അന്താരാഷ്ട്ര ഫിലിം ഫെസ്റിവല്‍ ഇനി ഒക്ടോബറില്‍15, മെയ് 2000
ന്യൂദില്ലി: വര്‍ഷംതോറും ജനുവരിയില്‍ നടത്തിവരാറുള്ള ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം (ഐ.എഫ്.എഫ്.ഐ) ഒക്ടോബറിലേക്ക് മാറ്റുന്നു. വിദേശങ്ങളില്‍ നിന്ന് കൂടുതല്‍ ചിത്രങ്ങള്‍ ലഭിക്കാനാണ് ചലച്ചിത്രോത്സവത്തിന്റെ നടത്തിപ്പുകാലത്തില്‍ മാറ്റം വരുത്തിയത്.
അടുത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവം ബാംഗ്ലൂരില്‍ വെച്ചായിരിക്കും നടക്കുക. അടുത്ത വര്‍ഷം ഒക്ടോബര്‍ 21-ന് ആരംഭിക്കുന്ന മേള 11 ദിവസം നീണ്ടു നില്‍ക്കും. കഴിഞ്ഞ ജനുവരി 31-ന് ദില്ലിയില്‍ ചലച്ചിത്രോത്സവം നടന്നതിനാല്‍ വരുന്ന ഒക്ടോബറില്‍ ചലച്ചിത്രോത്സവം ഉണ്ടാവുകയില്ല.
ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റിവല്‍സ് നല്‍കിയ നിര്‍ദേശം കേന്ദ്ര വാര്‍ത്താവിതരണ വകുപ്പു മന്ത്രി അരുണ്‍ ജെയ്റ്റ്ലി അംഗീകരിച്ചിട്ടുണ്ടെന്ന് കരുതുന്നു. ചലച്ചിത്ര നിര്‍മാതാക്കളുടെ അന്താരാഷ്ട്ര അസോസിയേഷന്‍ ഫിയാഫും പുതിയ നിര്‍ദേശം അംഗീകരിച്ചിട്ടുണ്ട്.
52-ല്‍ ഇന്ത്യയില്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ആരംഭിച്ചെങ്കിലും എല്ലാ ജനുവരിയിലും മേള നടത്താന്‍ തുടങ്ങിയത് 76 മുതലാണ്. ഇന്ത്യന്‍ സാഹചര്യത്തില്‍ ജനുവരി ചലച്ചിത്രോത്സവത്തിന് അനുകൂല കാലമായിരുന്നെങ്കിലും വര്‍ഷാരംഭമായിരുന്നതിനാല്‍ മേളയുടെ നടത്തിപ്പില്‍ ധാരാളം ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടിരുന്നു. മത്സരവിഭാഗത്തില്‍ ചിത്രമെത്തുന്നതിനും ബുദ്ധിമുട്ടുകളുണ്ടായി.