മോഹന്‍ലാലിനും സംയുക്താവര്‍മയ്ക്കും ഗള്‍ഫ് അവാര്‍ഡ്ജൂണ്‍ 05, 2000
ദുബൈ: ഒന്നാമത് ഗള്‍ഫ് മലയാളം സിനി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വാനപ്രസ്ഥത്തില്‍ മികച്ച അഭിനയം കാഴ്ച വെച്ച മോഹന്‍ലാലാണ് മികച്ച നടന്‍. വീണ്ടും ചില വീട്ടുകാര്യങ്ങളിലെ അഭിനയത്തിന് സംയുക്താവര്‍മ്മ മികച്ച നടിക്കുള്ള അവാര്‍ഡ് നേടി.
കഥകളി നടന്റെ ജീവിതം ചിത്രീകരിക്കുന്ന ഷാജി എന്‍. കരുണിന്റെ വാനപ്രസ്ഥം മികച്ച ചിത്രമെന്ന ബഹുമതി നേടി. കരുണം സംവിധാനം ചെയ്ത ജയരാജാണ് മികച്ച സംവിധായകന്‍. വാനപ്രസ്ഥത്തിന്റെ കലാസംവിധാനം നിര്‍വഹിച്ച പ്രകാശ് മൂര്‍ത്തി മികച്ച കലാസംവിധയകനായി.
മികച്ച ഗായകനുള്ള അവാര്‍ഡ് ജയചന്ദ്രനും (ചിത്രം: നിറം) ഗായികക്കുള്ള ബഹുമതി ചിത്രക്കും (ചിത്രം: മേഘം) ലഭിച്ചു. മേഘത്തിലെ ഗാനങ്ങള്‍ രചിച്ച ഗിരീഷ് പുത്തഞ്ചേരിയാണ് മികച്ച ഗാനരചയിതാവ്. വാസന്തിയും ലക്ഷ്മിയും ഞാനും എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്ന മോഹന്‍ സിതാര മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ് കരസ്ഥമാക്കി.
രവി കെ. ചന്ദ്രന്‍ മികച്ച ഛായാഗ്രഹണത്തിനുള്ള ബഹുമതി നേടി (ചിത്രം: കണ്ണെഴുതി പൊട്ടും തൊട്ട്). വര്‍ണ്ണച്ചിറകുകള്‍ക്ക് കുട്ടികളുടെ വിഭാഗത്തില്‍ പ്രത്യേക അവാര്‍ഡ് ലഭിക്കും. മലയാളസിനിമയില്‍ അമ്മയുടെയും മുത്തശ്ശിയുടെയും റോളുകള്‍ കൈകാര്യം ചെയ്യുന്ന സുകുമാരിക്ക് ബെസ്റ് ഓള്‍റൗണ്ടര്‍ ഓഫ് ദി മില്ലേനിയം അവാര്‍ഡ് ലഭിക്കും.
32,000-ത്തോളം സിനിമാപ്രേക്ഷകരാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. ജൂണ്‍ 16-ന് ദുബൈയില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യും. ബാലന്‍ കെ. നായര്‍, എം.ടി. വാസുദേവന്‍ നായര്‍, എന്‍.ഡി. ശിവപ്രസാദ് എന്നിവരെ മലയാള സിനിമക്ക് നല്‍കിയ സംഭാവന മാനിച്ച് ചടങ്ങില്‍ ആദരിക്കും. കായികതാരങ്ങളായ ഐ.എം. വിജയന്‍, പി.ടി. ഉഷ, ടി.സി. യോഹന്നാന്‍ എന്നിവരെയും ചടങ്ങില്‍ ആദരിക്കുന്നുണ്ട്.












Click it and Unblock the Notifications