കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപൂര്‍വസംഗമത്തില്‍ പ്രകൃതി വരകളും വര്‍ണങ്ങളുമായി

  • By Staff
Google Oneindia Malayalam News

കൊച്ചി: ദൈവത്തിന്റെ സ്വന്തം നാട് നല്‍കിയ ഭാവന വരകളും നിറങ്ങളുമായി മാറിയപ്പോള്‍ കായലോരത്തെ പുല്‍ത്തകിടിയിലൊരുക്കിയ കാന്‍വാസുകളില്‍ കായലോരങ്ങളും തെങ്ങിന്‍തോപ്പുകളും ഗ്രാമവീഥികളും നാടന്‍വഞ്ചികളും നിറഞ്ഞു. ചായം ചാലിച്ച കൈകള്‍ രാജ്യത്തെ വിഖ്യാതരായ ചിത്രകാരന്മാരുടേതായിരുന്നു. കലാലോകത്ത് അപൂര്‍വമായൊരു സംഗമത്തിനും കൊച്ചി നഗരം ഇതോടെ സാക്ഷ്യം വഹിച്ചു.

ഇന്ത്യന്‍ ചിത്രകലാലോകത്ത് അറിയപ്പെടുന്ന പതിനെട്ടോളം കലാകാരന്മാരാണ് അവര്‍ കണ്ടതും അനുഭവിച്ചതുമായ സുന്ദരകേരളത്തെ കാന്‍വാസില്‍ പകര്‍ത്തിയത്. എറണാകുളം മറൈന്‍ ഡ്രൈവിലെ ഹോട്ടല്‍ ടാജ് റസിഡന്‍സിയുടെ പുല്‍ത്തകിടിയിലാണ് ചിത്രകാരന്മാര്‍ക്കായി കാന്‍വാസുകള്‍ അണിനിരന്നത്. വര്‍ണങ്ങള്‍ ചാലിച്ച് ആര്‍ട്ടിസ്റ് നമ്പൂതിരി ദൈവത്തിന്റെ വര്‍ണങ്ങള്‍ എന്ന് നാമകരണം ചെയ്ത ചിത്രകലാശില്പശാലയ്ക്ക് തുടക്കം കുറിച്ചു.

പ്രശസ്ത ചിത്രകാരന്മാരായ ലക്ഷ്മണ്‍ ശ്രേഷ്ഠ, ഷംഷദ് ഹുസൈന്‍, ജതിന്‍ദാസ്, യൂസഫ് അറയ്ക്കല്‍, അച്യുതന്‍ കൂടല്ലൂര്‍, രാമേശ്വര്‍ ബ്രൂട്ട, വസുന്ധര തിവാരി ബ്രൂട്ട, സുനില്‍ ദാസ്, പ്രഭാകര്‍ കോള്‍ട്ടേ, അനുപം സൂദ്, ഹര്‍ഷവര്‍ധന സ്വാമിനാഥന്‍, സുബ്രത കുണ്ടു, വസുധ തോസൂര്‍, അമിതാവ ദാസ്, ശംഭാവി, ബി.ഡി. ദത്തന്‍, ടി.കലാധരന്‍, അജയകുമാര്‍ എന്നിവരാണ് ശില്പശാലയില്‍ പങ്കെടുക്കുന്നത്. കൊച്ചി തുറമുഖ ട്രസ്റ് ചെയര്‍മാനും ചായക്കൂട്ടുകളുമായി കാന്‍വാസിന് മുന്നിലെത്തി.

മാനവീയം സാംസ്കാരിക മിഷന്റെ ആഭിമുഖ്യത്തില്‍ ദില്ലിയിലെ കലാസാംസ്കാരിക സംഘടനയായ സെഹര്‍, ടാജ് ഗ്രൂപ്പ്, കേരളാ ലളിതകലാ അക്കാദമി, ഇന്ത്യന്‍ എയര്‍ലൈന്‍സ് എന്നിവരുമായി സഹകരിച്ചാണ് ശില്പശാല സംഘടിപ്പിച്ചിട്ടുള്ളത്. 15 വരെ മേള നീണ്ടുനില്‍ക്കും. 14,15 തീയതികളില്‍ ചിത്രങ്ങളുടെ പ്രദര്‍ശനം മറൈന്‍ ഡ്രൈവില്‍ നടക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X