്യാഞ്ജലി.

കമല്‍ഹാസന്‍

ചില കലാകാരന്മാര്‍ രസിപ്പിക്കുന്നു, ചിലര്‍ പ്രബുദ്ധരാക്കുന്നു, ചിലര്‍ പ്രകോപിപ്പിക്കുന്നു. ശ്രീനിവാസന്‍ ഇതെല്ലാം ചെയ്തു, സത്യസന്ധമായ പുഞ്ചിരിയോടെയും ഉത്തരവാദിത്തം ഉള്‍ക്കൊള്ളുന്ന ചിരിയോടെയും. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകര്‍ക്കും അഗാധമായ അനുശോചനം.

സുരേഷ് ഗോപി

ഹാസ്യത്തിലൂടെയും മൂര്‍ച്ചയുള്ള തിരക്കഥകളിലൂടെയും മലയാളിക്ക് ജീവിതം കാണിച്ചുതന്ന പ്രിയപ്പെട്ട ശ്രീനിയേട്ടന്‍. ലളിതമായ വാക്കുകളില്‍ വലിയ സത്യങ്ങള്‍ ഒളിപ്പിച്ചുവെച്ച ആ തൂലികയും അഭിനയശൈലിയും എന്നും നമ്മുടെ കൂടെയുണ്ടാകും. പകരം വെക്കാനില്ലാത്ത പ്രതിഭയ്ക്ക് ആദരപൂര്‍വ്വം പ്രണാമം.

പൃഥ്വിരാജ്

എക്കാലത്തെയും മികച്ച എഴുത്തുകാരില്‍/സംവിധായകരില്‍/നടന്മാരില്‍ ഒരാള്‍ക്ക് വിട! ചിരിപ്പിച്ചതിനും ചിന്തിപ്പിച്ചതിനും നന്ദി! ഇതിഹാസത്തിന് നിത്യശാന്തി നേരുന്നു.

ദിലീപ്

പ്രിയപ്പെട്ട ശ്രീനിയേട്ടന് വിട, സ്‌നേഹത്തോടെ ഉപദേശിക്കാനും, പരിഭവം തോന്നാത്തവിധം വഴക്ക് പറയാനും ഇനി ശ്രീനിയേട്ടന്‍ ഇല്ല. എന്നും ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയ ഒരാള്‍ ഇനി ഇല്ല എന്നറിയുമ്പോള്‍ വാക്കുകള്‍ മുറിയുന്നു.... സ്വന്തം പ്രവര്‍ത്തന മേഖലയില്‍ ഇത്രയേറെ മികവ് തെളിയിച്ച മറ്റൊരാള്‍ ഉണ്ടോ എന്ന് തന്നെ സംശയം. എന്റെ ജീവിതത്തിലും, മലയാള സിനിമയിലും ശ്രീനിയേട്ടന്റെ സാന്നിധ്യം ഇല്ലാത്ത ശൂന്യത വളരെ വലുതായിരിക്കും.

ദുല്‍ഖര്‍ സല്‍മാന്‍

ഒരു സിനിമാറ്റിക് ഇതിഹാസം. മലയാള സിനിമയ്ക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയവരില്‍ ഒരാള്‍. ഒരു കുടുംബമായി ഞാന്‍ ആദരിച്ചിരുന്ന, ഒപ്പം സ്‌ക്രീന്‍ പങ്കിടാന്‍ ഭാഗ്യം ലഭിച്ച ഒരാളും. നിങ്ങളുടെ വെളിച്ചം എന്നും നിലനില്‍ക്കും ശ്രീനി അങ്കിള്‍. വിമല ആന്റി, വിനീത്, ധ്യാന്‍, മുഴുവന്‍ കുടുംബത്തിനും പ്രാര്‍ത്ഥനകളും ശക്തിയും.

കാവ്യ മാധവന്‍

പ്രിയപ്പെട്ട ശ്രീനിയങ്കിളിന് വിട,എന്റെ ആദ്യ ചിത്രം മുതല്‍ ഒരു രക്ഷിതാവിനെപ്പോലെ എനിക്കൊപ്പമുണ്ടായിരുന്നു ശ്രീനിയങ്കിള്‍. ജീവിതത്തില്‍ എല്ലായ്പ്പോഴും കരുതലും സ്‌നേഹവും നല്‍കിയ ആ മറക്കാനാവാത്ത ഓര്‍മ്മകള്‍ക്ക് മുന്നില്‍ കണ്ണീര്‍ പ്രണാമം

ഇന്ദ്രജിത്ത്

എന്റെ ബാല്യകാല സിനിമാ ഓര്‍മ്മകളുടെ ഭാഗമാണ് എപ്പോഴും! സിനിമയില്‍ സ്‌ക്രീന്‍സ്പെയ്സ് പങ്കിടുന്നതിലും നിങ്ങളുടെ സംഭാഷണങ്ങള്‍ പറയുന്നതിലും ഒരു ആനന്ദം ഉണ്ടായിരുന്നു. എല്ലാ ചിരികള്‍ക്കും വിനോദത്തിനും നന്ദി...

ലിജോ ജോസ് പെല്ലിശ്ശേരി

ആധുനിക മലയാള സിനിമയുടെ നര്‍മ്മം തുടങ്ങിയത് ദേ... ഈ മുഖത്ത് നിന്നാണ്. അതെല്ലാക്കാലവും ഇവിടെയുണ്ടാകും.
നന്ദി ശ്രീനിയേട്ടാ, ഒരായിരം നന്ദി.

മുരളി ഗോപി

കപടതകളുടെ തുടപൊളിക്കുന്ന ചൂരലടികള്‍ പോലെയായിരുന്നു ശ്രീനിയേട്ടന്റെ നര്‍മ്മം. ഓരോ അടികൊള്ളുമ്പോഴും പൊട്ടിച്ചിരിക്കേണ്ടിവരിക എന്നത് ആ കപടതകളുടെ ദുര്‍വിധിയും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+