Get Updates
Get notified of breaking news, exclusive insights, and must-see stories!

'കലാഭവൻ മണിയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് ഒരു സൂപ്പർ സ്‌റ്റാറും അന്വേഷിച്ചില്ല'; സന്തോഷ് പണ്ഡിറ്റ്

മുഖ്യധാരാ സിനിമയിൽ സജീവമല്ലെങ്കിലും തന്റേതായ രീതികളിലൂടെ പ്രേക്ഷകരെ കൈയിലെടുത്തയാളാണ് സന്തോഷ് പണ്ഡിറ്റ്. പലപ്പോഴും സിനിമയിലെ പലവിധത്തിലുള്ള വീഴ്‌ചകളെ കുറിച്ചും മോശം പ്രവണതകളെ കുറിച്ചുമൊക്കെ തുറന്ന് സംസാരിച്ചയാൾ കൂടിയാണ് അദ്ദേഹം. ഇപ്പോഴിതാ കലയോടുള്ള സ്നേഹമല്ല അവർക്കെന്ന് പറയുകയാണ് അദ്ദേഹം. കലാഭവൻ മണിയുടെയും ജയന്റേയും മരണത്തെ കുറിച്ച് ഉൾപ്പെടെ അദ്ദേഹം ചില ചോദ്യങ്ങൾ ഉയർത്തി.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം:

"മലയാള സിനിമയിൽ 90 ശതമാനവും കലാകാരന്മാരല്ല. കലയെ വിറ്റ് ജീവിക്കുന്ന വെറും ബിസിനസുകാർ ആണെന്ന് " 2011 മുതൽ ഞാൻ പറയാറുണ്ട്. പക്ഷേ അന്ന് ചിലരൊക്കെ ഇങ്ങനെ പച്ചക്ക് പറഞ്ഞതിന് എന്നെ വിമർശിച്ചു ട്ടോ.. പക്ഷെ പിന്നീട് 14 വർഷം കഴിഞ്ഞു 2025 കഴിയുമ്പോഴേക്കും പണ്ഡിറ്റ് ആണ് ശരി എന്നു ഭൂരിഭാഗം ആളുകളും മനസ്സിലാക്കിയിട്ടുണ്ടാകും..

santhoshpanditmanideath

ഇത് ചാനലുകൾക്കും, രാഷ്ട്രീയത്തിലും ഒക്കെ ബാധകമായ തിയറി ആണേ..ചാനലുകാർ നിങ്ങളോടുള്ള സ്നേഹം കൊണ്ടല്ല, മറിച്ച് പണത്തിനോടുള്ള സ്നേഹം കൊണ്ടാണ് എല്ലാം കാട്ടി കൂട്ടുന്നത്. ഒരു കലാകാരൻ വളർന്നു വന്നാൽ, ഒരു കലാകാരൻ ഒന്നു തകർന്നു പോയാൽ, ഒരു പ്രമുഖൻ മരണപ്പെട്ടാൽ എല്ലാം ഒരു ബിസിനസ് മൈൻഡ് മാത്രം നോക്കി വാർത്ത റിപ്പോർട്ട് ചെയ്യുന്ന പ്രധാന ചാനലും, യൂട്യൂബഴ്‌സ്, സഹ പ്രവർത്തകർ ഒക്കെ ഒരേ നാണയത്തിൻ്റെ വിവിധ വശങ്ങൾ ആണ്.

1973 ലിൽ കൊല്ലപ്പെടുകയോ (ആത്മഹത്യ ചെയ്യുകയോ) ചെയ്ത വിജയശ്രീ എന്ന ലേഡി സൂപ്പർ സ്റ്റാർ മരണപ്പെട്ടപ്പോൾ അതിന്മേൽ ഒരു അന്വേഷണം പോലും നടത്തുവാൻ അവരുടെ കൂടെ അഭിനയിക്കാറുള്ള അന്നത്തെ സൂപ്പർ താരങ്ങളോ, സൂപ്പർ സംവിധായകരോ ആവശ്യപ്പെട്ടില്ല. എന്തിന് അവരുടെ dead body അവസാനമായി ഒന്ന് കാണുവാൻ പോലും അതിനു അടുത്തു തന്നെ ഉണ്ടായിരുന്ന പ്രമുഖർ പോയില്ല. (അങ്ങനെ ചെയ്താൽ ചില പ്രമുഖര് പിണങ്ങുമോ എന്ന് പേടി)..എന്തിന് ആ നടി അതിന് മുമ്പും ആത്മഹത്യക്ക് ശ്രമിച്ചിരുന്നു എന്ന് പറഞ്ഞു പരത്തി ചിലരെ രക്ഷിക്കുവാൻ ശ്രമിച്ചു.

1980 ലിൽ തൻ്റെ 41 വയസ്സിൽ ജയൻ എന്ന സൂപ്പർ താരം മരണപ്പെട്ടപ്പോഴും, അതിനു പിന്നിൽ ഗൂഢാലോചന ഉണ്ടോ, അത് വിശദമായി അന്വേഷിക്കണം എന്ന് അദ്ദേഹത്തിൻ്റെ ഒരു സഹപ്രവർത്തകരും ആവശ്യപ്പെട്ടില്ല. മറിച്ച്, അദ്ദേഹം വാശി പിടിച്ച് retake എടുപ്പിച്ചെന്നും, അങ്ങനെ ഹെലികോപ്റ്റർ അപകടം ഉണ്ടായി എന്നും നൈസ് ആയി പറഞ്ഞു ഒപ്പിച്ചു..

2016 ലിൽ കലാഭവൻ മണി എന്ന മഹാ പ്രതിഭ മരണപ്പെട്ടപ്പോഴും ഇത് തന്നെ അവസ്ഥ.. അത് ആത്മഹത്യ ആണോ, കൊലപാതകമാണോ എന്ന് അദ്ദേഹത്തിൻ്റെ സഹപ്രവർത്തകരായ സൂപ്പർ നടന്മാർക്കോ, സൂപ്പർ സംവിധായകർക്കൊ അറിയുവാൻ ഒരു താൽപര്യവും ഇല്ല. ഇനി അദ്ദേഹത്തിൻ്റെയും, വിജയശ്രീ യുടെയും ആത്മഹത്യ ആയിരുന്നെങ്കിൽ തന്നെ അതിൻ്റെ കാരണം അവരെ സ്നേഹിക്കുന്ന ആളുകൾക്ക് അറിയേണ്ടേ ?

2017 ലിൽ പ്രമുഖ നടി ആക്രമിക്കപ്പെട്ടപ്പോഴും, അവരുടെ സഹപ്രവർത്തകർക്ക് അതിലെ പ്രതികളെ പിടിക്കണമെന്നോ, അതിനു പിന്നിൽ ഗൂഢാലോചന ഉണ്ടോ എന്ന് അറിയണം എന്നൊന്നും ഇല്ല. എല്ലാം ഒരു ബിസിനസ്..അതിനിടയിൽ ചിലത് സംഭവിക്കും. സ്വാഭാവികം. എന്നൊരു തിയറി.

2023 ലിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നപ്പോഴും പരാതികൾ നില നിൽക്കുവാൻ ബുദ്ധിമുട്ടാണെങ്കിൽ പോലും അതിൽ പ്രതിപാദിക്കുന്ന വിഷയം ചർച്ച ചെയ്യുവാൻ ആർക്കും താൽപര്യം ഇല്ല.

മലയാള സിനിമയിൽ കഞ്ചാവ്, എംഡിഎംഎ ഉപയോഗത്തെ കുറിച്ച് നിരവധി നിർമ്മാതാക്കൾ പരാതി പെട്ടപ്പോഴും, ചില നടന്മാരെ, പ്രമുഖ സംവിധായകരെ ലഹരിയുമായി പിടിക്കപ്പെട്ടപോഴും പ്രമുഖരൊന്നും ഈ വിഷയത്തിന്മേൽ ചർച്ച നടത്തിയില്ല. ഇനി എങ്കിലും സിനിമ മേഖലയിൽ ലഹരി ഉപയോഗം കുറക്കുവാൻ എന്ത് ചെയ്യണം എന്ന ചിന്ത പോലും ഇല്ല.

2015 ലിൽ ഏറ്റവും പുതിയ പിടി കുഞ്ഞു മുഹമ്മദ് എന്ന സംവിധായകന് എതിരെ ഒരു യുവതി കൊടുത്ത ലൈംഗിക അതിക്രമണ കേസ്. ഈ കേസിലെ അതിജീവിതക്ക് വേണ്ടി ഒരു നടിമാരും, സംഘടനകളും, ഡബ്ബിംഗ് ആർട്ടിസ്റ്റുകളും വരുന്നില്ല.. ആർക്കും ഒരു താൽപര്യവും ഇല്ല എന്നർത്ഥം. ഓരോ വർഷവും ആവറേജ് 200 സിനിമ ഇറങ്ങുമ്പോൾ പരമാവധി 10 മുതൽ 20 സിനിമകൾ ആണ് ഹിറ്റ് ആകുന്നത്. ഇതിനെ കുറിച്ച് നിർമ്മാതാക്കളുടെ സംഘടന സംസാരിക്കുന്നു.

ചില നിർമാതാക്കൾ ആത്മഹത്യ ചെയ്തിരുന്നു. ചിലർ നശിച്ച് കുത്തു പാള എടുക്കുന്നു. ഇതിന്മേൽ പ്രായോഗികമായി എങ്ങനെ നടപടി സ്വീകരിക്കും..ഒടിടി റൈറ്റ്സ് , ഡിജിറ്റൽ റൈറ്റ്സ് പോലും പരാജയപ്പെടുന്ന സിനിമകൾക്ക് കിട്ടുന്നില്ല. അതിനാൽ ബജറ്റ് കുറയ്ക്കുന്നതിനെ കുറിച്ചോ, സിനിമകളുടെ നീളം കുറയ്ക്കുന്നതിനെ കുറിച്ചോ ആരും ചർച്ച ഇല്ല. (ഇവിടെ കിട്ടാത്ത കോടികൾ കിട്ടി എന്ന് തള്ളി മറീക്കലിന് ഇടയിൽ എന്ത് ചർച്ച )

എല്ലാം ഒരു ബിസിനസ് ആണ്.. ഭൂരിഭാഗം കലാകാരന്മാർക്കും ആരോടും പ്രതേകിച്ചു സ്നേഹമോ, ബഹുമാനമോ ഇല്ല. എങ്ങനെ എങ്കിലും പണം ഉണ്ടാക്കണം. നിർമാതാവിന് വിവരം ഇല്ലെങ്കിൽ അത് ചൂഷണം ചെയ്യുവാൻ ചിലർ വേറെയും ഉണ്ട്. ഇതിന് ഇടയിൽ കള്ള പണം വെളുപ്പിക്കുവാൻ സിനിമ എടുക്കുന്ന വേറെ ചിലർ . ചിലർ ഒരിക്കലും ഇരയോടൊപ്പം നിൽക്കില്ല. എന്നാല് വേട്ടക്കാരനു മാക്‌സിമം സപ്പോർട്ട് പിന്നിലൂടെ ചെയ്യും.

എന്നിട്ട് ഇൻ്റർവ്യൂ കളിൽ പറയുന്ന ഡയലോഗോ.."ഞങ്ങൾ സിനിമക്ക് വേണ്ടി ജനിച്ചു, ജീവിക്കുന്നു. മലയാള സിനിമ എന്നാല് ഫുൾ കലയാണ്. കലയാണ് ജീവിതം. നിങൾ പ്രേക്ഷകർക്കായി ഞങൾ ഒരുപാട് ത്യാഗങ്ങൾ ചെയ്യുന്നു. ഇതൊക്കെ വിശ്വസിച്ചു താരങ്ങൾക്ക് വേണ്ടി ഫാൻസ് ഫൈറ്റ് നടത്തുവാൻ കുറെ വിഡ്ഢികളായ ഫാൻസും..

ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്..സിനിമ എന്നത് ചുമ്മാ ഒരു രസം ആയി മാത്രം കാണുക. അതിൻ്റെ പേരിൽ ആരെയും ദൈവങ്ങൾ ഒന്നും ആകേണ്ട. ആർക്കും വേണ്ടി ഫാൻ ഫൈറ്റ് നടത്തരുത്. കണ്ട് ഉടനെ മനസ്സിൽ നിന്നും ഒഴിവാക്കുക.

(വാൽ കഷ്‌ണം...ഞാൻ 2011 ലിൽ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു.. "മലയാള സിനിമയിൽ കലാകാരന്മാർ ഇല്ല. കലയെ വിറ്റ് ജീവിക്കുന്ന കുറെ ബിസിനസ് കാരെയുള്ളൂ. " എന്നാല് സിനിമ എന്നാല് പെണ്ണ് പിടുത്തം + കഞ്ചാവ് MDMA മാർക്കറ്റിംഗ് + കള്ള പണം വെളുപ്പിക്കൽ മാത്രമാണ് എന്ന് ചിന്തിക്കുന്നവർ എന്നെ ഇനിയും എതിർക്കും.. നടക്കട്ടെ..)

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+