Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയിയേക്കാള്‍ പ്രതിഫലം കിട്ടി എന്ന് വനിത; അന്ന് വിജയ് വന്നത് ട്രെയിനില്‍, തൃഷയെ പറ്റി പറഞ്ഞത്

വിജയുടെയും തൃഷയുടെയും വ്യക്തിജീവിതത്തെക്കുറിച്ചുള്ള നടി വനിത വിജയകുമാറിന്റെ തുറന്നുപറച്ചിലുകൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. വിജയിയുടെ വിവാഹമോചന വാർത്തകൾ സജീവമായിരിക്കുമ്പോഴുമാണ് വനിതയുടെ വെളിപ്പെടുത്തലുകൾ ശ്രദ്ധ നേടുന്നത്.

തമിഴ് സിനിമാ രംഗത്ത് സജീവമായിരുന്ന വനിത വിജയകുമാർ, നടൻ വിജയകുമാറിന്റെ മകളാണ്. വിജയിനൊപ്പം 'ചന്ദ്രലേഖ' എന്ന ചിത്രത്തിൽ അഭിനയിച്ചതോടെയാണ് വനിതയ്ക്ക് വലിയ പ്രശസ്തി ലഭിച്ചത്. ആ സിനിമയുടെ സെറ്റിൽവെച്ചുണ്ടായ ഒരനുഭവം ഓർത്തെടുത്ത് അവർ ഇങ്ങനെ പറഞ്ഞു: "ഞാൻ വിജയിയോടൊപ്പം ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ടല്ലോ. അന്ന് എനിക്ക് ലഭിച്ചതിലും കുറഞ്ഞ പ്രതിഫലമാണ് അദ്ദേഹത്തിന് കിട്ടിയത്. ഇതധികം ആർക്കും അറിയാത്ത കാര്യമാണ്, ഞാൻ ഇപ്പോഴാണ് വെളിപ്പെടുത്തുന്നത്".

vanitha vijayakumar about vijay and trisha

കൂടാതെ, അക്കാലത്ത് തനിക്ക് വിമാനടിക്കറ്റാണ് ലഭിച്ചിരുന്നതെന്നും എന്നാൽ വിജയിക്ക് ട്രെയിൻ ടിക്കറ്റാണ് എസ്.എ. ചന്ദ്രശേഖർ എടുപ്പിച്ചിരുന്നതെന്നും വനിത വെളിപ്പെടുത്തി. ജീവിത യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാൻ വേണ്ടിയാണ് ചന്ദ്രശേഖർ അങ്ങനെ ചെയ്തിരുന്നതെന്നും അവർ കൂട്ടിച്ചേർത്തു. തൃഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും വനിത മറുപടി നൽകി.

"തൃഷ എല്ലാവരുമായി നല്ല ബന്ധം പുലർത്തുന്നയാളാണ്. ഞങ്ങൾ അത്ര അടുത്ത സുഹൃത്തുക്കളായിരുന്നില്ല, എന്നിരുന്നാലും നല്ല ബഹുമാനമുണ്ട്. തിരക്കിലാണെങ്കിൽ 'പിന്നീട് വിളിക്കാമോ?' എന്ന് മെസ്സേജ് അയക്കാറുണ്ടെന്നും അത്രയേറെ ബഹുമാനം തൃഷയ്ക്കുണ്ടെന്നും വനിത വ്യക്തമാക്കി. തൃഷയുടെ ജീവിതത്തെക്കുറിച്ച് തനിക്ക് അറിയാമെന്നും എന്നാൽ അത് ഇപ്പോൾ പരസ്യമായി സംസാരിക്കാൻ കഴിയില്ലെന്നും ശരിയായ സമയം വരുമ്പോൾ പറയാമെന്നും അവർ കൂട്ടിച്ചേർത്തു. കാര്യങ്ങൾ അറിയാതെ മറ്റുള്ളവരെക്കുറിച്ച് സംസാരിക്കരുതെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് മറുപടിയായി അവർ പറഞ്ഞു.

വിജയിനെ തുടർച്ചയായി ലക്ഷ്യമിട്ട് സംസാരിക്കുന്ന ജൂലിയെക്കുറിച്ചും വനിത അതൃപ്തി രേഖപ്പെടുത്തി. വിജയയെക്കുറിച്ച് താൻ വീഡിയോകൾ പോസ്റ്റ് ചെയ്യാൻ തുടങ്ങിയതിന് ശേഷം അദ്ദേഹത്തിന്റെ ആരാധകർ തന്നെ അധിക്ഷേപിക്കുന്നുവെന്നും, അതിന് കാരണം വിജയ് ആണെന്നും ജൂലി പറഞ്ഞതിനെ വനിത പരിഹസിച്ചു. "വിജയിക്ക് മറ്റ് ജോലികൾ ഒന്നുമില്ലേ? ജൂലി എന്തു പറയുന്നു എന്ന് നോക്കി അവരെ ആക്ഷേപിക്കാൻ ഓരോരുത്തരോടും പറയുമോ?" അവർ ചോദിച്ചു.

സമൂഹ മാധ്യമങ്ങളിൽ മുഖംമൂടി അണിഞ്ഞ് പലരും എന്തും സംസാരിക്കുന്നുണ്ടെന്നും അവരെല്ലാം വിജയ് ആരാധകരായി മാറില്ലല്ലോ എന്നും വനിത ചോദ്യം ഉന്നയിച്ചു. വിജയിയെയും തൃഷയെയും കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടയിൽ വനിതയുടെ ഈ പ്രസ്താവനകൾ സിനിമാ ലോകത്ത് പുതിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+